അനില്‍ ജോസഫ്
ഫ്രാന്‍സിസ് ടൗണ്‍ : സതേണ്‍ ആഫ്രിക്കയിലെ ബോട്സ്വാനയിലെ ഫ്രാന്‍സിസ്ടൗണ്‍ കത്തോലിക്കാ രൂപതയിലെ ബിഷപ്പ് ആന്റണി പാസ്കല്‍ റെബെല്ലോ യാണ് വിശുദ്ധ കുര്‍ബാനക്കിടെ കുഴഞ്ഞ് വീണ് മരണമടഞ്ഞത്.
കെനിയയില്‍ ജനിച്ച ഇന്ത്യന്‍ വംശജനായ സൊസൈറ്റി ഓഫ് ദി ഡിവൈന്‍ വേഡ് സഭാഗമായ ബിഷപ്പ് ജപമാല പ്രദക്ഷിണത്തിന് ശേഷം വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുമ്പോഴാണ് മരണം സംഭവിച്ചത്.
റോം ആസ്ഥാനമായുള്ള പൊന്തിഫിക്കല്‍ ഗ്രിഗോറിയന്‍ യൂണിവേഴ്സിറ്റിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ ബിഷപ്പ് റെബെല്ലോ മുമ്പ് കെനിയയിലെ എസ്വിഡികളുടെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായും അംഗോളയിലെ ഇടവക വികാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ബിഷപ്പായി നിയമിക്കപ്പെടുന്നതിന് മുമ്പ്, ബോട്സ്വാനയിലെ ഗാബോറോണിലെ കത്തോലിക്കാ രൂപതയിലെ ഹോളി ക്രോസ് മൊഗോഡിറ്റ്ഷാനെ ഇടവകയിലെ വൈദികനായി സേവനമനുഷ്ഠിച്ചു.
‘ബിഷപ്പ് ആന്റണി റെബെല്ലോയുടെ അപ്രതീക്ഷിത വിയോഗത്തില്‍ എസ്എസിബിസി പ്രസിഡന്റ് ബിഷപ്പ് സിതെംബെലെ സിപുക്ക ഞെട്ടലും സങ്കടവും രേഖപ്പെടുത്തി.
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
This website uses cookies.