ഇന്തോനേഷ്യയിൽ കുർബാനയ്ക്കിടെ ആക്രമണം; വൈദികനു വെട്ടേറ്റു ഇന്തോനേഷ്യയിൽ കുർബാനയ്ക്കിടെ ആക്രമണം; വൈദികനു വെട്ടേറ്റു ജക്കാർത്ത: ഇന്തോനേഷ്യയിൽ ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്കിടെ വാളുമായെത്തിയ അക്രമി വൈദികനടക്കം നാലു പേരെ വെട്ടിപ്പരിക്കേൽപ്പിച്ചു. യോഗ്യകർത്ത പ്രവിശ്യയിലെ സ്ലേമാൻ നഗരത്തിൽ സ്ഥിതിചെയ്യുന്ന സെന്റ് ലിഡ്വിന കത്തോലിക്കാ പള്ളിയിൽ രാവിലെ 7.30-നായിരുന്നു ആക്രമണം. അക്രമിയെ പോലീസ് വെടിവച്ചു കീഴ്പെടുത്തി.
22 വയസുള്ള സുലിയോനോ എന്നയാളാണ് ആക്രമണം നടത്തിയത്. ഇയാൾ യൂണിവേഴ്സിറ്റി വിദ്യാർഥിയാണെന്നു സംശയിക്കുന്നു. ആക്രമണത്തിനു പ്രേരിപ്പിച്ച കാരണവും ഇയാൾക്ക് ഏതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടോയെന്നതും പോലീസ് അന്വേഷിച്ചുവരികയാണ്. നൂറോളം പേർ കുർബാനയിൽ പങ്കെടുക്കവേയായിരുന്നു സംഭവം. ഒരു മീറ്റർ നീളമുള്ള വാളുമായെത്തിയ യുവാവ് അൾത്താരയിൽ ഗായകസംഘത്തിനു നേതൃത്വം നൽകുകയായിരുന്ന ജർമൻ
വൈദികൻ കാൾ എഡ്മണ്ട് പ്രയറിനെ ആക്രമിച്ചു.
തുടർന്ന് തിരുസ്വരൂപങ്ങളും നശിപ്പിച്ചു. പള്ളിയിൽനിന്നിറങ്ങിയോടിയ വിശ്വാസികളെയും അക്രമി ലക്ഷ്യമിട്ടു. സംഭവം അറിഞ്ഞെത്തിയ പോലീസ് മുന്നറിപ്പു നൽകാൻ ആകാശത്തേക്കു വെടിയുതിർത്തു. ഇതു വകവയ്ക്കാതെ ഇയാൾ പോലീസിനെയും ആക്രമിച്ചു. തുടർന്ന് അരയ്ക്കു താഴെ വെടിവച്ചു കീഴ്പ്പെടുത്തുകയായിരുന്നു. അക്രമിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Recent Posts ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
എല്ലാ കണ്ണുകളും വത്തിക്കാനിലേക്ക്... ഏകദേശം 1.4 ബില്യൺ അംഗങ്ങളുള്ള ആഗോള കത്തോലിക്കാ സമൂഹം തങ്ങളുടെ പുതിയ പാപ്പാക്ക് വേണ്ടി പ്രാർത്ഥനയോടെ…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴയിലെ തീരദേശ ഗ്രാമമായ കുതിരപ്പന്തിയിൽ നിന്നും പാപ്പാ നഗറിക്ക്ലേ ജാതി, മത ഭേദമെന്യേ ആലപ്പുഴ രൂപതാ…
ഉത്ഥാന ദിനം ഓട്ടമാണ്. ശൂന്യമായ കല്ലറയിൽ നിന്നും മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും യേശു സ്നേഹിച്ചിരുന്ന ശിഷ്യനും…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ സീറോ മലബാർ, മലങ്കര, ലത്തീൻ റീത്തുകൾ സംയുക്തമായി നടത്തിയ കുരിശിന്റെ വഴിക്ക് ചങ്ങനാശ്ശേരി…
This website uses cookies.
Accept