
സ്വന്തം ലേഖകൻ
വത്തിക്കാൻ സിറ്റി: വത്തിക്കാന്റെ ഏറ്റവും വലിയ ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ ‘വേള്‍ഡ് വൈഡ് നെറ്റ് വര്‍ക്ക് ഓഫ് പ്രെയര്‍ വിത്ത് ദി പോപ്പ്’ നേതൃത്വത്തിൽ നിര്‍മ്മിച്ച ‘ക്ലിക്ക് ടു പ്രേ’ ആപ്പ് ഫ്രാന്‍സിസ് പാപ്പാ ഉദ്ഘാടനം ചെയ്‌തു. മനുഷ്യവംശവും സഭയും നേരിട്ടുക്കൊണ്ടിരിക്കുന്ന വെല്ലുവിളികളെ മുന്‍നിര്‍ത്തിക്കൊണ്ടുള്ള പാപ്പായുടെ മാസംതോറുമുള്ള പ്രാര്‍ത്ഥനകളില്‍ പങ്ക് ചേരുവാന്‍ അവസരം നല്‍കുന്നതാണ് ‘പ്രേ വിത്ത് ദി പോപ്പ്’.
ദിവസേനയുള്ള പ്രാര്‍ത്ഥനകള്‍ക്ക് വേണ്ടിയുള്ള “പ്രേ എവരി ഡേ”, ഫ്രാന്‍സിസ് പാപ്പാ ഉള്‍പ്പെടെയുള്ള ഉപയോക്താക്കൾക്ക് പ്രാര്‍ത്ഥനകള്‍ പരസ്പരം കൈമാറുവാന്‍ കഴിയുന്ന രീതിയിലാണ് ആപ്പിലെ ക്രമീകരണം.
ത്രികാല ജപ പ്രാര്‍ത്ഥനക്കായി ഒരുമിച്ചു കൂടിയ ആയിരങ്ങളെ സാക്ഷിനിര്‍ത്തിക്കൊണ്ട് ടാബ്ലെറ്റിലൂടെയാണ് പാപ്പാ പുതിയ ആപ്പിന്റെ ഉദ്ഘാടനം നടത്തിയത്. പുതിയ ആപ്പ് വഴി വിശ്വാസികള്‍ക്ക് ഇനിമുതുല്‍ ഫ്രാന്‍സിസ് പാപ്പാക്കൊപ്പം പ്രാര്‍ത്ഥിക്കുവാനും, പ്രാര്‍ത്ഥനകള്‍ പങ്കുവെക്കുവാനും കഴിയും.
സ്പാനിഷ്, ഇംഗ്ലീഷ്, ഇറ്റാലിയന്‍, ഫ്രഞ്ച്, പോര്‍ച്ചുഗീസ്, ജര്‍മ്മന്‍ എന്നീ 6 ഭാഷകളില്‍ ഈ ആപ്പ് ഇപ്പോള്‍ ലഭ്യമാണ്. ഒരു വെബ്സൈറ്റും (www.clicktopray.org), മൊബൈല്‍ ആപ്പും ഉള്‍ക്കൊള്ളുന്നതാണ് ‘ക്ലിക്ക് ടു പ്രേ’. ആന്‍ഡ്രോയിഡിലും ഐ.ഓ.എസിലും ഇത് പ്രവര്‍ത്തിക്കും.
ആപ്പിലെ ‘പോപ്പ് ഫ്രാന്‍സിസ് ബട്ടണ്‍’ ക്ലിക്ക് ചെയ്‌താല്‍ ഫ്രാന്‍സിസ് പാപ്പായുടെ പ്രൊഫൈലായ https://www.clicktopray.org/en/user/popefrancis സന്ദര്‍ശിക്കുവാനും കഴിയും.
ഇന്നലെ പനാമയില്‍ ആരംഭിച്ച വേള്‍ഡ് യൂത്ത് ഡേ 2019-ന്റെ ഔദ്യോഗിക പ്ലാറ്റ്ഫോമും കൂടിയാണ് ക്ലിക്ക് ടു പ്രെയര്‍. വേള്‍ഡ് യൂത്ത് ഡേക്കായി ജപമാല ചൊല്ലുവാനും, ധ്യാനിക്കുവാനും സൗകര്യമൊരുക്കുന്ന ഒരു മള്‍ട്ടിമീഡിയ വിഭാഗവും ക്ലിക്ക് ടു പ്രെയറില്‍ പ്രവർത്തിക്കുന്നുണ്ട്.
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…
ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ.എം.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ.എം.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…
ആഗമനകാലം നാലാം ഞായർ ലൂക്കായുടെ സുവിശേഷത്തിൽ ദൈവദൂതൻ മംഗളവാർത്ത അറിയിക്കുന്നത് മറിയത്തിനോടാണ്. എന്നാൽ മത്തായിയുടെ സുവിശേഷത്തിൽ അത് ജോസഫിനോടാണ്. രണ്ടു…
ജോസ് മാർട്ടിൻ കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ ചാൻസലറായി റവ.ഡോ. ഹെൽവെസ്റ്റ് റൊസാരിയോയെ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നിയമിച്ചു. നിലവിൽ…
ആഗമനകാലം മൂന്നാം ഞായർ സ്നാപകൻ ഒരു പ്രതിസന്ധിയിലാണ്. അവൻ പ്രഘോഷിച്ചത് അന്തിമകാല മിശിഹായെയാണ്. നീതി നടപ്പാക്കുന്ന വിധിയാളനായ രക്ഷകനെ, പക്ഷേ…
ജോസ് മാർട്ടിൻ കൊച്ചി: ഭാരത കത്തോലിക്കാ തിരുസഭയിലെ അതിപുരാതന രൂപതകളിൽ ഒന്നായ കൊച്ചി രൂപതയുടെ 36-ാ മത് മെത്രാനായി മോൺ.ആന്റെണി…
This website uses cookies.