സ്വന്തം ലേഖകന്
വത്തിക്കാന് സിറ്റി : ഫ്രാന്സിസ് പാപ്പ കഴിഞ്ഞ ശനിയാഴ്ച കര്ദിനാള് പദവിയിലേക്ക് ഉയര്ത്തിയ 21 കര്ദിനാള്മാരില് ശ്രദ്ധ നേടുകയാണ് യുക്രൈന് സ്വദേശിയായ മൈക്കോള ബൈചോക്ക്. ആഗോള കത്തോലിക്ക സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ കര്ദ്ദിനാള് എന്ന വിശേഷണത്തിനാണ് ഓസ്ട്രേലിയയിലെ മെല്ബണിലെ യുക്രേനിയന് ഗ്രീക്ക് കത്തോലിക്ക രൂപതയുടെ അധ്യക്ഷനായ കര്ദ്ദിനാള് മൈക്കോള ബൈചോക്ക് അര്ഹനായിരിക്കുന്നത്. ഓസ്ട്രേലിയ, ന്യൂസിലാന്ഡ്, ഓഷ്യാനിയയിലായി വ്യാപിച്ച് കിടക്കുന്ന യുക്രേനിയന് ഗ്രീക്ക് കത്തോലിക്ക രൂപതയെ നയിക്കുന്ന അദ്ദേഹത്തിന് 44 വയസ്സു മാത്രമാണ് പ്രായം.
കഴിഞ്ഞ ശനിയാഴ്ച നടന്ന കര്ദ്ദിനാള് സ്ഥാനാരോഹണത്തില് ചങ്ങനാശ്ശേരി അതിരൂപതാംഗമായ മാര് ജോര്ജ്ജ് കൂവക്കാടിനെ കൂടാതെ പൗരസ്ത്യആചാര പ്രകാരമുള്ള വസ്ത്രം ധരിച്ചെത്തിയ ഏക കര്ദ്ദിനാള് മൈക്കോള ബൈചോക്കായിരിന്നു. അദ്ദേഹത്തിന്റെ വേഷവിതാനങ്ങള് മാധ്യമങ്ങളില് ചര്ച്ചയായിരിന്നു. സ്ഥാനാരോഹണത്തിന് ശേഷം മാധ്യമങ്ങള്ക്ക് നല്കിയ അഭിമുഖത്തില് താന് ഓസ്ട്രേലിയയിലെ ഒരു ബിഷപ്പാണെങ്കിലും സാര്വത്രിക സഭയുടെ കര്ദ്ദിനാളാണെങ്കിലും യുക്രൈന് തന്റെ ഹൃദയത്തിലാണെന്നും പറഞ്ഞു. യുക്രൈന് വേണ്ടി പ്രാര്ത്ഥിക്കുവാന് അദ്ദേഹം ആഹ്വാനവും നല്കി.
1980 ഫെബ്രുവരി 13 ന് യുക്രൈനിലെ ടെര്നോപിലാണ് ബൈചോക്കിന്റെ ജനനം. 2005ല് വൈദികനായി. 2020ല് മെല്ബണിലെ യുക്രേനിയന് കത്തോലിക്ക ബിഷപ്പായി നിയമിതനായി.
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില് ജോസഫ് വത്തിക്കാന് സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്ത്ഥിക്കാം എന്ന ശീര്ഷകത്തില് ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില് ജോസഫ് വത്തിക്കാന് സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന് പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
This website uses cookies.