ഫാ.വില്യം നെല്ലിക്കൽ
വത്തിക്കാൻ സിറ്റി: നിങ്ങൾ ആശയങ്ങളുടെ അധിനിവേശത്തിന് കീഴ്പ്പെടരുതെന്നും, ക്രിസ്തുപഠിപ്പിച്ച നന്മയുടെ സ്വാന്ത്ര്യത്തില്‍ ജീവിക്കുകയാണ് ഉത്തമമെന്നും യുവജനങ്ങളോട് ഫ്രാൻസിസ് പാപ്പാ. ഇറ്റലിയിലെ വിവിധരൂപതകളിലെയും സംഘടകളിലെയും യുവതീയുവാക്കളെ സിനഡു പിതാക്കന്മാര്‍ക്കൊപ്പം ഒക്ടോബര്‍ 6-Ɔο തിയതി ശനിയാഴ്ച വൈകുന്നേരം വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പാ. 10,000-ല്‍ അധികം യുവജനങ്ങളാണ് പോള്‍ ആറാമന്‍ ഹാളില്‍ സമ്മേളിച്ചത്.
ദൈവം യുവജനങ്ങള്‍ക്കു നല്കിയിട്ടുള്ള അന്തസ്സ് അമൂല്യമാണെന്നും, അത് ആര്‍ക്കും പണയംവെയ്ക്കരുതെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു. അതുപോലെ തന്നെ, നിങ്ങളെ മറ്റൊരാള്‍ കച്ചവടവസ്തുക്കളെപ്പോലെ വാങ്ങാനോ, വിലപേശാനോ ഇടയാക്കരുത്. നിങ്ങളെ വശീകരിച്ച് വഴിതെറ്റിക്കാനോ, ആശയങ്ങളുടെ അധിനിവേശത്തില്‍ കീഴ്പ്പെടുത്താനോ അനുവദിക്കരുതെന്നും പാപ്പാ ഓർമ്മിപ്പിച്ചു.
ഞാന്‍ അന്തസ്സും സ്വാതന്ത്ര്യവുമുള്ള വ്യക്തിയാണ് എന്ന് ഓരോ യുവാവും യുവതിയും ചിന്തിക്കുമ്പോൾ, നിങ്ങള്‍ക്കായി ആർക്കും വിലപേശാനോ, നിങ്ങളെ അടിമയാക്കാനോ കഴിയുകയില്ല. എന്നാൽ, ക്രിസ്തു പഠിപ്പിക്കുന്നതും കാണിച്ചുതന്നിട്ടുള്ളതുമായ നന്മയുടെ സ്വാന്ത്ര്യത്തില്‍ നിങ്ങൾക്ക് ജീവിക്കുവാനും സാധിക്കുമെന്ന് പാപ്പാ പഠിപ്പിച്ചു.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന് വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില് ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന് അവിടത്തെ ഹൃദയത്തില് നിന്ന് പഠിക്കാനും…
This website uses cookies.