
ഫാ.വില്യം നെല്ലിക്കൽ
വത്തിക്കാൻ സിറ്റി: ആവൃതികളില്‍ മൗനമായി പ്രാര്‍ത്ഥിക്കുന്ന സമര്‍പ്പിതരുടെ ജീവിതത്തിന് ദൈവത്തിന് നന്ദിപറയുകയും സമൂഹം അവരെ സഹായിക്കുകയും വേണമെന്നത് ഫ്രാന്‍സിസ് പാപ്പാ. സമര്‍പ്പിതരുടെ ദിനത്തിന് വത്തിക്കാനില്‍ നടന്ന പൊതുകൂടിക്കാഴ്ച പരിപാടിയുടെ അന്ത്യത്തിലാണ് പാപ്പാ ഈ അഭ്യര്‍ത്ഥന നടത്തിയത്.
പരിശുദ്ധ കന്യകാമറിയത്തിന്റെ സമര്‍പ്പണത്തിന്റെ സ്മരണാദിനം, ആവൃതിയില്‍ മൗനമായി പ്രാര്‍ത്ഥിക്കുന്ന സമര്‍പ്പിതരുടെ ദിനമായിട്ടാണ് “Day pro Orantibus” സഭ ആചരിക്കുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ആശ്രമങ്ങളിലും ആവൃതികളിലും മൗനപ്രാര്‍ത്ഥനയിലൂടെ ഏകാന്തജീവിതം നയിക്കുന്നവര്‍ ദൈവസന്നിധിയില്‍ ലോകത്തിനായി കരങ്ങള്കൂപ്പുന്നവരാണെന്നും, അതിനാല്‍ ഈ സമൂഹങ്ങളെ മറക്കരുതെന്നും, സഭയുടെ ആകമാനം സ്നേഹവും സാമീപ്യവും, സാധിക്കുന്നത്ര ഭൗതിക സഹായങ്ങളും അവര്‍ക്കു നല്‍കണമെന്നും വത്തിക്കാനില്‍ തന്നെ ശ്രവിക്കാനെത്തിയ ആയിരങ്ങളോടും ലോകത്തോടുമായി ഫ്രാന്‍സിസ് പാപ്പാ അഭ്യര്‍ത്ഥിച്ചു.
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: പരിശുദ്ധ മാതാവിനെ "സഹരക്ഷക" എന്ന് വിശേഷിപ്പിക്കരുതെന്ന നിര്‍ദ്ദേശവുമായി വത്തിക്കാന്റെ പുതിയ പ്രബോധനരേഖ. "സഹരക്ഷക, മധ്യസ്ഥ,…
മാർട്ടിൻ N ആന്റണി സഭയെന്ന ചട്ടക്കൂടിന്റെ സൗന്ദര്യാനുഭൂതിയാണ് മറിയം. സ്ത്രൈണ ലാവണ്യമാണവൾ. നമുക്കറിയാം, കാഴ്ചയിൽ നിന്നും കാഴ്ച്ചക്കാരന്റെ ഉള്ളിലേക്ക് പടരുന്ന…
This website uses cookies.