ജോസ് മാർട്ടിൻ
ആലപ്പുഴ: ആലപ്പുഴ രൂപതയുടെ ആഭിമുഖ്യത്തിൽ യുവജന വർഷ സമാപന സമ്മേളനവും കെ.സി.വൈ.എം റൂബിജൂബിലി ആഘോഷവും സംയുക്തമായി നടത്തി. `ABLAZE´ എന്ന പേരിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
ആലപ്പുഴ രൂപതാ സഹായമെത്രാൻ ഡോ. ജയിംസ് ആനാപ്പറമ്പിന്റെ മുഖ്യകാർമികത്വത്തിൽ ആലപ്പുഴ മൗണ്ട് കാർമൽ കത്തീഡ്രലിൽ രാവിലെ 11 -മണിയോടെ നടന്ന സമൂഹ ദിവ്യബലിയോടെയാണ് ആഘോഷങ്ങൾക്ക് തുടക്കംകുറിച്ചത്. കെ.സി.വൈ.എം. ആലപ്പുഴ രൂപത ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ പുന്നക്കൽ, ഫാ. ജോയ് പഴമ്പാ ശ്ശേരി, ഫാ. ഗ്ലണ് ഫേബർ, ഫാ. ടോമി തുടങ്ങിയവർ സഹകാർമികരായിരുന്നു.
തുടർന്ന് 2.30 -ന് ആലപ്പുഴ ലിയോ തേർട്ടീന്ത് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന യുവജന സമ്മേളനം ആലപ്പുഴ രൂപതാ മെത്രാൻ ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ആലപ്പുഴ രൂപത വികാരി ജനറൽ മോൺ. പയസ് ആറാട്ടുകുളം, കെ.സി.വൈ.എം. ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ പുന്നക്കൽ, കെ.സി.വൈ.എം. പ്രസിഡന്റ് നിതിൻ ജോസഫ്, കെ.സി.വൈ.എം. ജനറൽ സെക്രട്ടറി പോൾ ആന്റണി, വിവിധ രാഷ്ട്രീയ-സാമൂഹിക സംഘടനാ നേതാക്കൾ തുടങ്ങിയവർ സമ്മേളനത്തിൽ പ്രസംഗിച്ചു.
തുടർന്ന്, ആലപ്പുഴ രൂപതയിൽ നിന്ന് കലാ-കായിക രംഗങ്ങളിൽ മികവ് തെളിയിച്ച പ്രതിഭകളെ അവാർഡ് നൽകി ആദരിച്ചു. രൂപതയിലെ വിവിധ യൂണിറ്റുകളിലെ കലാകാരന്മാർ അവതരിപ്പിച്ച കലാവിരുന്നോടെയാണ് ചടങ്ങുകൾക്ക് സമാപനം കുറിച്ചത്.
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ പത്തു കുഷ്ഠരോഗികൾ അകലെ നിൽക്കുന്നു. ദൂരെ നിൽക്കാൻ വിധിക്കപ്പെട്ടവർ. ഒരു കാഴ്ചവസ്തുവായിപോലും മുന്നിൽ വരാൻ അനുവാദമില്ലാത്തവർ.…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില് ഈ സിക്കമിന് വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്ചെന്നു വേരുറയ്ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില് 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല് അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന് കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില് നിന്നു കരകയറ്റി പുരോഗതിയുടെ പാതയില് എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില് നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന് കാത്തലിക്ക് പ്രസ്സ് അസോസിയേഷന് (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
This website uses cookies.