ജോസ് മാർട്ടിൻ
വേളാങ്കണ്ണി: ശ്രീ.സാബു വി. തോമസ് കോൾപിംഗ് ഇന്ത്യയുടെ പുതിയ ദേശീയ പ്രസിഡന്റ്. വേളാങ്കണ്ണിയിൽ വെച്ചു നടന്ന തിരഞ്ഞെടുപ്പിലൂടെയാണ് ആലപ്പുഴ രൂപതയിലെ വട്ടായാൽ ഇടവക അംഗമായ ശ്രീ.സാബു വി.തോമസ് കോൾപിംഗ് ഇന്ത്യയുടെ ദേശീയ പ്രസിഡന്റായി നിയമിതനായത്.
16 വർഷങ്ങളായി കോൾപിംഗ് ഇന്ത്യയിൽ പ്രവർത്തിച്ചുവരികയായിരുന്നു ശ്രീ.സാബു. സാമൂഹ്യസേവന രംഗത്ത് ജർമ്മനി ആസ്ഥാനമായി അന്തർ ദേശീയതലത്തിൽ പ്രവർത്തിച്ചുവരുന്ന സംഘടനയാണ് കോൾ പിംഗ് സൊസൈറ്റി.
ആലപ്പുഴയിലെ സാമൂഹ്യവും, സാംസ്കാരികവും, സാമുദായികവുമായ രംഗങ്ങളിലെ സജീവസാന്നിധ്യമാണ് ശ്രീ.സാബു വി.തോമസ്. കൂടാതെ, കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (K.L.C.A) ആലപ്പുഴ രൂപതാ വൈസ് പ്രസിഡന്റാണ് അദ്ദേഹം.
അതുപോലെതന്നെ കോൾപിംഗ് ഇന്ത്യ ആലപ്പുഴരൂപതാ കോർഡിനേറ്റർ, കോൾപിംഗ് ഇന്ത്യ ആലപ്പുഴരൂപതാ പ്രസിഡന്റ്, കോൾപിംഗ് ഇന്ത്യ നാഷണൽ ബോർഡ് മെമ്പർ തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ ഹേമ മേരി ആലപ്പുഴ ജനറൽ ഹോസ്പിറ്റലിൽ സ്പെഷ്യൽ എഡ്യൂക്കേറ്ററായി സേവനം ചെയ്യുന്നു.
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ പത്തു കുഷ്ഠരോഗികൾ അകലെ നിൽക്കുന്നു. ദൂരെ നിൽക്കാൻ വിധിക്കപ്പെട്ടവർ. ഒരു കാഴ്ചവസ്തുവായിപോലും മുന്നിൽ വരാൻ അനുവാദമില്ലാത്തവർ.…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില് ഈ സിക്കമിന് വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്ചെന്നു വേരുറയ്ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില് 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല് അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന് കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില് നിന്നു കരകയറ്റി പുരോഗതിയുടെ പാതയില് എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില് നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന് കാത്തലിക്ക് പ്രസ്സ് അസോസിയേഷന് (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
This website uses cookies.