സ്വന്തം ലേഖകന്
വ്ളാത്താങ്കര ; നെയ്യാറ്റിന്കര ലത്തീന് രൂപതക്ക് കീഴിലെ ആറയൂര് വിശുദ്ധ എലിസബത്ത് ദൈവാലയ തിരുനാള് നവംബര് 10 ന് ആരംഭിക്കും . 10 ാം തീയതി വെളളിയാഴ്ച വൈകിട്ട് 5 ന് നെയ്യാറ്റിന്കര രൂപതാ ബിഷപ് ഡോ.വിന്സെന്റ് സാമുവല് കൊടിയേറ്റി തിരുനാളിന് തുടക്കം കുറിക്കും .തുടര്ന്ന് അഭിവന്ദ്യ പിതാവിന്റെ നേതൃത്വത്തില് ദിവ്യബലി . 11 ന് രാവിലെ 8 മണിക്ക് ദിവ്യബലി ലത്തീന് ഭാഷയില് മുഖ്യ കാര്മ്മികന് ഫാ. ജോസ് പെരേര . 10 മണിക്ക് മെഡിക്കല് ക്യാമ്പ് 12 ന് കാരുണ്യ സംഗമം വൈകിട്ട് 6.30 ന് ദിവ്യബലി മുഖ്യ കാര്മ്മികന് മോണ്. ജി .ക്രിസ്തുദാസ് വികാരി ജനറല് നെയ്യാറ്റിന്കര രൂപത .12 ഞായര് വൈകിട്ട് 6.30 ന് നെയ്യാറ്റിന്കര ഫൊറോന വികാരി ഡോ. സെല്വരാജന്റെ മുഖ്യ കാര്മ്മികത്വത്തില് ദിവ്യബലി, വചന പ്രഘോഷണം
വെളിയംകോട് ഇടവക വികാരി ഫാ.ബെന്ബോസ് നിര്വ്വഹിക്കും. 13 തിങ്കളാഴ്ച വൈകിട്ട് 6.30 ന് ചിലമ്പറ ഇടവക വികാരി ഫാ.ആല്ബി മുല്ലോത്തിന്റെ മുഖ്യ കാര്മ്മികത്വത്തില് ദിവ്യബലി 12 തിങ്കള് മുതല് 17 വെളളി വരെ ബാലരാമപുരം ഇടവക വികാരി ഫാ.ജോയ്മത്യാസിന്റെ നേതൃത്വത്തില് ജീവിത നവികരണ ധ്യാനം . ധ്യാന ദിനങ്ങളിലെ ദിവ്യബലികള്ക്ക് ഫാ.മാത്യുപനക്കല് , ഫാ.കിരണ്, ഫാ. ബനഡിക്ട് കണ്ണാടന് തുടങ്ങിയവര് നേതൃത്വം നല്കും .18 ശനിയാഴ്ച രാവിലെ 7 ന് പരേത അനുസ്മരണ ദിവ്യ ബലി കൊറ്റാമം ഇടവക വികാരി ഫാ.ലോറന്സ് മുഖ്യ കാര്മ്മികത്വം വഹിക്കും, വൈകിട്ട് 5 ന് സന്ധ്യാവന്ദന ശുശ്രൂഷ മുഖ്യ കാര്മ്മികന് മോണ്.വിന്സെന്റ് കെ പീറ്റര് വചന പ്രഘോഷണം നെയ്യാറ്റിന്കര റീജിയന് കോ ഓഡിനേറ്റര് മോണ്.വിപി ജോസ് തുടര്ന്ന് ഭക്തി നിര്ഭരമായ തിരുസ്വരൂപ പ്രദക്ഷിണം ദൈവാലയത്തില് നിന്ന് തിരുസ്വരൂപ പ്രദക്ഷിണം ആരംഭിച്ച് പ്ളാമൂട്ടുക്കട കമ്പറവിള വഴി ദൈവാലയത്തില് സമാപിക്കുന്നു .
തിരുനാള് സമാപന ദിനമായ 19 ഞായറാഴ്ച നടക്കുന്ന സമൂഹ ദിവ്യബലിക്ക് ബാലരാമപുരം ഫൊറോന വികാരി ഫാ.വല്സലന് ജോസ് മുഖ്യ കാര്മികത്വം വഹിക്കും വചന പ്രഘോഷണം മണിവിള ഇടവക വികാരി ഫാ.ഷൈജുദാസ് നിര്വ്വഹിക്കും തുടര്ന്ന് ദൈവാലയത്തിനുളളില് ദിവ്യകാരുണ്യ പ്രദക്ഷിണം തുടര്ന്ന് സ്നേഹ വിരുന്ന്
കൂടുതല് വിവരങ്ങള്ക്ക് ഫാ.റോബര്ട്ട് വിന്സെന്റ് ( ഇടവക വികാരി ആറയൂര് ) 9544448986
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില് ജോസഫ് വത്തിക്കാന് സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്ത്ഥിക്കാം എന്ന ശീര്ഷകത്തില് ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില് ജോസഫ് വത്തിക്കാന് സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന് പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
This website uses cookies.