അനിൽ ജോസഫ്
പാറശാല: ആറയൂര്‍ വിശുദ്ധ എലിസബത്ത് ദേവാലയത്തിന്റെയും ചാവല്ലൂര്‍പൊറ്റ വാഴ്ത്തപ്പെട്ട ദേവസഹായം പിളള ദേവാലയത്തിന്റെയും നേതൃത്വത്തില്‍ ഇടവകയിലെ എല്ലാ വിശ്വാസികള്‍ക്കും ഫെയ്സ് മാസ്ക് എത്തിച്ച് മാതൃകയായി. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ മാസ്ക്ക് ഉപയോഗം കര്‍ശനമാക്കിയതിന്റെ പശ്ചാത്തലത്തിലാണ് ഇടവകയുടെ ഈ ചുവട് വയ്പ്പ്. മാസ്ക്കുകളുടെ വിതരണോത്ഘാടനം ഇടവക വികാരിയും, നെയ്യാറ്റിന്‍കര രൂപത കോര്‍പ്പറേറ്റ് മാനേജരുമായ ഫാ.ജോസഫ് അനില്‍ നിർവഹിച്ചു.
ആറയൂരില്‍ നിഡ്സും കെ.സി.വൈ.എം.ഉം സഹകരിച്ചാണ് പരിപാടി നടപ്പിലാക്കുന്നത്. ചാവല്ലൂര്‍ പൊറ്റയില്‍ പരിപാടിയുടെ ഉദ്ഘാടനം ഇടവക ശുശ്രൂഷ കോ-ഓഡിനേറ്റര്‍ സിന്ധുവിന് കൈമാറിയാണ് ഇടവക വികാരി ഉദ്ഘാടനം ചെയ്തത്. ചാവല്ലൂര്‍ പൊറ്റ ഇടവകയില്‍ യുവജനങ്ങളാണ് പരിപാടിക്ക് നേതൃത്വം നല്‍കുന്നത്. കെ.സി.വൈ.എം. പ്രസിഡന്റ് ഷൈജു, ഖജാന്‍ജി ബിജു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില് ഈ സിക്കമിന് വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്ചെന്നു വേരുറയ്ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില് 19 മുതല് 21 വരെ നടന്ന ഐസിപിഎ ജനറല് അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന് കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില് നിന്നു കരകയറ്റി പുരോഗതിയുടെ പാതയില് എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില് നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന് കാത്തലിക്ക് പ്രസ്സ് അസോസിയേഷന് (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…
This website uses cookies.