പാറശാല ; ആറയൂര് വിശുദ്ധ എലിസബത്ത് ദൈവാലയത്തിലെ വിശ്വാസികള് 240 മണിക്കൂര് ദിവ്യകാരുണ്യ നാഥന് മുന്നില് പ്രാര്ത്ഥനാ ചൈതന്യത്തില് തുടരുന്നു . ഒക്ടോബര് 31 ന് ജപമാല മാസാചരണത്തിന്റെ സമാപന ദിവസം അഭിവന്ദ്യ ഡോ.വിന്സെന്റ് സാമുവല് പിതാവാണ് പത്ത് ദിവസം നീണ്ടു നില്ക്കുന്ന ആരാധനക്ക് തുടക്കം കുറിച്ചത്.
നവംബര് 10 വെളളിയാഴ്ച ഇടവക തിരുനാള് ആരംഭിക്കുന്നത് വരെ ദിവ്യകാരുണ്യ ആരാധന ദൈവാലയത്തില് ക്രമീകരിച്ചിട്ടുണ്ട്. വിശ്വാസികള്ക്ക് ഈ ദിവസങ്ങളില് 24 മണിക്കൂറും ആരാധനയില് പങ്കെടുക്കാനുളള അവസരവും ഉണ്ടാകും . ഇടവകയിലെ ബി സി സി യൂണിറ്റുകളും ഭക്ത സംഘടനകളുമാണ് ആരാധനക്ക് നേതൃത്വം നല്കുന്നത്. എല്ലാ ദിവസവും വൈകിട്ട് 6 മുതല് വചന പ്രഘോഷണവും ക്രമീകരിച്ചിട്ടുണ്ടെന്ന് ഇടവക വികാരി ഫാ.റോബര്ട്ട് വിന്സെന്റ് അറിയിച്ചു.
അനില് ജോസഫ് വത്തിക്കാന് സിറ്റി : ഇന്ന് ഫ്രാന്സിസ് പാപ്പ വത്തിക്കാനില് തന്റെ അജപാലന ദൗത്യം ഏറ്റെടുത്തതിന്റെ 12 വര്ഷം…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി : ഫ്രാന്സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില് പ്രവേശിപ്പിച്ചിട്ട് ഇന്ന് 27 ദിനങ്ങള് പിന്നിടുമ്പോള്…
തപസ്സുകാലം ഒന്നാം ഞായർ യേശു തന്റെ ദൗത്യം ആരംഭിക്കുന്നു. യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചയുടനെ, ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിക്കുന്നു.…
ജോസ് മാർട്ടിൻ ഇന്ന് അന്താരാഷ്ട്ര വനിതാദിനം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ്…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി : ഫ്രാന്സിസ് പാപ്പയെ ആശുപത്രിയില് പ്രവേശിപ്പിച്ചതിന്റെ 21-ാം നാള് ഇടറുന്ന സ്വരത്തില് പ്രാര്ഥനകള്ക്ക് നന്ദി…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി : ഫ്രാന്സിസ്പാപ്പയെ കടുത്ത ശ്വാസ തടസത്തെ തുടര്ന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ച തിരിഞ്ഞ്…
This website uses cookies.