ജോസ് മാർട്ടിൻ
കൊച്ചി: കേരളത്തിന്റെ ആദ്ധ്യാത്മിക, സാമൂഹീക, സാംസ്‌കാരിക, വിദ്യാഭ്യാസ മണ്ഡലങ്ങളില്‍ തിളങ്ങിനിന്ന വ്യക്തിത്വവും ധാര്‍മ്മികതയും മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുന്ന കത്തോലിക്ക സഭയുടെ ഉറച്ച ശബ്ദവുമായിരുന്നു ആര്‍ച്ച്ബിഷപ്പ് ഡോ.ജോസഫ് പൗവ്വത്തിലിന്റേതെന്ന് കേരള ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതി അദ്ധ്യക്ഷന്‍ ബിഷപ്പ് ഡോ. വര്‍ഗ്ഗീസ് ചക്കാലക്കല്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
മികച്ച അദ്ധ്യാപകനെന്ന നിലയില്‍ വിദ്യാഭ്യാസ രംഗത്ത് സുവ്യക്തമായ നിലപാടുകള്‍ പ്രകടിപ്പിച്ചിരുന്ന വിദ്യാഭ്യാസ വിചക്ഷണനായിരുന്നു പവ്വത്തില്‍ മെത്രാപ്പൊലീത്ത. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനു ശേഷം കേരളത്തിലെ സഭയുടെ നവീകരണത്തിനു നേതൃത്വം നല്കുന്നതില്‍ പൗവ്വത്തില്‍ പിതാവ് ശ്രദ്ധേയമായ നേതൃത്വം നല്കിയിരുന്നുവെന്നും, അദ്ദേഹത്തിന്റെ വേര്‍പാട് കത്തോലിക്ക സഭാ സമൂഹത്തില്‍ ഒരു ശൂന്യത സൃഷ്ടിച്ചിരിക്കുന്നുവെന്നും കെ.ആർ.എൽ.സി.ബി.സി. അദ്ധ്യക്ഷന്‍ പറയുന്നു.
കേരള ലത്തീന്‍ സഭയുടെ അനുശോചനങ്ങളും പ്രാര്‍ത്ഥനകളും കേരള ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതി അര്‍പ്പിക്കുന്നു.
ജോസ് മാർട്ടിൻ ആലപ്പുഴ: കെ.ആർ.എൽ.സി. സി. യുടെ നിർദ്ദേശാനുസരണം "സമനീതിക്കും അവകാശ സംരക്ഷണത്തിനും" എന്ന മുദ്രാവാക്യമായെടുത്ത് കേരളത്തിലെ റോമൻ കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ മുപ്പത്തൊന്നാം ഞായർ "എല്ലാറ്റിലും പ്രധാനമായ കല്പന ഏതാണ്?" ഒരു നിയമജ്ഞന്റേതാണ് ഈ ചോദ്യം. പുനരുത്ഥാനത്തെക്കുറിച്ചുള്ള വിവാദത്തിൽ യേശു നന്നായി…
അനില്‍ ജോസഫ് പാല: ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി സ്ഥാനമേറ്റ ശേഷം ബിഷപ്പ് തോമസ് തറയില്‍ ആദ്യമായി ഭരണങ്ങനത്ത് അല്‍ഫോണ്‍സാമ്മയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: നമുക്ക് മുന്‍പേ സ്വര്‍ഗ്ഗീയ മഹത്വത്തിലേക്ക് കടന്നുപോയ നമ്മുടെ സഹോദരങ്ങളുടെ ഓര്‍മ്മയാണ് നവംബര്‍ ഒന്നാം തീയതി…
സ്വന്തം ലേഖകന്‍ ചങ്ങനാശ്ശേരി : പ്രാര്‍ഥനാ മുഖരിതമായ അന്തരീക്ഷത്തില്‍ ആയിരങ്ങളെ സാക്ഷിയാക്കി ചങ്ങനാശേരി അതിരൂപതയുടെ പുതിയ ആര്‍ച്ച് ബിഷപ്പായി മാര്‍…
സ്വന്തം ലേഖകന്‍ ദുബായ് : ദുബായിലെ കേരള ലാറ്റിന്‍ കാത്തോലിക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ 2024 നവംബര്‍ 10ന് ലാറ്റിന്‍…
This website uses cookies.