സ്വന്തം ലേഖകൻ
ദുബായ്: ദൈവകരുണയുടെ ആഘോഷത്തിനായി സോഫ്ട് റോക്ക് ശൈലിയിലുള്ള ഹൃദയ സ്പർശിയായ കരുണയുടെ ഗാനം പുറത്തിറങ്ങുന്നു. പുതുഞായറാഴ്ചയും ദൈവ കരുണയുടെ ഞായറുമായ നാളെ (ഏപ്രിൽ 11) റേഡിയോ ആഞ്ചലോസിലൂടെയാണ് “നീ മാത്രം എന്റെ ദൈവം” എന്ന ഗാനം കേൾവിക്കാരിലേക്കെത്തുന്നത്. ഗാനം കേൾക്കാൻ: https://radioangelos.org/nee-matram-ente-daivam-song/
വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ പറഞ്ഞതുപോലെ “ക്രൂശിക്കപ്പെട്ട ക്രിസ്തുവിന്റെ ഹൃദയത്തിലൂടെ ദൈവകാരുണ്യം മനുഷ്യരിലേക്ക് എത്തുന്നു”. ദൈവകാരുണ്യ ഞായറാഴ്ച ആഘോഷിക്കുവാൻ സഭയും വിശ്വാസികളും തയ്യാറാകുമ്പോൾ, ‘യേശുവേ, ഞാൻ നിന്നിൽ വിശ്വസിക്കുന്നു, ഞങ്ങളോടും ലോകത്തോടും കരുണയായിരിക്കണമേ’ എന്ന സന്ദേശം മുൻനിർത്തി കൊണ്ടാണ് “നീ മാത്രം എന്റെ ദൈവം” എന്ന ഈ ക്രിസ്ത്യൻ ഭക്തി ഗാനം കേൾവിക്കാരെ സമീപിക്കുന്നത്.
മാനുഷിക കുറവുകൾക്കിടയിലും ദൈവകരുണയുടെ ആഴം തേടുന്നതാണ് ഗാനത്തിന്റെ പ്രധാന പ്രമേയമെന്നും, ക്രിസ്തുവിന്റെ പീഡാസഹനം, മരണം, ഉത്ഥാനം എന്നിവയിലൂടെ നൽകപ്പെടുന്ന ദൈവകരുണയുടെയും ദൈവസ്നേഹത്തിന്റെയും പ്രയോക്താക്കളാകുവാൻ ഓരോരുത്തരെയും സ്വാഗതം ചെയ്യുകയാണ് ഗാനത്തിന്റെ ലക്ഷ്യമെന്ന് ഗാനത്തിന്റെ വരികൾ എഴുതി സംഗീതമൊരുക്കിയിരിക്കുന്ന ബിക്കി പോൾ പറഞ്ഞു.
പ്രശസ്ത പിന്നണി ഗായകനും വേറിട്ട ശബ്ദസാന്നിധ്യവുമായ ഫ്രാങ്കോ സൈമണാണ് ഗാനം ആലപിച്ചിരുക്കുന്നത്. ബിക്കി പോൾ വരികൾ എഴുതി സംഗീതമൊരുക്കിയിരിക്കുന്നു. റോബിൽ റാഫേലാണ് പ്രോഗ്രാമിങ് നിർവ്വഹിച്ചിരിക്കുന്നത്. മിക്സിങ്ങും മാസ്റ്ററിങ്ങും ജെയിംസ് ജെ.(സൗണ്ട് ക്ലിനിക്ക്) യും ചെയ്തിരിക്കുന്നു. ഹോളി ഡ്രോപ്‌സ് പ്രൊഡക്ഷൻസ് ബാനറിൽ ഹോളി ഡ്രോപ്‌സ് സംരംഭമാണ് ഗാനത്തിന്റെ നിർമാണം നടത്തിയിരിക്കുന്നത്. 2021 ഏപ്രിൽ 11-ന് റേഡിയോ ആഞ്ചലോസിലൂടെ പുറത്തെത്തുന്ന ഗാനം, ഏറെ താമസിക്കാതെ ഹോളി ഡ്രോപ്‌സ് യുട്യൂബ് ചാനലിൽ ദൃശ്യാവിഷ്ക്കാരത്തിലൂടെയും പുറത്തിറങ്ങും.
ആഗമനകാലം നാലാം ഞായർ എലിസബത്തും മറിയവും തമ്മിലുള്ള കൂടിക്കാഴ്ച രണ്ടു മംഗളവാർത്തകളുടെ സുന്ദരമായ പരിസമാപ്തിയാണ്. ദൈവം ചരിത്രത്തിലേക്ക് എങ്ങനെ ഇറങ്ങുന്നുവെന്ന്…
ജോസ് മാർട്ടിൻ കൊച്ചി: പിതാവായ ദൈവം മനുഷ്യ മക്കൾക്ക് നൽകിയ ഏറ്റവും പൂർണ്ണതയുള്ള സമ്മാനമാണ് അവിടുത്തെ പുത്രനായ ഉണ്ണീശോയെന്നും സ്വർഗ്ഗത്തിൽ…
അനില്‍ ജോസഫ് കോര്‍സിക്ക: കഴിഞ്ഞ ഞായറാഴ്ച ഫ്രാന്‍സിസ്പാപ്പ ഫ്രഞ്ച് ദ്വീപായ കോര്‍സിക്കായില്‍ നടത്തിയ ഏകദിന സന്ദര്‍ശനത്തിലും പാപ്പയെ അനുഗമിച്ച് നവ…
ആഗമനകാലം മൂന്നാം ഞായർ "ഞങ്ങൾ എന്താണു ചെയ്യേണ്ടത്?" സ്നാപകനോടാണ് ചോദ്യം. ചോദിക്കുന്നതോ ജനക്കൂട്ടവും ചുങ്കക്കാരും പട്ടാളക്കാരും. ലൂക്കാ സുവിശേഷകന്റെ ഇഷ്ടപ്പെട്ട…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സീസ് പാപ്പായുടെ നാല്പത്തിയേഴാം വിദേശ അപ്പൊസ്തോലിക പര്യടനം നാളെ നടക്കും. ഏകദിന സന്ദര്‍ശനത്തില്‍ …
വത്തിക്കാന്‍ സിറ്റി : പൗരോഹിത്യവഴിയില്‍ അന്‍പത്തിയഞ്ചു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി അഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് പാപ്പാ 1969…
This website uses cookies.