
Cardinal Mauro Piacenza, head of the Apostolic Penitentiary, sprinkles ashes on the head of Pope Francis during Ash Wednesday Mass at the Basilica of Santa Sabina in Rome Feb. 22, 2023. (CNS photo/Vatican Media)
അനില് ജോസഫ്
റോം : ആഗോള കത്തോലിക്കാ സഭയില് നോമ്പ് കാലത്തിന് തുടക്കമായി. ഇന്നലെ ഫ്രാന്സിസ് പാപ്പ റോമിലെ ആവന്റെയ്ന് കുന്നില് അര്പ്പിച്ച ദിവ്യബലിയോടെയാണ് 40 ദിവസം നീണ്ട് നില്ക്കുന്ന തപസുകാലത്തിലേക്ക് ആഗോള കത്തോലിക്കാ സമൂഹം കടന്നത്.
രണ്ട് വര്ഷത്തെ ഇടവേളയ്ക്കുശേഷംമാണ് റോമിലെ അവന്റൈന് കുന്ന് പാപ്പയുടെ വിഭുതി തിരുനാള് തിരുക്കര്മങ്ങള്ക്ക് വേദിയാകുന്നത്. വത്തിക്കാനില് നിന്ന് ഏഴ് കിലോമീറ്റര് അകലെയാണ് അവന്റൈന് കുന്ന്. അവിടെ തന്നെ ബെനഡിക്ടൈന് ആശ്രമത്തിന്റെ ഭാഗമായ സെന്റ് ആന്സെലം ദൈവാലയം, സാന് സബീന ബസിലിക്ക എന്നിവിടങ്ങളിലായാണ് പാപ്പമാര് പതിവായി വിഭൂതി ശുശ്രൂഷ നയിക്കുന്നത്.
ഇന്നലെ വത്തിക്കാന് സമയം 4.30 നാണ് തിരുക്കര്മങ്ങള് ആരംഭിച്ചത്. അപ്പോസ്തലിക് പെനിസ്റ്റന്ഷറിയുടെ തലവന് കര്ദിനാള് മൗറോ പിയാസെന്സയാണ് പ്രദക്ഷിണത്തിനും ദിവ്യബലിക്കും നേതൃത്വം നല്കിയത്. അനാരോഗ്യം മൂലം പാപ്പ പ്രദക്ഷിണത്തില് പങ്കെടുത്തില്ല. നമ്മെക്കുറിച്ചുള്ള സത്യത്തിലേക്കും ദൈവത്തിലേക്കും നമ്മുടെ സഹോദരങ്ങളിലേക്കും മടങ്ങാനുള്ള പ്രബോധനമാണ് ക്ഷാരം പൂശുന്നതെന്ന് പാപ്പ പറഞ്ഞു.
ദൈവത്തില് ആശ്രയിക്കുമ്പോള് ‘സ്വയം പര്യാപ്തരാണെന്ന ഭാവം ഉപേക്ഷിക്കണമെന്നും പാപ്പ വചന സന്ദേശത്തില് പറഞ്ഞു.
വിശുദ്ധ സബീനയുടെ നാമധേയത്തിലുള്ള ബസിലിക്കയില് വിഭൂതി തിരുനാളില് പാപ്പ കാര്മികത്വം വഹിക്കുന്ന തിരുക്കര്മങ്ങള് പാരമ്പര്യത്തിന്റെ ഭാഗമാണ്. ഇടക്കാലത്തുവെച്ച് നിന്നുപോയ ഈ പതിവ് 1960ല് വിശുദ്ധ ജോണ് 23-ാമന് പാപ്പ പുനസ്ഥാപിക്കുകയായിരുന്നു.
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…
ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…
ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…
This website uses cookies.