അഴിമതി സമൂഹത്തെ നശിപ്പിക്കുന്ന വൈറസ്: ഫ്രാൻസിസ് മാർപാപ്പ അഴിമതി സമൂഹത്തെ നശിപ്പിക്കുന്ന വൈറസ്: ഫ്രാൻസിസ് മാർപാപ്പ പെറു: അഴിമതി സമൂഹത്തെ രോഗാതുരമാക്കുന്ന വൈറസ് ആണെന്ന് ഫ്രാൻസിസ് മാർപാപ്പ. അഴിമതി തടയാനാകും. അതിന് എല്ലാവരുടെയും ഭാഗത്തുനിന്ന് സഹകരണം ഉണ്ടാകണം. ലാറ്റിനമേരിക്കയിലെ പെറുവിൽ സന്ദർശനം നടത്തുന്ന മാർപാപ്പ നയതന്ത്ര പ്രതിനിധികളെയും ഉദ്യോഗസ്ഥരെയും അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു.
പ്രസിഡന്റ് പെദ്രോ പാബ്ലോ കുച്സിൻസ്കിയും മാർപാപ്പയ്ക്കൊപ്പമുണ്ടായിരുന്നു. അടുത്തയിടെ അഴിമതി ആരോപണം നേരിട്ട പ്രസിഡന്റ് ഇംപീച്ച്മെന്റിന്റെ വക്കിലെത്തിയിരുന്നു.
വെള്ളിയാഴ്ച പെറുവിലെ ആമസോൺ വനമേഖല മാർപാപ്പ സന്ദർശിച്ചു. കച്ചവടതാൽര്യങ്ങളും ഉപഭോഗദുരയും ആമസോണിനെയും തദ്ദേശവാസികളെയും നശിപ്പിക്കാൻ അനുവദിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. ഭൂമിയുടെ മൊത്തം നിലനിൽപ്പിന് ഇത്തരം സ്വാഭാവിക ആവാസവ്യവസ്ഥകൾ നിലനിർത്തേണ്ടത് അത്യാവശ്യമാണെന്നും ചൂണ്ടിക്കാട്ടി. ഇന്നലെ പെറുവിലെ ട്രൂജിലോ നഗരപ്രാന്തത്തിലുള്ള ഹുവാൻചാകോ ടൗണിൽ മാർപാപ്പ ദിവ്യബലി അർപ്പിച്ചു.
Recent Posts ആണ്ടുവട്ടത്തിലെ ഇരുപത്തിരണ്ടാം ഞായർ ഇന്നത്തെ സുവിശേഷ പശ്ചാത്തലം ഏതോ ഒരു ഫരിസേയ പ്രമാണിയുടെ വീട്ടിലെ വിരുന്നുശാലയാണ്. പ്രമുഖ സ്ഥാനങ്ങൾക്കായി തിരക്കുകൂട്ടുന്ന…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ "കർത്താവേ, രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ?" രക്ഷയാണ് ഇന്ന് ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു വിഷയം. കാരണം, ജ്ഞാനസ്നാനമേറ്റ പലരും…
ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ "ഭൂമിയില്‍ സമാധാനം നല്‍കാനാണു ഞാന്‍ വന്നിരിക്കുന്നതെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാന്‍ നിങ്ങളോടു…
ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ ജനക്കൂട്ടത്തില്‍നിന്ന് ഒരു നിർണായക ചോദ്യം ഉയരുന്നു: "ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന്‍ എന്റെ സഹോദരനോടു കല്പിക്കണമേ!"…
സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…
This website uses cookies.
Accept