സ്വന്തം ലേഖകൻ
വത്തിക്കാൻ സിറ്റി: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഫ്രാൻസിസ് പാപ്പായുമായി ഒക്ടോബർ 29-ന് കൂടിക്കാഴ്ച നടത്തി. വത്തിക്കാനിലെത്തിയ യുഎസ് പ്രസിഡന്റ് ജോ ബൈഡനെയും, പ്രഥമ വനിത ജിൽ ബൈഡനെയും, പേപ്പൽ മന്ദിരത്തിന്റെ ചുമതലയുള്ള റീജന്റ് മോൺസിഞ്ഞോർ ലിയോനാർഡോ സപിയൻസ സ്വാഗതം ചെയ്തു. തുടർന്ന് അപ്പസ്തോലിക് ലൈബ്രറിയിൽ വച്ചായിരുന്നു പാപ്പായുമായുള്ള കൂടിക്കാഴ്ച. “അങ്ങാണ് സമാധാനത്തിന്റെ ഏറ്റവും വലിയ പോരാളി” എന്നാണ് ജോ ബൈഡൻ ഫ്രാൻസിസ് പാപ്പായെ വിശേഷിപ്പിച്ചത്.
ഫ്രാൻസിസ് പാപ്പായും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും തമ്മിലുള്ള കൂടിക്കാഴ്ച വൈറ്റ് ഹൗസ് അജണ്ട പ്രകാരം 55 മിനിറ്റ് മാത്രം നീളമുള്ളതായിരുന്നുവെങ്കിലും, ഏകദേശം 75 മിനിറ്റോളം ആ കൂടിക്കാഴ്ച നീണ്ടു എന്നത് ലോകത്തിന് തന്നെ വലിയ പ്രത്യാശയാണ് നൽകുന്നത്. 12.10 മുതൽ 1.25 വരെ നീണ്ട സ്വകാര്യ സംഭാഷണത്തിൽ കാലാവസ്ഥ, കോവിഡ്, കുടിയേറ്റം, മതസ്വാതന്ത്ര്യം, ഭ്രൂണഹത്യ തുടങ്ങി മാനവരാശിയെ ബാധിക്കുന്ന പ്രധാനപ്പെട്ട കാര്യങ്ങൾ വിഷയങ്ങളായിരുന്നു.
ഫ്രാൻസിസ് പാപ്പായുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ജോ ബൈഡൻ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയേത്രോ പരോളിനുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
This website uses cookies.