സ്വന്തം ലേഖകൻ
ഫ്രാൻസ്: ഫ്രാൻസിലെ ഒരു സെക്കന്ററി സ്കൂൾ അധ്യാപകനായ സാമുവൽ പാറ്റിയെ ഇസ്ളാം മതഭീകരൻ തലയറുത്ത് കൊന്നു. അഭിപ്രായ/ആവിഷ്കാര സ്വാതന്ത്ര്യം എന്ന വിഷയത്തിൽ ക്ലാസ് എടുക്കുന്നതിനിടെ ചാർളി ഹെബ്‌ദോ ആക്രമണത്തെ പരാമർശിക്കുകയും, അതിന് വഴി വെച്ച പ്രവാചകന്റെ കാർട്ടൂണുകൾ പ്രദർശിപ്പിക്കുകയും ചെയ്തതിന്റെ പേരിലാണ് ഈ ക്രൂരത. കീഴടക്കാനാകാത്തതിനാൽ കൊലയാളിയെ ഫ്രഞ്ച് പോലീസ് വെടി വെച്ചു കൊന്നു.
സിലിബസിന്റെ ഭാഗമായ പാഠം പഠിപ്പിക്കുന്നതിനു മുൻപ് മുസ്ലിം വിദ്യാർത്ഥികളോടായി “നിങ്ങളുടെ മത വികാരം വൃണപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ ഈ ക്ലാസ് എടുക്കുക എന്നത് എന്റെ ജോലിയാണ്. നിങ്ങൾക്ക് വേണമെങ്കിൽ ഇത് കാണുകയോ കേൾക്കുകയോ വേണ്ടെന്ന് തീരുമാനിച്ചു പുറത്തിറങ്ങി പോവാനുള്ള സ്വാതന്ത്ര്യമുണ്ട്” എന്ന് അധ്യാപകൻ പറഞ്ഞിരുന്നതായി വിദ്യാർത്ഥികളിൽ ഒരാളുടെ രക്ഷിതാവിനെ ഉദ്ധരിച്ചു ഫ്രാൻസ് പ്രെസ് ഏജൻസി റിപ്പോർട്ട് ചെയ്‌തു. അതേസമയം, ക്ലാസിനെ ചൊല്ലി മുസ്ലിം രക്ഷിതാക്കൾ പരാതിപ്പെടുകയും അധ്യാപകനെതിരെ പ്രകോപനപരമായ സന്ദേശങ്ങൾ പ്രചരിപ്പിക്കുകയുമായിരുന്നു.
ഈ കൊലപാതകം വലിയ പ്രതിഷേധങ്ങൾക്കാണ് തിരി കൊളുത്തിയിരിക്കുന്നത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മനുവേൽ മാക്രോൺ സ്കൂൾ സന്ദർശിക്കുകയും സംഭവത്തെ ശക്തമായി അപലപിക്കുകയും ഇസ്ലാമിക ഭീകരതയ്ക്ക് എതിരെ പൊട്ടിത്തെറിച്ചു. അദ്ദേഹം പറഞ്ഞു: “അഭിപ്രായ സ്വാതന്ത്ര്യത്തെപ്പറ്റി പഠിപ്പിച്ചതിനാണ് ഞങ്ങളുടെ ദേശത്തെ ഒരു അധ്യാപകൻ കൊല ചെയ്യപ്പെട്ടിരിക്കുന്നത്. വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യത്തെ പറ്റിയാണ് അദ്ദേഹം തന്റെ വിദ്യാർത്ഥികളെ പഠിപ്പിച്ചത്. എന്നിട്ടും മത തീവ്രവാദികൾ അദ്ദേഹത്തിന്റെ തലയറുത്തു. ഇസ്ലാമിക ഭീകരതയുടെ ഇരയാണ് അദ്ദേഹം. അദ്ദേഹത്തോടൊപ്പമാണ് ഈ രാജ്യം. ഞങ്ങളെ ഭയപ്പെടുത്താൻ ആവില്ലെന്ന് മത ഭീകരർ മനസിലാക്കണം. ഫ്രാൻസ് അഭിപ്രായ സ്വാതന്ത്ര്യത്തിനൊപ്പവും അത് വരുംതലമുറയെ പഠിപ്പിക്കുന്ന അധ്യാപകർക്ക് ഒപ്പവും അടിയുറച്ചു നിൽക്കും”.
അധ്യാപകന്റെ കൊലപാതകത്തെ “ഫ്രാൻസിന് നേരെയുള്ള ആക്രമണം” എന്നാണ് വിദ്യാഭ്യാസ മന്ത്രി ജീൻ മൈക്കിൾ വിശേഷിപ്പിച്ചത്. കൊലപാതകത്തിലും ഗൂഡലോചനയിലും പങ്കുള്ള നാല് പേരെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഫ്രാൻസിലെ ജനങ്ങൾ അധ്യാപകന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു തെരുവുകളിലേക്കിറങ്ങി. നൂറ് കണക്കിന് പ്രതിഷേധ പ്രകടനങ്ങളും റാലികളുമാണ് ഇതിനോടകം അരങ്ങേറിയിരിക്കുന്നതും. 2015-ലെ പാരീസ് ഭീകരാക്രമണത്തിനെ തുടർന്ന് തരംഗമായ ‘Not Afraid’ ബാനറുകൾ പ്രതിക്ഷേധ റാലികളിൽ വീണ്ടും ഉയർന്നിട്ടുണ്ട്.
ജോസ് മാർട്ടിൻ ആലപ്പുഴ: കെ.ആർ.എൽ.സി. സി. യുടെ നിർദ്ദേശാനുസരണം "സമനീതിക്കും അവകാശ സംരക്ഷണത്തിനും" എന്ന മുദ്രാവാക്യമായെടുത്ത് കേരളത്തിലെ റോമൻ കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ മുപ്പത്തൊന്നാം ഞായർ "എല്ലാറ്റിലും പ്രധാനമായ കല്പന ഏതാണ്?" ഒരു നിയമജ്ഞന്റേതാണ് ഈ ചോദ്യം. പുനരുത്ഥാനത്തെക്കുറിച്ചുള്ള വിവാദത്തിൽ യേശു നന്നായി…
അനില് ജോസഫ് പാല: ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്ച്ച് ബിഷപ്പായി സ്ഥാനമേറ്റ ശേഷം ബിഷപ്പ് തോമസ് തറയില് ആദ്യമായി ഭരണങ്ങനത്ത് അല്ഫോണ്സാമ്മയുടെ…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി: നമുക്ക് മുന്പേ സ്വര്ഗ്ഗീയ മഹത്വത്തിലേക്ക് കടന്നുപോയ നമ്മുടെ സഹോദരങ്ങളുടെ ഓര്മ്മയാണ് നവംബര് ഒന്നാം തീയതി…
സ്വന്തം ലേഖകന് ചങ്ങനാശ്ശേരി : പ്രാര്ഥനാ മുഖരിതമായ അന്തരീക്ഷത്തില് ആയിരങ്ങളെ സാക്ഷിയാക്കി ചങ്ങനാശേരി അതിരൂപതയുടെ പുതിയ ആര്ച്ച് ബിഷപ്പായി മാര്…
സ്വന്തം ലേഖകന് ദുബായ് : ദുബായിലെ കേരള ലാറ്റിന് കാത്തോലിക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില് 2024 നവംബര് 10ന് ലാറ്റിന്…
This website uses cookies.