സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയിലെ അന്തിയൂർകോണം, ചീനിവിള ഇടവകകൾ ലഹരി വിരുദ്ധ സെമിനാറുകൾ സംഘടിപ്പിച്ചു. നെയ്യാറ്റിൻകര രൂപതയുടെ വിദ്യാഭ്യാസ ശുശ്രൂഷയും സാമൂഹിക ശുശ്രൂഷയും സംയുക്തമായി നെയ്യാറ്റിൻകര ഇന്റെഗ്രൽ ഡെവലപ്‌മെന്റ് സൊസൈറ്റി – നിഡ്സിന്റെ, ആരോഗ്യ-മദ്യ വിരുദ്ധ കമ്മീഷനാണ് ക്ലാസുകൾ സംഘടിപ്പിച്ചത്.
“ലഹരി വിരുദ്ധ കുടുംബം” എന്ന ലക്ഷ്യത്തോടെ കട്ടയ്ക്കോട് ഫൊറേനയിൽ നടപ്പാക്കുന്ന ഒരു മാസത്തെ ലഹരി വിരുദ്ധ കാമ്പയിൻ പരിപാടികളുടെ ഭാഗമായിട്ടാണ് സെമിനാറുകൾ സംഘടിപ്പിച്ചത്. കെസിബിസി മദ്യവിരുദ്ധ സമിതി തിരു. മേഖലാ പ്രസിഡന്റും കേരള മദ്യനിരോധന സമിതി തിരു. ജില്ലാ പ്രസിഡന്റും കേരള മദ്യവിരുദ്ധ ജനകീയ മുന്നണി കൺവീനറുമായ എഫ്.എം.ലാസറാണ് സെമിനാറുകൾക്ക് നേതൃത്വം കൊടുത്തത്.
അന്തിയൂർകോണത്ത്, ഫാ.ജോസഫ് അഗസ്റ്റിൻ ഉദ്‌ഘാടനം ചെയ്തു. മദ്യവും മയക്കുമരുന്നുകളും യുവജന ങ്ങളെയും കുടുംബങ്ങളെയും വരിഞ്ഞു മുറുക്കിയിരിക്കുന്നു. അത് കാണാതെ പോകുന്നത് ദൈവനിന്ദയായി മാറും. നിയന്ത്രണം ഏർപ്പെടുത്തേണ്ട സർക്കാർ അതിനെ പുണർന്നു നിൽക്കുകയാണെന്നും, യേശുവിനെ സ്വീകരിച്ചവർ മദ്യവിമുക്ത സഭയ്ക്കും സമൂഹത്തിനുംവേണ്ടി രംഗത്ത് ഇറങ്ങണമെന്നും, അന്തിയൂർകോണം ജോൺ ഓഫ് ദ ക്രോസ് ഇടവക വികാരി ഫാ.ജോസഫ് അഗസ്റ്റിൻ പറഞ്ഞു. “മദ്യ വിമുക്ത സഭയും സമൂഹവും” എന്നവിഷയത്തിൽ എഫ്.എം.ലാസർ സെമിനാർ നൽകി.
ചീനിവിള ഇടവകയിൽ ഡോ. ക്രിസ്തുദാസ് തോംസൺ സെമിനാർ ഉദ്ഘാടനം ചെയ്തു. മദ്യവും മയക്കുമരുന്നും യുവജനങ്ങളെയും കുടുംബങ്ങളെയും നശിപ്പിച്ചു കൊണ്ടിരിക്കുന്നു. എന്നാൽ, നിയന്ത്രണം ഏർപ്പെടുത്തേണ്ട സർക്കാർതന്നെ അതിനെ പ്രോൽസാഹിപ്പിക്കുകയാണെന്ന് കുറ്റപ്പെടുത്തി. ക്രിസ്തു ശിഷ്യന്മാർ മദ്യവിമുക്ത സഭയ്ക്കും സമൂഹത്തിനുംവേണ്ടി രംഗത്ത് ഇറങ്ങണം. കാരണം, സഭയുടെ ലഹരി വിരുദ്ധ പോരാട്ടങ്ങൾ സകല മനുഷ്യർക്കും വേണ്ടിയുള്ള രക്ഷയുടെ സന്ദേശമാണെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന്, “ലഹരി വിമുക്ത കുടുംബങ്ങളും സാമൂഹിക പുരോഗതിയും” എന്നവിഷയത്തിൽ എഫ്.എം. ലാസർ സെമിനാർ നയിച്ചു.
ആണ്ടുവട്ടത്തിലെ ഇരുപത്തിരണ്ടാം ഞായർ ഇന്നത്തെ സുവിശേഷ പശ്ചാത്തലം ഏതോ ഒരു ഫരിസേയ പ്രമാണിയുടെ വീട്ടിലെ വിരുന്നുശാലയാണ്. പ്രമുഖ സ്ഥാനങ്ങൾക്കായി തിരക്കുകൂട്ടുന്ന…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ "കർത്താവേ, രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ?" രക്ഷയാണ് ഇന്ന് ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു വിഷയം. കാരണം, ജ്ഞാനസ്നാനമേറ്റ പലരും…
ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ "ഭൂമിയില് സമാധാനം നല്കാനാണു ഞാന് വന്നിരിക്കുന്നതെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാന് നിങ്ങളോടു…
ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ ജനക്കൂട്ടത്തില്നിന്ന് ഒരു നിർണായക ചോദ്യം ഉയരുന്നു: "ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന് എന്റെ സഹോദരനോടു കല്പിക്കണമേ!"…
സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…
This website uses cookies.