സ്വന്തം ലേഖകൻ
നെടുമങ്ങാട്: ലോകമാസകലം കോവിഡ് 19 വൈറസ് ദുരിതങ്ങളുടെ പിടിയിലാണ്, ലോക സാമ്പത്തിക വ്യവസ്ഥ തന്നെ തകിടം മറിഞ്ഞുകഴിഞ്ഞു. മനുഷ്യ ജീവിതം തന്നെ ദുഷ്കരമായി. നിരാശയും ദു:ഖവും മനുഷ്യനെ ബാധിച്ചു തുടങ്ങിയിരിക്കുന്നുവെങ്കിലും, മനുഷ്യന്റെ സത്തയിലുള്ള അതിജീവനത്തിന്റെ ഉറപ്പുള്ള മനസിനെ കുറിച്ചുള്ള ഓർമപ്പെടുത്തലിന്റെ നാടൻപാട്ടുമായി ഫാ.അനൂപ് കളത്തിത്തറ OSJ നമ്മെ സമീപിക്കുന്നു. ഇന്ത്യൻ ഐഡൽ, സരിഗമപ എന്നീ റിയാലിറ്റി ഷോകളിലും സൂര്യ സിംഗറിലുമൊക്കെ തന്റെ നിഷ്കളങ്ക ശബ്‍ദം കൊണ്ട് എളിമയോടെ ഉയരങ്ങളിലെത്തിയ വൈഷ്‌ണവ് ഗിരീഷും, ആൻറിയ, അനഘ, ലിയ, സാനിയ, ഈവാനിയ എന്നിവരും ചേർന്നാണ് ഈ ഉയർത്തെഴുനേൽപ്പിന്റെ ഗാനം ആലപിച്ചിരിക്കുന്നത്.
Oblates of St Joseph (OSJ) സഭാംഗമായ ഫാ.അനൂപ് കളത്തിത്തറയാണ് ഗാനത്തിന്റെ രചനയും, സംഗീതവും നിർവഹിച്ചിരിക്കുന്നത്. നെയ്യാറ്റിൻകര രൂപതാംഗവും, വിതുര ദൈവപരിപാലന ദേവാലയാംഗവുമായ ഹന്ന ബി.രാജുവും ഇതിന്റെ സംഗീത ശില്പത്തിൽ പങ്കാളിയായിട്ടുണ്ട്. Anoop Tunes എന്ന യൗട്യൂബ് ചാനലിലൂടെയാണ് ഈ ഗാനചിത്രീകരണം ജനഹൃദയങ്ങളിലേയ്ക്ക് എത്തിയിരിക്കുന്നത്.
ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ അനുസരിച്ചുകൊണ്ട് ഈ ഗാനചിത്രീകരണം പൂർത്തീകരിക്കേണ്ടിവന്നതിലെ കുറവുകൾ ഉണ്ടെങ്കിലും, തളർന്നു പോകുന്ന കുറച്ചു മനസുകളെയെങ്കിലും പിടിച്ചുയർത്താനും പൊരുതി മുന്നേറാനും ഈ ഗാനത്തിലെ വരികൾ പ്രേചോദനമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഫാ.അനൂപ് കളത്തിത്തറ OSJ പറയുന്നു.
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ പത്തു കുഷ്ഠരോഗികൾ അകലെ നിൽക്കുന്നു. ദൂരെ നിൽക്കാൻ വിധിക്കപ്പെട്ടവർ. ഒരു കാഴ്ചവസ്തുവായിപോലും മുന്നിൽ വരാൻ അനുവാദമില്ലാത്തവർ.…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില് ഈ സിക്കമിന് വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്ചെന്നു വേരുറയ്ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില് 19 മുതല് 21 വരെ നടന്ന ഐസിപിഎ ജനറല് അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന് കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില് നിന്നു കരകയറ്റി പുരോഗതിയുടെ പാതയില് എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില് നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന് കാത്തലിക്ക് പ്രസ്സ് അസോസിയേഷന് (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
This website uses cookies.