ആത്മീയ പ്രയത്നത്താല് ആര്ജിക്കുന്നതാണ് സ്നേഹം. സ്നേഹം ക്ഷമയുള്ളതാണെന്ന് വി. പൗലോസ് ശ്ലീഹാ പറയുന്നു. ആത്മാര്ത്ഥമായി അപരനെ സ്നേഹിക്കുന്നതിന് ‘മറ്റുള്ളവരുടെ ഹൃദയം കാണുന്നതിനുള്ള’ കഴിവ് അത്യാവശ്യമാണ്. ചിലപ്പോഴൊക്കെ മറ്റുള്ളവനെ നാം സഹിക്കേണ്ടതായും വരും, എന്നാല് അതിനെ ഒരു ഭാരമായി കരുതിയാല് ക്രിസ്തു നല്കിയ സ്നേഹത്തില് നിന്ന് നാം ബഹുദൂരം അകലെയാണ്. പൌലോസ് അപ്പസ്തോലന് പറയുന്നത് പോലെ സ്നേഹം അപരന് തുറന്നുകൊടുക്കുവാനും, അവനിലേക്ക് നോക്കുവാനും, അവനെ അന്വേഷിക്കുവാനും പ്രേരിപ്പിക്കുന്നു.
സ്നേഹം ഒരു ദൈവീക ദാനമാണെങ്കിലും അത് നമ്മുടെ മനസ്സിന്റെ തടവറക്കുള്ളില് തന്നെ നാം പൂട്ടിയിട്ടിരിക്കുകയാണ്. അതിനാല് തന്നെ സ്നേഹം മറ്റുള്ളവര്ക്കായി തുറന്ന് കൊടുക്കാന് നാം ശ്രമിക്കുന്നില്ല. നമ്മുടെ സ്വയം കേന്ദ്രീകൃതമായ വീക്ഷണം അഥവാ സ്വാര്ത്ഥമായ മനോഭാവം വെടിഞ്ഞു, ക്രിസ്തുവിനേ പോലെ മറ്റുള്ളവര്ക്കു വേണ്ടിയുള്ള ജീവിതം നയിക്കുന്ന വ്യക്തികളായി മാറാന് നമ്മുക്ക് പരിശ്രമിക്കാം.
(വിശുദ്ധ ജോൺ പോള് രണ്ടാമൻ മാർപാപ്പ, റോം, 3.2.80).
സ്നേഹം ദീര്ഘക്ഷമയും ദയയുമുള്ളതാണ്. സ്നേഹം അസൂയപ്പെടുന്നില്ല. ആത്മപ്രശംസ ചെയ്യുന്നില്ല, അഹങ്കരിക്കുന്നില്ല (1 കോറിന്തോസ് 13:4)
ആഗമനകാലം നാലാം ഞായർ എലിസബത്തും മറിയവും തമ്മിലുള്ള കൂടിക്കാഴ്ച രണ്ടു മംഗളവാർത്തകളുടെ സുന്ദരമായ പരിസമാപ്തിയാണ്. ദൈവം ചരിത്രത്തിലേക്ക് എങ്ങനെ ഇറങ്ങുന്നുവെന്ന്…
ജോസ് മാർട്ടിൻ കൊച്ചി: പിതാവായ ദൈവം മനുഷ്യ മക്കൾക്ക് നൽകിയ ഏറ്റവും പൂർണ്ണതയുള്ള സമ്മാനമാണ് അവിടുത്തെ പുത്രനായ ഉണ്ണീശോയെന്നും സ്വർഗ്ഗത്തിൽ…
അനില് ജോസഫ് കോര്സിക്ക: കഴിഞ്ഞ ഞായറാഴ്ച ഫ്രാന്സിസ്പാപ്പ ഫ്രഞ്ച് ദ്വീപായ കോര്സിക്കായില് നടത്തിയ ഏകദിന സന്ദര്ശനത്തിലും പാപ്പയെ അനുഗമിച്ച് നവ…
ആഗമനകാലം മൂന്നാം ഞായർ "ഞങ്ങൾ എന്താണു ചെയ്യേണ്ടത്?" സ്നാപകനോടാണ് ചോദ്യം. ചോദിക്കുന്നതോ ജനക്കൂട്ടവും ചുങ്കക്കാരും പട്ടാളക്കാരും. ലൂക്കാ സുവിശേഷകന്റെ ഇഷ്ടപ്പെട്ട…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി : ഫ്രാന്സീസ് പാപ്പായുടെ നാല്പത്തിയേഴാം വിദേശ അപ്പൊസ്തോലിക പര്യടനം നാളെ നടക്കും. ഏകദിന സന്ദര്ശനത്തില് …
വത്തിക്കാന് സിറ്റി : പൗരോഹിത്യവഴിയില് അന്പത്തിയഞ്ചു വര്ഷങ്ങള് പൂര്ത്തിയാക്കി അഗോള കത്തോലിക്കാ സഭയുടെ തലവന് ഫ്രാന്സിസ് പാപ്പാ 1969…
This website uses cookies.