അനില്‍ ജോസഫ്
വത്തിക്കാന്‍ സിറ്റി : ഇന്ന് ഫ്രാന്‍സിസ് പാപ്പ വത്തിക്കാനില്‍ തന്‍റെ അജപാലന ദൗത്യം ഏറ്റെടുത്തതിന്‍റെ 12 വര്‍ഷം . 2013 മാര്‍ച്ച് 13 നാണ് ഫ്രാന്‍സിസ് പാപ്പ ആഗോള കത്തോലിക്ക സഭയുടെ തലവനായി ഉയര്‍ത്തപ്പെടുന്നത്. ഇന്ന് റോമിലെ ജെമെല്ലി ആശുപത്രിയില്‍ ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ചികിത്സയിലാണെങ്കിലും കഴിഞ്ഞ 12 വര്‍ഷവും മനുഷ്യ സ്നേഹത്തിന്‍റെ ഉദാത്തമായ മാത്യകയായാണ് പാപ്പ പ്രവര്‍ത്തിച്ചത്.
മാനുഷിക ബന്ധങ്ങള്‍ക്കൊപ്പം പ്രകൃതിയെയും സ്നേഹിച്ച പാപ്പ യുദ്ധം ചെയ്യുന്ന രാജ്യങ്ങള്‍ക്ക് വെല്ല് വിളിയായി മാറി. തന്‍റെ പ്രസംഗങ്ങളില്‍ ഒട്ടും സങ്കോചം കൂടാതെ യുദ്ധത്തിനെതിരെ ആഞ്ഞടിച്ച പാപ്പ പരമ്പരാഗതാമായി കത്തോലിക്കാസഭയുടെ തലവന്‍മാരുടെ രീതികളില്‍ നിന്ന് വ്യത്യസ്തമായ പ്രവര്‍ത്തന ശൈലിയാണ് അനുവര്‍ത്തിക്കുന്നത്.
1936 ഡിസംബര്‍ 17 ന് ബ്യൂണസ് ഐറിസിലാണ് ജോര്‍ജ്ജ് മാരിയോ ബെര്‍ഗോഗ്ലിയോ എന്ന ഫ്രാന്‍സിസ് പ്പാപ്പ ജനിക്കുന്നത്. ഇറ്റലിയില്‍ നിന്ന് അര്‍ജന്‍റീനയിലേക്ക് കുടിയേറിയ ഒരു റെയില്‍വേ തൊഴിലാളിയായിരുന്നു അദ്ദേഹത്തിന്‍റെ പിതാവ്, ഇറ്റാലിയന്‍ വംശജയായിരുന്നു പാപ്പയുടെ അമ്മ. ബെര്‍ഗോഗ്ലിയോയ്ക്ക് നാല് സഹോദരങ്ങളുണ്ടായിരുന്നു.
1969 ഡിസംബര്‍ 13ന് പുരോഹിത്യം സ്വീകരിച്ച പാപ്പ 1973ല്‍ അദ്ദേഹം യേശുവിന്‍റെ സമൂഹം എന്ന സന്യാസ സഭയില്‍ ചേര്‍ന്ന് നിത്യവ്രതം സ്വീകരിച്ചു, അതേ വര്‍ഷം തന്നെ അര്‍ജന്‍റീനയുടെ ജെസ്യൂട്ട് പ്രൊവിന്‍ഷ്യലായി തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് അദ്ദേഹം സെമിനാരി റെക്ടര്‍, പ്രൊഫസര്‍, ആത്മീയ ഡയറക്ടര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു.
1992-ല്‍ ഫാ. ബെര്‍ഗോഗ്ലിയോ ബ്യൂണസ് ഐറിസ് അതിരൂപതയുടെ സഹായ മെത്രാനായി അഭിഷിക്തനായി. 1997ല്‍ അദ്ദേഹം അതിരൂപതയുടെ സഹ-അഡ്ജൂട്ടൂര്‍ ആര്‍ച്ച് ബിഷപ്പായി, അടുത്ത വര്‍ഷം ആര്‍ച്ച് ബിഷപ്പായി സ്ഥാനമേറ്റു. 2001-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ ആര്‍ച്ച് ബിഷപ് ബെര്‍ഗോഗ്ലിയോയെ കര്‍ദ്ദിനാള്‍ ആയി നിയമിച്ചു.
ബ്യൂണസ് ഐറിസിലെ ആര്‍ച്ച് ബിഷപ്പ് എന്ന നിലയില്‍, എളിമയോടെയുള്ള പെരുമാറ്റത്തിന് ബെര്‍ഗോഗ്ലിയോ പ്രശസ്തനായിരുന്നു. എളിമയുടെ പ്രതീക മായി ജീവിച്ച പാപ്പ ട്രെയിനിലും ബസിലും യാത്ര ചെയ്യ്ത് പൊതുഗതാഗതം ജീവിതത്തിന്‍റെ ഭാഗമാക്കി ജനശ്രദ്ധ ആകര്‍ഷിച്ചു.
2005 മുതല്‍ 2011 വരെ അര്‍ജന്‍റീനിയന്‍ ബിഷപ്പ്സ് കോണ്‍ഫറന്‍സിന്‍റെ പ്രസിഡന്‍റായിരുന്ന ബെര്‍ഗോഗ്ലിയോ
2013 മാര്‍ച്ച് 13-ന് 76-ാം വയസ്സില്‍ ആഗോള കത്തോലിക്കാ സഭയുടെ തലവനായി തെരെഞ്ഞെടുക്കപെട്ടു. സഭയുടെ തലവനായി തെരെഞ്ഞെടുക്കപെട്ട ആദ്യത്തെ ജെസ്യൂട്ട് സഭാഗവും ആദ്യത്തെ ലാറ്റിന്‍ അമേരിക്കക്കാരനുമായിരുന്നു പോപ്പ് ഫ്രാന്‍സിസ്.
ബെനഡിക്ട് പതിനാറാമന്‍റെ അപ്രതീക്ഷിത രാജിയെത്തുടര്‍ന്നായിരുന്നു ഫ്രാന്‍സിസ് പാപ്പ സ്ഥാനമേറ്റതെങ്കിലും ഫ്രാന്‍സിസ് പാപ്പ സ്ഥാനമേറ്റ് ആദ്യ മാസങ്ങളില്‍ തന്നെ ലേക ശ്രദ്ധ ആകര്‍ഷിക്കപെട്ടു.
2015-ല്‍ പുറത്തിറങ്ങിയ പരിസ്ഥിതിയെക്കുറിച്ചുള്ള തന്‍റെ ചാക്രിക ലേഖനമായ ‘ലൗദാറ്റോ സി’ലോകം ശ്രദ്ധിച്ചത് പാപ്പയെ ഒരു പടികൂടി ആദരിക്കുന്നതിന് കാരണമായി
സഭാ ഭരണത്തിന്‍റെ ആദ്യ ഏഴ് വര്‍ഷങ്ങളില്‍, പാപ്പ 30 ലധികം അന്താരാഷ്ട്ര യാത്രകള്‍ നടത്തി, 45ലധികം രാജ്യങ്ങള്‍ സന്ദര്‍ശിച്ചു, 2013 ജൂലൈയില്‍ ലോക യുവജന ദിനത്തിനായി റിയോ ഡി ജനീറോ സന്ദര്‍ശിച്ചതും ഇതില്‍ ഉള്‍പ്പെടുന്നു. കോപ്പകബാന ബീച്ചില്‍ മൂന്ന് ദശലക്ഷം തീര്‍ത്ഥാടകര്‍ക്കൊപ്പം പാപ്പ ദിവ്യബലി അര്‍പ്പിച്ച് പ്രാര്‍ഥിച്ചു
ഫ്രാന്‍സിസ് പാപ്പ ഇക്കാലയളവില്‍ നിരവധി പേരെ വിശുദ്ധരായി പ്രഖ്യാപിച്ചു, അവരില്‍ അദ്ദേഹത്തിന്‍റെ മുന്‍ഗാമികളായ ജോണ്‍ പോള്‍ രണ്ടാമന്‍, ജോണ്‍ ഇരുപത്തിമൂന്നാമന്‍, പോള്‍ ആറാമന്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.
കൊറോണ കാലത്ത് 2020 മാര്‍ച്ച് 27 ന് വൈകുന്നേരം ആളൊഴിഞ്ഞ സെന്‍റ് പീറ്റേഴ്സ് സ്ക്വയറില്‍ ദിവ്യകാരുണ്യ ആരാധനയും അസാധാരണമായ ഉര്‍ബി എറ്റ് ഓര്‍ബി അനുഗ്രഹവും നല്‍കി വ്യത്യസ്തനായി. ഇനിയും നടക്കാത്ത ഇന്ത്യാ സന്ദര്‍ശനമാണ് പാപ്പയുടെ നടക്കാത്തതായി തുടരുന്ന വലിയ അപ്പോസ്തലിക സന്ദര്‍ശനം. ആശുപത്രിക്കിടക്കിയിലും തനിക്ക് വേണ്ടി പ്രാര്‍ഥിക്കുന്നവരോടും വിശ്വാസി സമൂഹത്തിനോടും പാപ്പ കാണിക്കുന്ന സ്നേഹം ഇപ്പോഴും പാപ്പ ആരോഗ്യത്തോടെ തിരിച്ച് വരുന്നതിന് കാത്തിരിക്കുന്നവര്‍ക്കുളള പ്രതീക്ഷയാണ്.
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് ഇന്ന് 27 ദിനങ്ങള്‍ പിന്നിടുമ്പോള്‍…
തപസ്സുകാലം ഒന്നാം ഞായർ യേശു തന്റെ ദൗത്യം ആരംഭിക്കുന്നു. യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചയുടനെ, ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിക്കുന്നു.…
ജോസ് മാർട്ടിൻ ഇന്ന് അന്താരാഷ്ട്ര വനിതാദിനം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്‍റെ 21-ാം നാള്‍ ഇടറുന്ന സ്വരത്തില്‍ പ്രാര്‍ഥനകള്‍ക്ക് നന്ദി…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയെ കടുത്ത ശ്വാസ തടസത്തെ തുടര്‍ന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ച തിരിഞ്ഞ്…
സ്വന്തം ലേഖകന്‍ കരിമ്പന്‍(ഇടുക്കി): കെസിവൈഎം ഇടുക്കി രൂപത പ്രസിഡന്‍റായി സാം സണ്ണി പുള്ളിയില്‍ തെരഞ്ഞെടുക്കപ്പെട്ടു. രണ്ടു ദിവസമായി അടിമാലി ആത്മജ്യോതി…
This website uses cookies.