കുമാരി ലൂസി ലവ്ജിഹാദിന്റെ ബ്രാന്‍ഡ് അംബാസിഡറോ?
സ്വന്തം നിലനിപ്പിനുവേണ്ടി സഭാപ്രബോധനങ്ങളെ/കൂദാശകളെ അവഹേളിക്കാന്‍ ശ്രമിക്കരുതേ...
ജോസ് മാർട്ടിൻ
സാമുദായിക പ്രശ്നങ്ങളെ തന്റെ നിലനില്‍പ്പിനുവേണ്ടി വളച്ചൊടിക്കാന്‍, അല്ലെങ്കിൽതന്നെ സ്വയം വെള്ളപൂശാനുള്ള ലൂസിയുടെ മികവ് എറണാകുളത്തെ വഞ്ചിസ്വയറില്‍ നമ്മള്‍ കണ്ടതാണല്ലോ. താന്‍ പുറത്താക്കപ്പെടും എന്ന തിരിച്ചറിവ് അവരെ അവിടെ എത്തിച്ചു. ചില കത്തോലിക്ക സഭാ വിരുദ്ധരുടെ പിന്‍ബലത്തോടെ സാമൂഹ്യമാധ്യമങ്ങളിലൂടെ കഥയറിയാതെ ആട്ടംകാണുന്ന കുറച്ചുപേരുടെ പിന്തുണയും നേടി.
കേരള സമൂഹത്തെ മുഴുവന്‍ ഞെട്ടിച്ച, കോഴിക്കോട് ഒരു ക്രിസ്ത്യന്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെടുകയും, അതിന്റെ ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി, നിര്‍ബന്ധിത മതംമാറ്റം നടത്താന്‍ ശ്രമിക്കുകയും ചെയ്ത സംഭവം താന്‍ കഴിഞ്ഞ ദിവസംമാത്രമാണ് അറിഞ്ഞതെന്നുള്ള ലൂസിയുടെ മുഖപുസ്തകകുറിപ്പും; അതിന്റെ ന്യായികരണങ്ങളും വായിച്ചാല്‍ മനസിലാകും എവിടെയാണ് അവര്‍ എത്തി നില്‍ക്കുന്നതെന്ന്. ‘തന്റെ താവളം എവിടെയാണെന്ന് താൻ നേരത്തെ തീരുമാനിച്ചുകഴിഞ്ഞു’ അതാണ് അവരുടെ വാക്കുകള്‍ പറയാതെ പറയുന്നത്.
ഇനി ലൂസിയോട് ചോദിക്കുന്നു:
മിശ്രവിവാഹം പണ്ടുമുതലേ നമ്മുടെ നാട്ടില്‍ ഉള്ളതാണ് ശരിയാണ് ലൂസീ, അത് കലര്‍പ്പില്ലാത്ത ജാതി-മത ചിന്തകള്‍ക്ക് അതീതമായ, യഥാര്‍ത്ഥ സ്നേഹം സഭതന്നെ ചില പ്രത്യേക സാഹചര്യങ്ങളില്‍ ഉപാധികളോടെ, പള്ളിയില്‍ വച്ചുതന്നെ നടത്തികൊടുക്കാറുമുണ്ട്. ഒരു അധ്യാപികയും പ്രത്യേകിച്ച് മതബോധന അദ്ധ്യാപികയും ആയിരുന്ന നിങ്ങള്‍ക്ക് ഇത് തമ്മിലുള്ള വ്യത്യാസം എന്താണെന്നു വ്യക്തമായി അറിയാം. പക്ഷെ, ആരെയോഒക്കെ പ്രീതിപ്പെടുത്താനോ, പ്രത്യുപകാരമായോ ‘ഭാവിയില്‍ തന്റെ വെള്ള ഉടുപ്പ് മാറ്റി, കറുത്തഉടുപ്പും ശിരോവസ്ത്രവും’ ധരിക്കേണ്ടിവരുമ്പോള്‍ പണ്ടേ തന്റെ നിലപാട് ഇതായിരുന്നു എന്ന് ഉറപ്പാക്കുകയാണോ ഈ കുറിപ്പിലൂടെ…
‘രഹസ്യ കുമ്പസാരം പലവീഴ്ച്ചകളും ഉണ്ടാക്കുന്നു, അതിനാല്‍ പഴയത്പോലെ പൊതുകുമ്പസാരം നിലവില്‍ വരണം’ എന്ന പ്രസ്താവന കണ്ടു. കുറച്ചുകാലം കര്‍ത്താവിന്റെ മണവാട്ടിയായി കഴിഞ്ഞതല്ലേ? അന്നും ഇതുപോലുള്ള പൊതുകുമ്പസാരം എന്ന ചിന്ത ഉണ്ടായിരുന്നോ? അങ്ങനെയെങ്കില്‍, ഇത്രയുംകാലം ഒരു നല്ലകുമ്പസാരം നടത്തിയിട്ടില്ല അല്ലേ? അതോ മനസ്സില്‍ ഒരു പുരോഹിതനോട്, കുമ്പസാരകൂട്ടില്‍ ഇരിക്കുന്ന ക്രിസ്തുവിന്റെ പ്രതിപുരുഷനോട് തന്റെ പാപങ്ങള്‍ ഏറ്റുപറയാന്‍ സ്വയം മടിക്കുന്ന, യേശുക്രിസ്തു തന്റെ അപ്പോസ്തലന്‍മാര്‍ വഴി നല്‍കിയിട്ടുള്ള കുമ്പസാരമെന്ന പരിശുദ്ധ കൂദാശയില്‍ അതിന്റെ പവിത്രതയെ മനസിലാക്കാന്‍ കഴിയാത്ത നിങ്ങള്‍ക്ക് ‘ക്രിസ്ത്യാനി’ എന്ന് പറയാനുള്ള എന്ത് യോഗ്യതയാണുള്ളത്?
ആഗോള കത്തോലിക്കാ സഭയില്‍ ലക്ഷകണക്കിന് കുമ്പസാരങ്ങള്‍ ദിവസവും നടക്കുന്നു, നാളെയും നടക്കും, അത് തുടര്‍ന്നുകൊണ്ടേയിരിക്കും…
സ്വന്തം നിലനിപ്പിനുവേണ്ടി സഭാപ്രബോധനങ്ങളെ/കൂദാശകളെ അവഹേളിക്കാന്‍ ശ്രമിക്കരുതേ… മനോരമ പോലുള്ള മാധ്യമ ഭീമന്‍മാര്‍ പോലും ശ്രമിച്ചിട്ട് നടക്കാത്ത കാര്യമാണ്…
ലൂസിയുടെ FB പേജിൽ ‘ഞാൻ ഒരു ക്രിസ്തുമതവിശ്വാസി ആണ് സിസ്റ്റർ ലൂസിയോട് ചില ചോദ്യങ്ങൾ’ എന്ന തലക്കെട്ടോടെയുള്ള ഒരു കമെന്റ് ഇങ്ങനെ:
1) എന്ത് നീതിയാണ് നിങ്ങൾക് സഭയിൽനിന്നു ലഭിക്കേണ്ടത്?
2) സഭാ നിയമങ്ങൾ അനുസരിക്കാതെ വ്രതവാഗ്ധാനം പാലിക്കാത്ത നിങ്ങളെ ആ സഭയിൽ നിന്ന് പുറത്താക്കിയതിൽ എന്താണ് തെറ്റ്?
3) നിങ്ങൾ പല അഭിമുഖത്തിലും വൈദികരും ബിഷപ്പ്മാരും നിങ്ങളെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന് അവകാശപ്പെടുന്നു. അവരുടെ പേര് വെളിപ്പെടുത്താൻ പലവട്ടം നിങ്ങളോട് ആവശ്യപ്പെട്ടിട്ടും എന്ത് കൊണ്ടാണ് അവരുടെ പേര് വെളിപ്പെടുത്തത്?
4) നിങ്ങളുടെ പല ഫേസ്ബുക് ഗ്രുപ്പിന്റെ അഡ്മിൻമാരും മറ്റു മതക്കാരാണ് എന്ത് കൊണ്ട്?
5) ബിഷപ്പ് ഫ്രാങ്കോ പീഡിപ്പിച്ചു എന്ന് പറഞ്ഞു നടന്ന സമരത്തിൽ സെൽസബീൽ സ്കൂളിലെ കുട്ടികൾ വന്നതിൽ നിങ്ങളുടെ പങ്ക് എന്ത് (മുത്തലാക്കിൽ നിന്ന് മോചനം വേണ്ടാത്ത അവർ എന്തിന്റെ അടിസ്ഥാനത്തിൽ ആണ് ആ പരിപാടിക്കു വന്നത്)?
6) കോഴിക്കോട് പെൺകുട്ടിയെ മയക്കുമരുന്നു നൽകി പീഡിപ്പിച്ച കേസിൽ എന്ത് കൊണ്ടാണ് നിങ്ങൾ ഇടപെടാത്തത് (ഇന്നലെ നിങ്ങൾ പറഞ്ഞു അത് പണ്ട് മുതൽകേ ഉള്ള രീതി ആണെന്ന് ഇത്തരത്തിൽ ക്രൈസ്തവ പെൺകുട്ടികളെ മയക്കുമരുന്നു നൽകി മതം മാറ്റിയ എത്ര സംഭവങ്ങൾ അറിയാം)?
7) നിങ്ങളെ മഠത്തിൽ പൂട്ടിയിട്ടു എന്ന് പറഞ്ഞു നിങ്ങൾ കൊടുത്ത പരാതി വ്യാജം അല്ലേ?
8) മഠത്തിൽ മദർ സുപ്പീരിയറിന്റെ അനുവാദം ഇല്ലാതെ എന്തിന്റെ അടിസ്ഥാനത്തിൽ ആണ് നിങ്ങൾ മറ്റുള്ളവരെ അവിടെ താമസിപ്പിക്കുന്നത്?
9) നിങ്ങൾ നൽകുന്ന വാർത്തകൾ മിക്കവാറും ആദ്യം കിട്ടുന്നത് media one, തേജസ് എന്നിവക്കാണ് അതിന്റെ പിന്നിലെ അജണ്ട എന്ത്?
10) ഫാ.നോബിളിനെതിരെ നിങ്ങൾ നൽകിയ പരാതി വ്യാജം ആണ് എന്ന് ബോധ്യപ്പെട്ടത് കൊണ്ടല്ലേ പോലീസ് കേസ് എടുക്കാത്തത്?
11) നിങ്ങൾ യാത്ര ചെയ്യുമ്പോൾ ചുരിദാർ ആണ് ധരിക്കുന്നത് എന്ന് പല സ്ഥലത്തും നിങ്ങൾ തന്നെ പറഞ്ഞു കേട്ടിട്ടുണ്ട്. അപ്പോൾ പത്രസമ്മേളനങ്ങളിലും മീറ്റിങ്ങുകളിലും നിങ്ങൾ സഭാ വസ്ത്രം ധരിച്ചു വരുന്നത് ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കാൻ വേണ്ടിയല്ലേ?
12) നിങ്ങളുടെ അജണ്ട നിങ്ങൾ പ്രവർത്തിക്കുന്ന സന്യാസ സമൂഹത്തെ അവഹേളിക്കുകയും, അവരുടെ വിദ്യഭ്യാസസ്ഥാപനങ്ങൾ തകർക്കുകയും അല്ലെ, ആർക്കു വേണ്ടിയാണ് അത് നിങ്ങൾ ചെയ്യുന്നത്?
ഒരു കാര്യം ഓർമ്മിപ്പിച്ചു കൊണ്ട് നിർത്തുന്നു. നിങ്ങൾ നടത്തുന്ന കോപ്രായങ്ങൾ കണ്ടിട്ട് ഞങ്ങൾ വിശ്വാസികൾ മിണ്ടാതിരിക്കുന്നത് നിങ്ങളോടുള്ള അനുഭാവം കൊണ്ടോ നിങ്ങളെ ഭയന്നിട്ടോ അല്ല, ഞങ്ങൾ ഒരുങ്ങി ഇറങ്ങിയാൽ ഒരു നിമിഷം കൊണ്ട് തീരാവുന്നതേ ഉള്ളൂ നിങ്ങളുടെ പിന്നിൽ ഉള്ള അജണ്ടകൾ. ഞങ്ങളുടെ ക്ഷമക്കും പരിധി ഉണ്ട്. ഞങ്ങളുടെ വിശ്വാസത്തിന്മേൽ നിങ്ങൾ നടത്തുന്ന കടന്നു കയറ്റത്തിനും, അവഹേളനത്തിനും ദൈവത്തിന്റെ മുന്നിലും ഈ നാട്ടിലെ കോടതിയുടെ മുന്നിലും നിങ്ങൾ ഇന്നല്ലെങ്കിൽ നാളെ വിചാരണ ചെയ്യപ്പെടും.