സ്വന്തം ലേഖകന്
വത്തിക്കാന് സിറ്റി : ഫ്രാന്സിസ് പാപ്പയെ ആശുപത്രിയില് പ്രവേശിപ്പിച്ചതിന്റെ 21-ാം നാള് ഇടറുന്ന സ്വരത്തില് പ്രാര്ഥനകള്ക്ക് നന്ദി ആര്പ്പിച്ച് ഫ്രാന്സിസ് പാപ്പ.
സെന്റ് പിറ്റേഴ്സ് സ്ക്വയറില് എന്റെ ആരോഗ്യത്തിനായി നിങ്ങള് നടത്തുന്ന പ്രാര്ഥനകള്ക്ക് ഹൃദയ പൂര്വ്വം ഞാന് നന്ദി അര്പ്പിക്കുന്നു. ഞാന് നിങ്ങളോടൊപ്പം പ്രാര്ഥിക്കുന്നു പരിശുദ്ധ കന്യകാ മറിയം നിങ്ങളെ സംരക്ഷിക്കട്ടെ എന്ന് സ്പാനിഷ് ഭാഷയില് 27 സെക്കന്ന്റുകള് മാത്രം നീണ്ട് നില്ക്കുന്ന പ്രാര്ഥനാ സന്ദേശമാണ് വത്തിക്കാന് മാധ്യമ വിഭാഗം പുറത്ത് വിട്ടിരിക്കുന്നത്.
27 സെക്കന്റുകള് മാത്രമുളള ശബ്ദ സന്ദേശം പാപ്പയുടെ ആരോഗ്യാവസ്ഥയുടെ സങ്കീര്ണ്ണത വ്യക്തമാണ്. പതര്ച്ചയോടെയാണ് പാപ്പ സംസാരിക്കുന്നതെങ്കിലും അഗോള കത്തോലിക്കാ സഭക്ക് പ്രത്യാശയും പ്രതീക്ഷയും നല്കുന്ന സന്ദേശമായാണ് കരുതപ്പെടുന്നത്.
കഴിഞ്ഞ ഫെബ്രുവരി 14 വെളളിയാഴ്ച പാപ്പയെ ആശുപത്രിയില് പ്രവേശിപ്പിച്ച ശേഷം പല തവണ പാപ്പയുടെ നില ഗുരുതരമാണെന്നും പാപ്പയെ വെന്റിലേറ്ററില് പ്രവേശിപ്പിച്ചെന്നുമുളള ആശങ്കയുളള വാര്ത്തകള് പുറത്ത് വന്നെങ്കിലും പാപ്പയുടെ സ്വരത്തിലുളള സന്ദേശം പുറത്ത് വരുന്നത് ആശ്വസം പകരുന്നതാണ്.
ഫെബ്രുവരി 24 തിങ്കളാഴ്ച മുതല്, പാപ്പയുടെ ആരോഗ്യത്തിനായി വത്തിക്കാന് ചത്വരത്തില് എല്ലാ ദിവസവും ഓരോ കര്ദിനാളന്മാരുടെ നേതൃത്വത്തില് ജപമാല പ്രാര്ഥനകള് നടന്ന് വരികയാണ്
തപസ്സുകാലം ഒന്നാം ഞായർ യേശു തന്റെ ദൗത്യം ആരംഭിക്കുന്നു. യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചയുടനെ, ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിക്കുന്നു.…
ജോസ് മാർട്ടിൻ ഇന്ന് അന്താരാഷ്ട്ര വനിതാദിനം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ്…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി : ഫ്രാന്സിസ്പാപ്പയെ കടുത്ത ശ്വാസ തടസത്തെ തുടര്ന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ച തിരിഞ്ഞ്…
സ്വന്തം ലേഖകന് കരിമ്പന്(ഇടുക്കി): കെസിവൈഎം ഇടുക്കി രൂപത പ്രസിഡന്റായി സാം സണ്ണി പുള്ളിയില് തെരഞ്ഞെടുക്കപ്പെട്ടു. രണ്ടു ദിവസമായി അടിമാലി ആത്മജ്യോതി…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി : ഛര്ദ്ദിയെ തുടര്ന്ന് ഗുരുതരാവസ്ഥയിലായ ഫ്രാന്സിസ് പാപ്പയുടെ ആരോഗ്യ നില മെച്ചപ്പെട്ടെന്ന് സൂചിപ്പിക്കുന്ന വാര്ത്താക്കിറിപ്പ്…
സ്വന്തം ലേഖകന് തിരുവനന്തപുരം : കുട്ടികളെ ശിക്ഷിച്ചും ശാസിച്ചും വളര്ത്തണമെന്ന് നെയ്യാറ്റിന്കര ബിഷപ്പ് ഡോ.വിന്സെന്റ് സാമുവല്. കമുകിന്കോട് വിശുദ്ധ അന്തോണീസ്…
This website uses cookies.