Categories: Kerala

സൗജന്യ ഔഷധ ക്യാമ്പ് നടത്തി മറ്റം ഫൊറോന ഇടവകയിലെ സി എൽ സി പ്രവർത്തകർ

സി എല്‍ സി യുടെ 96-ആം വാര്‍ഷികത്തോടനുബന്ധിച്ചാണ് സി എല്‍ സി പ്രവര്‍ത്തകര്‍ സൗജന്യ ഔഷധ ക്യാമ്പ് ഒരുക്കിയത്.

സ്വന്തം ലേഖകന്‍

മറ്റം: സൗജന്യ ഔഷധ ക്യാമ്പ് നടത്തി മറ്റം ഫൊറോന ഇടവകയിലെ സി എല്‍ സി പ്രവര്‍ത്തകര്‍ സി.എല്‍.സി.യുടെ 96-ആം വാര്‍ഷികത്തോടനുബന്ധിച്ചാണ് സി.എല്‍.സി. പ്രവര്‍ത്തകര്‍ സൗജന്യ ഔഷധ ക്യാമ്പ് ഒരുക്കിയത്.

കര്‍ക്കിടക മാസത്തിലാണ് സിഎല്‍സി പ്രവര്‍ത്തകര്‍ ഔഷധ ക്യാമ്പ് ഒരുക്കിയത്. 31ആം തീയതി ഞായറാഴ്ച രാവിലെ 10 മണിക്ക് ഇടവക അസിസ്റ്റന്‍റ് വികാരി ഫാ.സജില്‍ കാണാനായ്ക്കല്‍ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ച് പരിപാടികളള്‍ക്ക് തുടക്കം കുറിച്ചു.

ഫാ.സജില്‍ ഉദ്ഘാടനപ്രസംഗത്തില്‍ ‘നിങ്ങളുടെ ശരീരം ദൈവത്തിന്‍റെ ആലയം ആണെന്നും അത് മരണംവരെ സംരക്ഷിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്വമാണെന്നും’ ഓര്‍മിപ്പിച്ചു. ഇടവക ട്രസ്റ്റി ശ്രീ.ലിസ്റ്റ്ന്‍ വര്‍ഗീസ് സംഘടന പ്രസിഡന്‍റെ ഡെല്‍വിന്‍ സിസി, ഡോക്ടര്‍ അരുണ്‍ പോള്‍ ഡോക്ടര്‍ ഡേറീന, മെഡിക്കല്‍ സ്റ്റാഫ് അംഗങ്ങള്‍, സി.എല്‍.സി. പ്രവര്‍ത്തകര്‍ നൂറിലധികം ഇടവകാംഗങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു.

സൗജന്യമായാണ് ഇടവകയിലെ 100 പേര്‍ക്ക് ഔഷധ ക്യാമ്പ് ഒരുക്കിയത്. സൗജന്യമായാണ് ഔഷധ ക്യാമ്പില്‍ മരുന്നുകള്‍ വിതരണം ചെയ്തത്. പ്രഗത്ഭരായ ഡോക്ടര്‍മാരാണ് ക്യാമ്പില്‍ സന്നദ്ധരായത്. ക്യാമ്പില്‍ ഫൊറോന വികാരി റവ.ഫാ.ഷാജു ഊക്കന്‍, മറ്റം മഠം മദര്‍ സുപ്പീരിയറും സംഘടന ആനിമേറ്ററുമായ സിസ്റ്റര്‍ വിജില്‍ ജീസ് എന്നിവര്‍ സന്ദര്‍ശനം നടത്തി. സി ല്‍ സി പ്രവര്‍ത്തനത്തകരെ അഭിനന്ദിച്ചു.

vox_editor

Recent Posts

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

6 days ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

1 week ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

2 weeks ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

2 months ago