സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി: സ്വവര്‍ഗരതി അംഗീകരിക്കൽ പ്രകൃതി നിയമത്തിനും സാന്മാര്‍ഗിക നിയമത്തിനും എതിരാണെന്നതിൽ സംശയമില്ല. ഇത് ആത്യന്തികമായി കുടുംബവ്യവസ്ഥയുടെ ശിഥിലീകരണത്തിന് തുടക്കം കുറിക്കും.
ഈ ലോക ജീവിത ധാര്‍മ്മികത കൈവെടിഞ്ഞ്, സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീംകോടതിയുടെ വിധി അങ്ങേയറ്റം പ്രതിക്ഷേതാത്മകം. 158 വര്‍ഷം പഴക്കമുള്ള നിയമമായ സ്വവര്‍ഗ്ഗ ലൈംഗികത കുറ്റകരമാക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 377 റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ ഈ വിധി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
ഇത്തരത്തിലുള്ള നിയമ ഇടപെടലുകൾ ദൈവത്തിന്റെയും പ്രകൃതിയുടെയും മനുഷ്യന്റെയും നിയമങ്ങള്‍ക്കു വിരുദ്ധമായിരിക്കുമെന്ന് കത്തോലിക്ക സഭാ നേതൃത്വം നേരത്തെ തന്നെ പ്രതികരിച്ചിട്ടുണ്ട്. ഇന്ത്യയില്‍ മനുഷ്യാവകാശങ്ങളുടെയും വ്യക്തി സ്വാതന്ത്ര്യത്തിന്റെയും പേരു പറഞ്ഞാണ് പൊതുജനങ്ങളുടെ അംഗീകാരത്തിനായി സ്വവര്‍ഗാനുരാഗികള്‍ ശ്രമിച്ചുകൊണ്ടിരുന്നത് എന്നത് പച്ചയായ യഥാർഥാർത്യമായിരുന്നു. ഇന്ത്യയെ പോലെ സനാതനമൂല്യങ്ങള്‍ക്കും കുടുംബബന്ധങ്ങള്‍ക്കും ഏറെ പ്രധാന്യം കല്പിക്കുന്ന ഒരു രാജ്യത്ത് സ്വവര്‍ഗരതി നിയമാനുസൃതമാകുമെന്ന് ചിന്തിക്കാൻ സാധിക്കാതിരുന്ന സാഹചര്യത്തിലാണ് ഈ വിധി. ചുരുക്കത്തിൽ, കോടതിയില്‍ വ്യക്തമായ അഭിപ്രായം പറയാതിരുന്ന കേന്ദ്രസര്‍ക്കാരും പ്രകൃതിവിരുദ്ധമായ ഈ കാഴ്ചപ്പാടിനെ സ്വാഗതം ചെയ്യുന്നു എന്ന് ചിന്തിച്ചുപോകും.
സാമൂഹികസ്ഥാപനമായ കുടുംബവ്യവസ്ഥിതിയുടെ സുസ്ഥാപിത നിലനില്പ് വിവാഹത്തിലൂടെ മാത്രമാണെന്നാണ് സഭയുടെ നിലപാട്. വൈവാഹിക ബന്ധത്തില്‍ രതിവേഴ്ചക്കപ്പുറം ചില മൂല്യങ്ങളുണ്ട്. ഉത്തരവാദിത്തങ്ങളും കടപ്പാടുകളുമുണ്ട്. സ്‌നേഹവും പരസ്പര വിശ്വാസവുമാണ് ആ ബന്ധത്തെ ഊട്ടിയുറപ്പിക്കുന്നത്.
നിയമത്തിന് മുന്നിലെ തുല്യത, ജാതി, മത, വംശ, ലിംഗ, പ്രാദേശിക ഭേദമന്യെ അഭിപ്രായ, ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുള്ള അവകാശം എന്നിവ 377ാം വകുപ്പ് ലംഘിക്കുന്നതായി ഹര്‍ജിക്കാര്‍ വാദിച്ചു. ഈ വാദം അംഗീകരിച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ ചരിത്രപരമായ വിധി.
സദാചാരബോധമുള്ളവര്‍ക്കും മനുഷ്യരാശിയെക്കുറിച്ച് ഉത്കണ്ഠപ്പെടുന്നവര്‍ക്കും വലിയൊരു വെല്ലുവിളി തന്നെയാണ് സുപ്രീംകോടതിയുടെ വിധി. ദൈവികവും മാനുഷികവുമായ എല്ലാ മൂല്യങ്ങളെയും വെല്ലുവിളിക്കുന്നവരാണ് സ്വവര്‍ഗരതിക്കാരെന്ന് കാര്യം കോടതിയുടെ പരിഗണനയ്ക്ക് വന്നതുമില്ല.
സ്വവര്‍ഗാനുരാഗികള്‍ ലോകത്ത് വര്‍ധിച്ചുവരികയും പല രാഷ്ട്രങ്ങളും ഔദ്യോഗികമായി ഈ ബന്ധത്തെ അംഗീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇന്ത്യന്‍ സുപ്രീം കോടതി വിധി ഏറെ പ്രസക്തമായിരിക്കുന്നത്. പാശ്ചാത്യലോകത്ത് ശക്തമായ രാഷ്ട്രീയ സാമൂഹിക ബന്ധങ്ങളും സമൂഹത്തിലെ വരേണ്യ വര്‍ഗവുമായുള്ള അടുപ്പവും സ്ഥാപിച്ചെടുക്കാന്‍ സ്വവര്‍ഗരതിക്കാര്‍ക്ക് സാധിച്ചിട്ടുണ്ടെന്നത് യദാർത്ഥ്യമാണ്.
ലിംഗ വിവേചനത്തിന്റെയും മുന്‍വിധിയുടെയും ഇരകളായി സ്വയം അവതരിപ്പിച്ച് സ്വവര്‍ഗവേഴ്ചക്കും സ്വവര്‍ഗവിവാഹത്തിനും നിയമ സാധുത കൈവരിക്കാന്‍ നിയമ നിര്‍മാണ സഭകളെയും ഭരണകൂടങ്ങളെയും അവര്‍ സ്വാധീനിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി.
ന്യൂസിലാന്‍ഡ്, നോര്‍വെ, ദക്ഷിണാഫ്രിക്ക, അര്‍ജന്റീന, ബെല്‍ജിയം, ബ്രസീല്‍, ഉറുഗ്വെ , പോര്‍ച്ചുഗല്‍, സ്‌പെയിന്‍, കാനഡ, ഡെന്‍മാര്‍ക്, ഫ്രാന്‍സ്, മെക്‌സിക്കോ, പോളണ്ട്, സ്വീഡന്‍, യു കെ യിലെ ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ്, അമേരിക്കയിലെ 20 ലേറെ സ്റ്റേറ്റുകള്‍ തുടങ്ങിയ ഇടങ്ങളില്‍ സ്വവര്‍ഗരതിയും സ്വവര്‍ഗ വിവാഹവും നിയമാനുസൃതമാക്കിയിരിക്കുകയാണ്. വളരെ പുരോഗമനപരമായ ഒരു കാഴ്ചപ്പാടാണിതെന്ന് ചിന്തിക്കുന്ന ഭരണാധികാരികളാണ് ഈ രാജ്യങ്ങളില്‍ ഇത്തരം നിയമങ്ങള്‍ക്ക് സാധുത നല്കിയത്.
സാമൂഹ്യബന്ധങ്ങളുടെ ശിഥിലീകരണത്തിനാണ് ഈ വിധി വളംവെയ്ക്കുക എന്ന കാര്യം കോടതിയെ ബോധ്യപ്പെടുത്താന്‍ ആരുമുണ്ടായില്ല എന്നതാണ് സത്യം.
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഇന്ന് ഫ്രാന്‍സിസ് പാപ്പ വത്തിക്കാനില്‍ തന്‍റെ അജപാലന ദൗത്യം ഏറ്റെടുത്തതിന്‍റെ 12 വര്‍ഷം…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് ഇന്ന് 27 ദിനങ്ങള്‍ പിന്നിടുമ്പോള്‍…
തപസ്സുകാലം ഒന്നാം ഞായർ യേശു തന്റെ ദൗത്യം ആരംഭിക്കുന്നു. യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചയുടനെ, ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിക്കുന്നു.…
ജോസ് മാർട്ടിൻ ഇന്ന് അന്താരാഷ്ട്ര വനിതാദിനം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്‍റെ 21-ാം നാള്‍ ഇടറുന്ന സ്വരത്തില്‍ പ്രാര്‍ഥനകള്‍ക്ക് നന്ദി…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയെ കടുത്ത ശ്വാസ തടസത്തെ തുടര്‍ന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ച തിരിഞ്ഞ്…
This website uses cookies.