Categories: India

സ്വന്തം മതത്തിലെ സ്ത്രീവിവേചനം പരസ്യമായി വെള്ളപൂശിയ ശേഷം ഇതര മതസ്ഥരെ സ്ത്രീ സമത്വം പഠിപ്പിക്കാൻ നടക്കുന്ന കെമാൽ പാഷയുടെ പ്രവർത്തി അപലപനീയം; CASA

തലാക്ക്, ഫസ്ഖ് നിയമങ്ങൾ ഇന്ത്യയിലും ആവശ്യപ്പെടാനായി അദ്ദേഹം മുസ്ലിം സംഘടനകളെ പ്രോത്സാഹിപ്പിക്കുന്നു...

സ്വന്തം ലേഖകൻ

എറണാകുളം: സ്വന്തം മതത്തിലെ സ്ത്രീവിവേചനം പരസ്യമായി വെള്ളപൂശിയ ശേഷം ഇതര മതസ്ഥരെ സ്ത്രീ സമത്വം പഠിപ്പിക്കാൻ നടക്കുന്ന കെമാൽ പാഷയുടെ പ്രവർത്തി അപലപനീയമെന്ന് ക്രിസ്ത്യൻ അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ (CASA) ഇന്ത്യ. സൗദി തലസ്ഥാനമായ റിയാദിൽ “നിയമ വ്യവസ്ഥയിൽ പരിശുദ്ധ ഖുർആന്റെ പങ്ക്” എന്ന വിഷയത്തിൽ റിട്ടയേർഡ് ജസ്റ്റിസ് കെമാൽ പാഷ നടത്തിയ പ്രഭാഷണത്തിൽ ഇസ്ലാമിൽ പുരുഷന്മാരേക്കാൾ സ്വാതന്ത്ര്യം സ്ത്രീകൾക്കാണെന്ന പരാമർശം തികച്ചും തെറ്റിദ്ധാരണാജനകമാണെന്ന് വെളിപ്പെടുത്തുകയാണ് CASA.

1) എന്തുകൊണ്ട് കെമാൽ പാഷ നടത്തുന്നത് തെറ്റായ പ്രചരണം? 2) കെമാൽ പാഷ ഇന്ത്യൻ കോൺസ്റ്റിട്യൂഷനെയും വെല്ലുവിളിക്കുന്നോ? 3) ക്രിസ്തീയ സമൂഹം എന്നും ഇന്ത്യൻ കോൺസ്റ്റിട്യൂഷനോടൊപ്പം 4) എന്തുകൊണ്ട് CASA ഇടപെടുന്നു എന്നീ നാലുകാര്യങ്ങളാണ് ക്രിസ്ത്യൻ അലയൻസ് ഫോർ സോഷ്യൽ ആക്ഷന്റെ പബ്ലിക് റിലേഷൻ വിംഗ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പ്രധാനമായും പ്രതിപാദിക്കുന്നത്. ഇത്തരക്കാർക്കെതിരെ ശക്തമായ നിയമ നടപടികളും പ്രതിക്ഷേധങ്ങളും നടത്തി കേരള ജനതക്കുവേണ്ടി സർവ്വോപരി വിശ്വാസി സമൂഹത്തിനു വേണ്ടി നിലകൊള്ളാൻ CASA എന്നും മുന്നിൽ നിരയിൽ ഉണ്ടായിരിക്കുമെന്ന ഓർമ്മപ്പെടുത്തലും നൽകുന്നുണ്ട്.

എന്തുകൊണ്ട് കെമാൽ പാഷ നടത്തുന്നത് തെറ്റായ പ്രചരണം?

കെമാൽ പാഷ തന്റെ വാദത്തിനു തെളിവായി പറയുന്നത് പുരുഷന്മാർക്ക് വിവാഹമോചനം ലഭിക്കണമെങ്കിൽ മൂന്നുവട്ടം തലാക്ക് ചൊല്ലണം, എന്നാൽ സ്ത്രീകൾക്ക് വിവാഹ മോചനം ലഭിക്കാൻ ഒരൊറ്റ പ്രാവശ്യം ഫസ്ഖ് ചെയ്താൽ മതി എന്നാണ്. മുത്തലാഖിനെയും ഫസ്ഖിനെയും താരതമ്യപ്പെടുത്തുന്നത് തികച്ചും വിരോധാഭാസമാണ്. ഒരു പുരുഷൻ ഏകപക്ഷീയമായി നടത്തുന്നതാണ് തലാക്ക്, മറ്റൊരു വ്യക്തിക്ക് ഇതൊരിക്കലും തടയാൻ സാധിക്കില്ല. അതേസമയം ഭാര്യയ്ക്ക് ഫസ്ഖ് ലഭിക്കണമെങ്കിൽ ശരിയാ കോടതി അഥവാ ശരിയാ കൗൺസിലിന്റെ കൂടി അനുവാദം ഉണ്ടായിരിക്കണം. ഭർത്താവിനെതിരായി വിവാഹ മോചനത്തിന് ഉന്നയിക്കുന്ന ആരോപണങ്ങൾ സത്യമാണെന്ന് ഭാര്യ ശരിയാ കോടതിയിൽ തെളിയിക്കേണ്ടതുണ്ട്. വസ്തുത ഇതായിരിക്കേ പുരുഷൻ നടത്തുന്ന തലാക്കിനേക്കാൾ എളുപ്പം ഫസ്ഖ് ആണെന്നും, ഇതിനാൽ ഇസ്ലാമിൽ സ്ത്രീകൾക്കാണ് കൂടുതൽ സ്വാതന്ത്ര്യം എന്നും കെമാൽ പാഷ പറയുന്നത് സത്യത്തെ വളച്ചൊടിക്കലാണ്.

കെമാൽ പാഷ ഇന്ത്യൻ കോൺസ്റ്റിട്യൂഷനെയും വെല്ലുവിളിക്കുന്നോ?

പ്രസ്തുത പ്രഭാഷണത്തിൽ ഇത്തരം നിയമങ്ങൾ ഇന്ത്യയിലും ആവശ്യപ്പെടാനായി അദ്ദേഹം മുസ്ലിം സംഘടനകളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. മതനിയമങ്ങൾ ഒരു മതേതര രാജ്യത്തിന്റെ നിയമ വ്യവസ്ഥയിൽ ഉൾപ്പെടുത്താൻ കെമാൽ പാഷ ആവശ്യപ്പെടുന്നതിന്റെ കാരണം എന്താണെന്ന് അദ്ദേഹം വ്യക്തമാക്കണം. ഇന്ത്യയുടെ നീതിനിർവഹണ സംവിധാനത്തിൽ ഉന്നത പദവി വഹിച്ച കെമാൽ പാഷയുടെ സമീപകാലത്തെ പ്രസ്താവനകൾ ജനാധിപത്യ സംവിധാനത്തിനു മുകളിൽ ശരീഅത്തിനെ പ്രതിഷ്ഠിക്കുന്നത് പോലെയാണ്.

ക്രിസ്തീയ സമൂഹം എന്നും ഇന്ത്യൻ കോൺസ്റ്റിട്യൂഷനോടൊപ്പം

മുൻ കന്യാസ്ത്രി ലൂസി കളപ്പുരയുടെ വിഷയത്തിൽ FCC എന്ന സമൂഹത്തിലെ അംഗമായിരിക്കുന്ന കാലത്തോളം ആ സ്ഥാപനത്തിന്റെ നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥയാണെന്നും സ്വതന്ത്രമായി ജീവിക്കാൻ താല്പര്യമുണ്ടെങ്കിൽ FCC സന്ന്യാസ സമൂഹത്തിൽനിന്ന് ഒഴിയാനുള്ള അവകാശമുണ്ടെന്നും സഭ വ്യക്തമാക്കിയിരുന്നു. പക്ഷേ ഈ വിഷയം വളച്ചൊടിച്ച രീതിയിൽ പൊതുസമൂഹത്തിൽ അവതരിപ്പിച്ച “ജസ്റ്റിസ് ഫോർ സിസ്റ്റർ ലൂസി” എന്ന കൂട്ടായ്മ നടത്തിയ പരിപാടിയുടെ മുഖ്യധാരാ പ്രഭാഷകനായിരുന്നു കെമാൽ പാഷ. ഇതുകൂടാതെ ചില വൈദികർക്ക് സംഭവിച്ച വീഴ്ചകളും ചിലർ നേരിട്ട ആരോപണങ്ങളും അടിസ്ഥാനമാക്കി സകല ക്രൈസ്തവസഭകളെയും അടച്ചാക്ഷേപിക്കുകയും ക്രൈസ്തവ കൂദാശകളെ പറ്റി മ്ലേച്ചമായ രീതിയിൽ പ്രസംഗിക്കുകയും പക്ഷേ മദ്രസകളിൽ നടക്കുന്ന ബാലപീഢനങ്ങളുടെ വാർത്ത പുറത്തു വന്നപ്പോഴും ഇന്ത്യയുടെ പല ഭാഗങ്ങളിലും നിക്കാഹ് ഹലാല വഴി മൗലവിമാർ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തപ്പോഴും കെമാൽ പാഷ പുലർത്തിയ നിശബ്ദത അയാളുടെ നിഗൂഢലക്ഷ്യങ്ങളെ പറ്റിയുള്ള സംശയങ്ങൾ കൂടുതൽ വളർത്തുന്നു.

എന്തുകൊണ്ട് CASA ഇടപെടുന്നു

ഇത്തരത്തിൽ സമൂഹത്തിൽ മുഖമൂടിയണിഞ്ഞ് ചിലരുടെ കുൽസിത താൽപര്യത്തിനായി എന്തും എവിടെയും വിളിച്ചു പറയുന്ന ഇത്തരക്കാരുടെ പ്രവർത്തനത്തെ CASA വളരെ ശക്തമായി എതിർക്കുന്നു. നീതിബോധവും സത്യസന്ധതയും ഇല്ലാതെ സമൂഹത്തിൽ തെറ്റിധാരണകൾ ഉണ്ടാക്കി, അതിലൂടെ മനുഷ്യരെ തമ്മി തല്ലിക്കുന്നവരും അനേകരുടെ വിശ്വാസത്തിന്റെ മേൽ കത്തിവെയ്ക്കുന്നവരുമായവരെ കേരള ജനത മനസിലാക്കി തുടങ്ങി. ഇത്തരക്കാർക്കെതിരെ ശക്തമായ നിയമ നടപടികളും പ്രതിക്ഷേധങ്ങളും നടത്തി കേരള ജനതക്കു വേണ്ടി സർവ്വേപരി വിശ്വാസി ഗണത്തിനു വേണ്ടി നിലകൊള്ളാൻ CASA മുന്നിൽ നിരയിൽ ഉണ്ടായിരിക്കും.

vox_editor

View Comments

  • ഇയാൽ മത തീവ്രവാദി കളെപോലെ ആണ് സംസാരിക്കുന്നത്

Recent Posts

ഇടയന്റെ ഹൃദയം (ലൂക്കാ 15: 3-7) യേശുവിന്റെ തിരുഹൃദയത്തിരുനാൾ ഇന്നത്തെ വചന വായന തുടങ്ങുന്നത് ഇടയനായ കർത്താവിന്റെ മനോഹരമായ ഒരു…

4 days ago

സ്നേഹത്തിന്റെ കൂട്ടായ്മ (ലൂക്കാ 9: 10-17)

പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…

2 weeks ago

തീരസംരക്ഷണത്തിന് സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് വൈദീകർ ഉപവാസ സമരം നടത്തി

ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…

2 weeks ago

Holy Trinity Sunday_2025_കുടുംബമാണ് ത്രിത്വം (യോഹ 16: 12-15)

പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…

2 weeks ago

Pentecost Sunday_പരിശുദ്ധാത്മാവ് നമ്മെ നയിക്കട്ടെ (യോഹ 14: 15-16, 23-26)

പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…

4 weeks ago

നാം ലോകത്തോടുള്ള അനുകമ്പയില്‍ വളരാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുക!

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…

4 weeks ago