സ്വന്തം ലേഖകൻ
വത്തിക്കാൻ സിറ്റി: സുവിശേഷപ്രഘോഷകൻ കച്ചവട സംരംഭകനെപ്പോലെ ധനലാഭം നോക്കേണ്ടവനല്ല എന്ന് ഫ്രാൻസിസ് പാപ്പാ. എന്തുകിട്ടുമെന്നല്ല, എന്തുകൊടുക്കാനാവുമെന്നു ചിന്തിക്കുന്ന ദൈവാവാരൂപിയുടെ പ്രേരണയുള്ള പ്രഘോഷകനാണ് യഥാർത്ഥ വചന പ്രഘോഷകൻ.
ജൂൺ 11-Ɔο തിയതി തിങ്കളാഴ്ച വിശുദ്ധ ബർണബാസ് അപ്പസ്തോലന്‍റെ അനുസ്മരണം ആഘോഷിച്ചുകൊണ്ടുള്ള ദിവ്യബലിമദ്ധ്യേ സുവിശേഷ പ്രഘോഷണ സമയത്തതാണ് പാപ്പായുടെ ശക്തമായ ഈ വാക്കുകൾ.
ഒരു യഥാർത്ഥ വചനപ്രഘോഷകൻ വെറും പ്രാസംഗികൻ മാത്രമല്ല, അതിലുപരി ദൈവാത്മാവിന്‍റെ അഭിഷേകചൈതന്യവും ബലതന്ത്രവുമുള്ള വചനത്തിന്‍റെ ശുശ്രൂഷകനാണ്. അതുകൊണ്ട്, കുറെ നല്ല ചിന്തകളും ആശയങ്ങളും എറിഞ്ഞുകൊടുക്കുകയല്ല ലക്ഷ്യം, മറിച്ച് ഹൃദയങ്ങളെ മാനസാന്തരത്തിലേയ്ക്ക് നയിക്കുകയാണ് വചനപ്രഘോഷകന്‍റെ ദൗത്യമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
ഓരോ രൂപതയ്ക്കും ഇടവകകൾക്കും വ്യക്തവും അഭികാമ്യവുമായ അജപാലനപദ്ധതികൾ ഒരുക്കിയിട്ടുണ്ടാകാം, എന്നാൽ അവ യഥാർത്ഥ സുവിശേഷ പ്രഘോഷണത്തിന്റെ ഉള്ളറിഞ്ഞു കൊണ്ടുള്ളതാകണം.
കർത്താവ് നമ്മെ അയയ്ക്കുന്നത് ലാഭമുണ്ടാക്കാനോ പണമുണ്ടാക്കാനോ അല്ല. അതിനാൽ നാം കച്ചവടത്തിന്‍റെയോ, ലാഭകരമായ പദ്ധതികളുടെയോ സംരംഭകരല്ല എന്ന ബോധ്യം അത്യാവശ്യമാണ്. പരിശുദ്ധാത്മാവാണ് നമ്മെ നയിക്കുന്നത് അതിനാൽ നമ്മുടെ മാനുഷികമായ കരുത്തിനും കഴിവിനമുപരി ദൈവാത്മാവിൽ ആശ്രയിക്കുകയാണ് വേണ്ടത്. അപ്പോൾ ധനലാഭം എന്ന ചിന്ത നമ്മെ നയിക്കുകയില്ല.
സഭയിലെ സ്ഥാനം ശുശ്രൂഷിക്കപ്പെടാനുള്ളതല്ല, മറിച്ച് പാവങ്ങളും എളിയവരുമായവരെ ശുശ്രൂഷിക്കുവാനുള്ളതാണ്. അതുപോലെതന്നെ, സഭയിൽ സ്ഥാനക്കയറ്റം കാത്തിരിക്കുന്നവർ സുവിശേഷവത്ക്കരണം എന്തെന്ന് അറിവില്ലാത്തവരാണെന്നും പാപ്പാ വിമർശിച്ചു.
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : റോമിലെ ജെമെല്ലി ആശുപത്രിയില് കഴിയുന്ന ഫ്രാന്സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരമെന്ന വിവരം…
സ്വന്തം ലേഖകന്‍ നെയ്യാറ്റിന്കര : നെയ്യാറ്റിന്കര രൂപതയുടെ സഹമെത്രാന് ഡോ.സെല്വരാജന്റെ മെത്രാഭിഷേക കര്മ്മം മാര്ച്ച് 25 മഗളവാര്ത്താ തിരുനാളില് നടക്കും.…
അനില് ജോസഫ് റോം : ഫ്രാന്സിസ്പാപ്പ വെന്റിലേറ്ററിലാണെന്ന വാര്ത്തകള് നിഷേധിച്ച് ഫ്രാന്സിസ്പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില് പരിചരിക്കുന്ന ഡോക്ടര്മാരുടെ സംഘം.…
സ്വന്തം ലേഖകന്‍ തിരുവനന്തപുരം : ഫ്രാന്സിസ്പാപ്പ് മരിക്കാന് കാത്തിരിക്കുന്ന ചെകുത്താന്മാരുടെ എണ്ണം കേരളത്തിലും ലോകത്തിലും വര്ദ്ധിക്കുന്നു. കഴിഞ്ഞ വെളളിയാഴ്ച റോമിലെ…
അനില് ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്സിസ്പാപ്പയുടെ ആരോഗ്യസ്ഥിയില് പുരോഗതിയുണ്ടെന്ന ശുഭ സൂചന നല്കി പുതിയ ആശുപത്രി വിവരങ്ങള് പുറത്ത്…
അനില് ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്സിസ് പാപ്പക്ക് രണ്ട് ശ്വാസകോശങ്ങളിലും ന്യൂമോണിയയാണെന്ന പുതിയ വിവരം പുറത്ത് വിട്ട് വത്തിക്കാന്‍…
This website uses cookies.