2 പത്രോസ് – 3: 11 – 15a, 17 – 18
മാർക്കോസ് – 12: 13 – 17
“സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുക.”
നന്മയോ തിന്മയോ തിരിച്ചറിയാൻ ആഗ്രഹിക്കാതെ നന്മയുടെ ഉറവിടമായ ക്രിസ്തുനാഥനെ കുടുക്കാൻ ആഗ്രഹിക്കുന്ന സമൂഹത്തിലെ തലവന്മാർ. ദൈവികകാര്യങ്ങൾ ചിന്തിക്കാതെയും, സാമൂഹിക കാര്യങ്ങൾ സ്വാർത്ഥതാല്പര്യങ്ങൾക്കുവേണ്ടി വളച്ചൊടിച്ചും ക്രിസ്തുവിനെ കുരുക്കാൻ ശ്രമിക്കുന്നവർക്ക് യേശു നൽകുന്ന മറുപടിയാണ്. “സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുക” എന്നത്. സമൂഹജീവി എന്ന നിലയിൽ സമൂഹത്തിനു കൊടുക്കേണ്ടത് സമൂഹത്തിനും, ജീവൻ ദൈവിക ദാനാമകയാൽ ദൈവത്തിനു കൊടുക്കേണ്ടത് ദൈവത്തിന് കൊടുക്കണമെന്നും ഈ വചനത്തിലൂടെ ക്രിസ്തുനാഥൻ പഠിപ്പിക്കുകയാണ്.
സ്നേഹമുള്ളവരെ, ജ്ഞാനസ്നാനം സ്വീകരിച്ച് ദൈവമക്കളായിത്തീർന്ന നാം ദൈവവിശ്വാസത്തിൽ ആയിരുന്നുകൊണ്ടും, ദൈവഹിതം മനസ്സിലാക്കികൊണ്ടും ജീവിക്കേണ്ടതുണ്ട്. അതുപോലെ, സമൂഹജീവികളായ നാം സമൂഹ വളർച്ചയ്ക്കുവേണ്ടി പ്രവർത്തിക്കേണ്ടതുമുണ്ട്.
ഒരു നാണയത്തിന് രണ്ടുവശങ്ങൾ ഉള്ളതുപോലെ, നമ്മുടെ ജീവിതത്തിലെ രണ്ട് വശങ്ങളാണ് പ്രാർത്ഥനയും, പ്രവർത്തിയും. ആയതിനാൽ, നാം ആയിരിക്കുന്ന ജീവിതസാഹചര്യത്തിൽ നിന്നുകൊണ്ട് നമ്മുടെ വിശ്വാസത്തിന് കോട്ടം തട്ടാതെ സമൂഹത്തിന്റെ വളർച്ചയ്ക്ക് നന്മ മാത്രം നൽകി കൊണ്ട് ജീവിക്കാനായി നാം പരിശ്രമിക്കേണ്ടതുണ്ട്.
പ്രാർത്ഥനയും, പ്രവർത്തനവും ജീവിതത്തിന്റെ രണ്ട് വശങ്ങളായി നാം എടുക്കേണ്ടതുണ്ട്. ഒരു നാണയത്തിന്റെ രണ്ടുവശങ്ങൾക്കും തുല്യ പ്രാധാന്യമർഹിക്കുന്നത് പോലെ നമ്മുടെ ജീവിതത്തിൽ പ്രാർത്ഥനയ്ക്കും പ്രവർത്തനത്തിനും തുല്യപ്രാധാന്യമുണ്ടായിരിക്കണം. വിശ്വാസത്തോടും സ്നേഹത്തോടുംകൂടി ദൈവത്തോട് ചേർന്നുനിൽക്കുമ്പോൾ നാം നന്മ ആഗ്രഹിക്കുന്നവരായി തീരുകയും, ആ നന്മ സമൂഹവളർച്ചയുടെ പ്രവർത്തനത്തിനായി ഉപയോഗിക്കുകയും ചെയ്യും.
മനുഷ്യൻ ഒരു ദ്വീപല്ലായെന്നും മറിച്ച്, ഒരു സമൂഹജീവിയാണെന്നുമുള്ള തിരിച്ചറിവോടുകൂടി സമൂഹത്തിന് കൊടുക്കുവാനുള്ളത് സമൂഹത്തിന് കൊടുത്തുകൊണ്ടും, ജീവിതം ദൈവദാനാമാണെന്നും ദൈവത്തിന്റെ കാരുണ്യം നമുക്ക് വേണമെന്നുമുള്ള തിരിച്ചറിവോടുകൂടി ദൈവത്തിന് കൊടുക്കുവാനുള്ളത് ദൈവത്തിനു കൊടുത്തുകൊണ്ടും നമുക്ക് ജീവിക്കാം.
കാരുണ്യവാനായ ദൈവമേ, ദൈവസ്നേഹത്തിൽ ആയിരുന്നുകൊണ്ട് സമൂഹത്തിന് നന്മകൾ ചെയ്യുവാനുള്ള അനുഗ്രഹം ഞങ്ങൾക്ക് ഓരോരുത്തർക്കും നൽകണമേയെന്ന് അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.