Categories: Kerala

സക്രാരി തകര്‍ത്ത് തിരുവോസ്തികള്‍ ചതുപ്പിലെറിഞ്ഞു.

കൊച്ചി രൂപതക്ക് കീഴിലെ അരുക്കുറ്റി പാദുവാപുരം സെന്‍റ് ജേക്കബ് ചാപ്പലിലെ സക്രാരി തകര്‍ത്ത് ഓസ്തികള്‍ ചതുപ്പിലിറിഞ്ഞ നിലയില്‍.

സ്വന്തം ലേഖകന്‍

കൊച്ചി : കൊച്ചി രൂപതക്ക് കീഴിലെ അരുക്കുറ്റി പാദുവാപുരം സെന്‍റ് ജേക്കബ് ചാപ്പലിലെ സക്രാരി തകര്‍ത്ത് ഓസ്തികള്‍ ചതുപ്പിലിറിഞ്ഞ നിലയില്‍.

ഇന്നലെ രാത്രിയില്‍ അരുക്കുറ്റി പാദുവാപുരം സെന്‍റ് ആന്‍റണിസ് ഇടവക പള്ളിയുടെ കീഴിലുള്ള സെന്‍റ് ജേക്കബ് ചാപ്പലിലെ സക്രാരി തകര്‍ത്താണ് തിരുവോസ്തി മാല്ലിന്യ ചതുപ്പില്‍ നിക്ഷേപിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. തിരുവോസ്തിയെ അവഹേളിക്കുന്ന തരത്തിലുളള പ്രവര്‍ത്തിയുടെ ഞെട്ടലിലാണ് കൊച്ചി രൂപതയും വിശ്വാസി സമൂഹവും.

ഈ ഹീനമായ പ്രവര്‍ത്തിയില്‍ കൊച്ചി രൂപത പ്രതിഷേധം രേഖപ്പെടുത്തുവെന്നും മോഷണശ്രമമായി മാത്രം ഇതിനെ കാണാന്‍ കഴിയില്ലെന്നും എല്ലാ കത്തോലിക്കാ വിശ്വാസികള്‍ക്കും ഏറ്റവും വേദനയുണ്ടാക്കുന്ന രീതിയില്‍ നടന്ന നിന്ദ്യമായ സംഭവത്തെക്കുറിച്ച് ഉടനടി അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തണമെന്നും രൂപതാ ബിഷപ്പും കെആര്‍എല്‍സിസി പ്രസിഡന്‍റുമായ ബിഷപ്പ് ജോസഫ് കരിയില്‍ പറഞ്ഞു.

ഇടവക നാളെ സംഭവവുമായി ബന്ധപ്പെട്ട പള്ളിയില്‍ പാപപരിഹാരദിനമായി ആചരിക്കുകയും പ്രത്യേക പ്രാര്‍ഥനകള്‍ നടത്തുകയും ചെയ്യും. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് രൂപതാ നേതൃത്വം അറിയിച്ചു.

കത്തോലിക്കാ വിശ്വാസത്തെ അപമാനിക്കുന്ന തരത്തിലുളള പ്രവൃത്തികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധ ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് കൊച്ചി രൂപത ശക്തമായി ആവശ്യപ്പെട്ടു.

vox_editor

Recent Posts

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

3 weeks ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

1 month ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

2 months ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

2 months ago

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

2 months ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

3 months ago