സ്വന്തം ലേഖകൻ
വത്തിക്കാൻ സിറ്റി: പടിഞ്ഞാറന്‍ ഫ്രാന്‍സില്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട 60 കാരനായ കത്തോലിക്കാ വൈദികന്‍ ഫാ. ഒലിവര്‍ മെയ്റയുടെ മരണത്തില്‍ ദു:ഖം രേഖപ്പെടുത്തി ഫ്രാന്‍സിസ് പാപ്പ. ബുധനാഴ്ച നടന്ന പൊതു കൂടികാഴ്ചയിലെ സന്ദേശത്തിനിടെയാണ് പാപ്പ ദു:ഖം രേഖപ്പെടുത്തിയത്.
ഫ്രാന്‍സിലെ എല്ലാ കത്തോലിക്കാ വിശ്വാസികള്‍ക്കും ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുന്നതായി പാപ്പ പറഞ്ഞു. കൂടാതെ മൗണ്‍ഡ് ഫോര്‍ട്ട് മിഷണറി സഭക്കും, സഭയുടെ വൈദികര്‍ക്കും പാപ്പ തന്റെ അനുശോചനം അറിയിച്ചു. കൊല്ലപെട്ട ഫാ.ഒലിവര്‍ മെയ്റയുടെ കുടുബാഗങ്ങള്‍ക്കും പാപ്പ ആശ്വാസ വാക്കുകള്‍ നല്‍കി. ഫ്രഞ്ച് കത്തോലിക്കാ സമൂഹത്തിനൊപ്പം തന്റെ ആത്മീയ സാനിധ്യമുണ്ടെന്നു പാപ്പ കൂട്ടിച്ചേര്‍ത്തു.
ഫ്രാന്‍സിലെ ലൂക്കോന്‍ രൂപതയിലെ ഉള്‍പ്പെടുന്ന വെന്‍ഡിയിലെ സെയിന്റ് ലോറന്‍റ് സുര്‍ സെവ്രെ ഇടവകയില്‍ വച്ചാണ് കഴിഞ്ഞ ദിവസം ഫാ. ഒലിവര്‍ മെയ്റ കൊലചെയ്യപ്പെടത്. വൈദികന്‍ അഭയം നല്‍കിയിരുന്ന റുവാണ്‍ന്‍ സ്വദേശി അബായി സെനഗായാണ് വൈദികനെ കൊലപ്പെടുത്തിയതെന്നാണ് കരുതപ്പെടുന്നത്. ഈയാളെ പോലീസ് ചോദ്യം ചെയ്ത് വരികെയാണ്.
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : റോമിലെ ജെമെല്ലി ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരമെന്ന വിവരം…
സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയുടെ സഹമെത്രാന്‍ ഡോ.സെല്‍വരാജന്‍റെ മെത്രാഭിഷേക കര്‍മ്മം മാര്‍ച്ച് 25 മഗളവാര്‍ത്താ തിരുനാളില്‍ നടക്കും.…
അനില്‍ ജോസഫ് റോം : ഫ്രാന്‍സിസ്പാപ്പ വെന്‍റിലേറ്ററിലാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഫ്രാന്‍സിസ്പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പരിചരിക്കുന്ന ഡോക്ടര്‍മാരുടെ സംഘം.…
സ്വന്തം ലേഖകന്‍ തിരുവനന്തപുരം : ഫ്രാന്‍സിസ്പാപ്പ് മരിക്കാന്‍ കാത്തിരിക്കുന്ന ചെകുത്താന്‍മാരുടെ എണ്ണം കേരളത്തിലും ലോകത്തിലും വര്‍ദ്ധിക്കുന്നു. കഴിഞ്ഞ വെളളിയാഴ്ച റോമിലെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയുടെ ആരോഗ്യസ്ഥിയില്‍ പുരോഗതിയുണ്ടെന്ന ശുഭ സൂചന നല്‍കി പുതിയ ആശുപത്രി വിവരങ്ങള്‍ പുറത്ത്…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പക്ക് രണ്ട് ശ്വാസകോശങ്ങളിലും ന്യൂമോണിയയാണെന്ന പുതിയ വിവരം പുറത്ത് വിട്ട് വത്തിക്കാന്‍…
This website uses cookies.