
ജോസ് മാർട്ടിൻ
കൊച്ചി: കേരള കത്തോലിക്ക മെത്രാന്‍ സമിതിയും, തൃശ്ശൂര്‍ പറോക് ഗവേഷണ കേന്ദ്രവും സംയുക്തമായി കേരളത്തിലെ മേജര്‍ സെമിനാരികളിലെ വൈദിക പരിശീലനത്തെ കുറിച്ച് നടത്തുന്ന ത്രിദിന പഠനശിബിരം മാര്‍ച്ച് 18 തിങ്കളാഴ്ച (ഇന്ന്) മുതല്‍ 20 വരെ തൃശ്ശൂര്‍ മേരി മാത മേജര്‍ സെമിനാരിയി വെച്ച് നടത്തപ്പെടുമെന്ന് കെ.സി.ബി.സി. വ്യക്താവ് ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി അറിയിച്ചു.
കെ.സി.ബി.സി. അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമിസ് ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തില്‍ നിരവധി മെത്രാന്മാരും കേരളത്തിലെ 32 രൂപതകളില്‍ നിന്നുള്ള പ്രതിനിധികളും, വിവിധ മേഖലകളിലെ വിദഗ്ധരും 6 മേജര്‍ സെമിനാരികളുടെ പ്രതിനിധികളും പങ്കെടുക്കും സി.ബി.സി.ഐ.പ്രസിഡണ്ട്മാര്‍. ആന്‍ഡ്ഡുസ് താഴത്ത് മെത്രാപ്പോലീത്ത ഉദ്ഘാടന സമ്മേളനത്തിലും സിറോ മലബാര്‍ സഭയുടെ മേജര്‍ ബിഷപ്പ് അഭിവന്ദ്യ മാര്‍ റാഫേല്‍ തട്ടില്‍ മെത്രാപ്പോലീത്ത സമാപന സമ്മേ ളനത്തിലും അദ്ധ്യക്ഷം വഹിക്കും. കെ.സി.ബി.സി.സെക്രട്ടറി ജനറല്‍ അഭിവന്ദ്യ റൈറ്റ് റവ. ഡോ. അലക്‌സ് വടക്കുംതല അനുഗ്രഹ പ്രഭാഷണം നടത്തും.
ഒന്നര വര്‍ഷമായി കേരള കത്തോലിക്കാ സഭയിലെ വൈദിക പരിശീലനത്തെ കുറിച്ച് പറോക് ഗവേഷണ കേന്ദ്രം, കേരള മെത്രാന്‍ സമിതിയുടെ നിര്‍ദേശപ്രകാരം നടത്തിയ ഗവേഷണ പഠനങ്ങളുടെ ഫലങ്ങള്‍ ഈ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നും കേരളത്തിലെ സെമിനാരികളിലെ വൈദികാര്‍ത്ഥികളുടെയും പരിശീലകരുടെയും വിവിധ രൂപതകളിലെ വൈദികരുടെയും പാസ്റ്ററല്‍ കണ്‍സില്‍ അംഗങ്ങളുടെയും ഇടയില്‍ വിപുലമായ സര്‍വ്വേകളും നിരവധി ചര്‍ച്ചകളും ഇന്റര്‍വ്യു കളും മറ്റ് പഠനങ്ങളും നടത്തിയതിന് ശേഷമാണ് ഈ പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നതെന്നും,വൈദിക പരിശീലനത്തെ കുറിച്ച് വത്തിക്കാന്‍ സമീപകാലത്ത് പുറത്തിറക്കിയ പ്രബോധന രേഖകളാണ് പഠനത്തിന്റെ അടിസ്ഥാനമെന്നും അവതരിപ്പിക്കുന്ന പഠനങ്ങളോട് പഠന ശിബിരത്തില്‍ പങ്കെടുക്കുന്ന പ്രതിനിധികള്‍ക്ക് സംവദിക്കാൻ അവസരം ലഭിക്കുമെന്നും, വൈദിക പരിശീലനം കുടുതല്‍ മികച്ചതാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ മെത്രാന്‍ സമിതിക്ക് സമര്‍പ്പിക്കുകയും ചെയ്യുന്നതാണെന്നും നവീകരണ വര്‍ഷമാചരിക്കുന്ന കേരള സഭക്ക് ഈ പഠനം ഏറെ ഉപകാരപ്രദമാ ണെന്നും കെ.സി.ബി.സി. ഡെപ്പ്യൂട്ടി സെക്രട്ടറി, ഫാ. ജേക്കബ് ജി. പാലക്കപ്പിള്ളി, പറോക് ഗവേഷണ കേന്ദ്രം എക്‌സിക്യുട്ടിവ് ഡയറക്ടര്‍ ഫാ. സൈജോ തൈക്കാട്ടില്‍ എന്നിവര്‍ അറിയിച്ചു.
ജോസ് മാർട്ടിൻ കൊച്ചി: നീണ്ട നിയമപോരാട്ടത്തിനും പന്ത്രണ്ട് വർഷത്തെ കാത്തിരിപ്പിനുമൊടുവിൽ ലത്തീൻ കത്തോലിക്കാ–ആംഗ്ലോ ഇന്ത്യൻ സമുദായത്തിന് എൽ.എൽ.എം. (L.L.M.) കോഴ്‌സ്…
സകല വിശുദ്ധരുടെ തിരുന്നാൾ യേശുവും നമ്മളെപ്പോലെ സ്വപ്നം കണ്ടിരുന്നു. അവൻ്റെ ഏറ്റവും വലിയ സ്വപ്നം എല്ലാ മനുഷ്യരും സന്തുഷ്ടരായിരിക്കണമെന്നതാണ്. അതായത്,…
ജോസ് മാർട്ടിൻ ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി അതിരൂപതയിലെ പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ പാറേൽ പള്ളിയെ പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ…
ആണ്ടുവട്ടത്തിലെ മുപ്പതാം ഞായർ ഒരൊറ്റ ക്രിയയിലാണ് കൽപ്പനകൾ മുഴുവൻ സംഗ്രഹിച്ചിരിക്കുന്നത്; സ്നേഹിക്കുക (Ἀγαπήσεις = Agapēseis). ഭാവിയിലേക്കാണ് അത് വിരൽചൂണ്ടുന്നത്.…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…
This website uses cookies.