Categories: Kerala

വേളാങ്കണ്ണി തിരുനാള്‍ പ്രമാണിച്ച് കേരളത്തില്‍ നിന്ന് 2 സ്പെഷ്യല്‍ ട്രെയ്നുകള്‍ വേളാങ്കണ്ണിക്ക്

എറണാകുളത്ത് നിന്നും തിരുവനന്തപുരത്ത് നിന്നുമാണ് അവധിക്കാല സ്പെഷ്യല്‍ ട്രെയ്നുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

അനില്‍ ജോസഫ്

തിരുവനന്തപുരം : വേളാങ്കണ്ണി തിരുനാളിനോടനുബന്ധിച്ച് കേരളത്തില്‍ നിന്ന് വേളാങ്കണ്ണിയിലേക്ക് 2 ട്രെയിനുകള്‍ പ്രഖ്യാപിച്ചു. എറണാകുളത്ത് നിന്നും തിരുവനന്തപുരത്ത് നിന്നുമാണ് അവധിക്കാല സ്പെഷ്യല്‍ ട്രെയ്നുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

എറണാകുളത്ത് നിന്ന് ഓഗസ്റ്റ് 15 ഉച്ചതിരിഞ്ഞ് തിരിക്കുന്ന ട്രെയ്ന്‍ 16 ന് രാവിലെ 8.45 ന് വേളാങ്കണ്ണിയിലെത്തും. അന്ന് വൈകിട്ട് 5.30 ന് വേളാങ്കണ്ണിയില്‍ നിന്ന് മടക്കയാത്ര തിരിക്കുന്ന ട്രെയ്ന്‍ 17 ഉച്ചക്ക് 12 ന് എറണാകുളത്തെത്തും. എറണാകുളത്ത് നിന്ന് യാത്ര ആരംഭിച്ച് കോട്ടയം വഴി കൊല്ലത്തെത്തുന്ന ട്രെയ്ന്‍ തുടര്‍ന്ന് പുനലൂര്‍ ചെങ്കോട്ട വഴിയാണ് വേളാങ്കണ്ണിയില്‍ എത്തുന്നത്.

തിരുവനന്തപുരത്ത് നിന്ന് ഓഗസ്റ്റ് 17 ന് വൈകിട്ട് 3.25 തിരിക്കുന്ന ട്രെയ്ന്‍ 18 ന് പുലര്‍ച്ചെ 4 ന് എത്തും തുടര്‍ന്ന് 18 ന് രാത്രി 11.50 ന് തിരിക്കുന്ന ട്രെയ്ന്‍ തിരുവന്തപുരത്ത് ഉച്ചക്ക് 1.30 ന് തിരിച്ചെത്തും. ഈ ട്രെയ്നിന് നെയ്യാറ്റിന്‍കരയില്‍ സ്റ്റോപ്പ് അനുവധിച്ചിട്ടുണ്ട്. നെയ്യാറ്റിന്‍കര കഴിഞ്ഞാല്‍ നാഗര്‍കോവിലിന് മുമ്പ് കുഴിത്തുറയിലും എറണിയലിലും സ്റ്റോപ്പുണ്ട്.

 

വേയനല്‍ക്കാലത്ത് 2018 വരെ കാരക്കല്‍ എക്സ്പ്രസ് എന്ന പേരില്‍ ആഴ്ചയില്‍ ഒരു ട്രെയ്ന്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് റെയില്‍ വെ ട്രെയ്ന്‍ നിര്‍ത്തിയിരുന്നു. അന്ന് നെയ്യാറ്റിന്‍കരയില്‍ സ്റ്റോപ്പ് ഉണ്ടായിരുന്നില്ല. അതേസമയം എറണാകുളത്ത് നിന്ന് തിരിക്കുന്ന ട്രെയ്ന്‍ രാവിലെ 8.45 ന് എത്തുകയും വൈകിട്ട് 5.30 തിന് തിരിക്കുകയും ചെയ്യുന്നത് തീര്‍ഥാടകര്‍ക്ക് അതൃപ്തി ഉണ്ട്.

രാവിലെ 9 മണിക്കുളള മലയാളം ദിവ്യബലിയില്‍ പങ്കെടുക്കാന്‍ ഈ സമയത്ത് എത്തിച്ചേര്‍ന്നാല്‍ സാധിക്കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്. കൂടാതെ വൈകിട്ട് വളരെ നേരത്തെ പുറപ്പെടുന്നതിനാല്‍ ഈ തിരക്കുളള തിരുനാള്‍ സമയത്ത് ബുദ്ധിമുട്ടുണ്ടാക്കുമെന്നും അറിയുന്നു. തുടര്‍ന്നുളള ദിനങ്ങളല്‍ സ്ഥിരമായി വേളാങ്കണ്ണിക്ക് ട്രെയ്ന്‍ സംവിധാനം ഉണ്ടാകണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

നിലവില്‍ മൂന്നാഴ്ചക്കാലത്തേക്കാണ് സ്പെഷ്യല്‍ യ്ര്നെുകള്‍ സര്‍വ്വസ് നടത്തുന്നത്. സെപ്റ്റംബര്‍ 8 വരെയാണ് ട്രെയ്നുകള്‍ സര്‍വ്വീസ് നടത്തുന്നത്.

vox_editor

Recent Posts

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

3 days ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 weeks ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

4 weeks ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

1 month ago

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

2 months ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

2 months ago