ഫാ. ജോസഫ് പാറാങ്കുഴി
“വെളിച്ചം ദുഃഖമാണുണ്ണീ…തമസല്ലോ സുഖപ്രദം…” ആധുനിക ലോകത്തിന്റെ ദുരവസ്ഥയെ നോക്കിയുളള കവിയുടെ (അക്കിത്തം) വിലാപം! ജീവിതം സുഖദുഃഖ സമ്മിശ്രമാണ്. എന്നാല് ജീവിതത്തില് സുഖം മാത്രംമതി എന്നാഗ്രഹിക്കുന്നവരാണ് നമ്മള്. പലപ്പോഴും ദുഃഖത്തെ വിലകൊടുത്തുവാങ്ങി നാം ജീവിതത്തെ ഭാരപ്പെടുത്താറുണ്ട്; അറിവില്ലായ്മ, സ്വാര്ത്ഥത, ഈഗോ, അസൂയ, തെറ്റിദ്ധാരണ, തെറ്റായ തീരുമാനം, എടുത്തുചാട്ടം, ദൈവവിശ്വാസമില്ലായ്മ etc. etc. വെളിച്ചത്തെ ഇരുള് ഭയക്കുന്നു. കാരണം വെളിച്ചത്തില് ഇരുളിന് പ്രസക്തിയില്ല. എന്നാല് ഇന്നിന്റെ മുന്നില് സ്ഥിതിഗതികള് മാറിവരികയാണ്…!
“ഒരുവേള പഴക്കമേറിയാല്, ഇരുളും മെല്ലെ വെളിച്ചമായ് വരാം…” അതെ, ഉളളിലും പുറത്തും ഒരുപോലെ ഇരുട്ടിനെ സ്നേഹിക്കുന്നവര്ക്ക് ആ കട്ടപിടിച്ച ഇരുട്ട് തന്നെ പ്രകാശമായിത്തീരും. ഇരുട്ടും വെളിച്ചവും, നന്മയും തിന്മയും, ശരിയും തെറ്റും, രാത്രിയും പകലും നിഷേധിക്കാന് കഴിയാത്ത യാഥാര്ഥ്യങ്ങളാണ്. യുദ്ധവും, രാസയുദ്ധ പ്രയോഗങ്ങളും, രാഷ്ട്രീയ കൊലപാതകങ്ങളും, ക്വട്ടേഷന് സംഘങ്ങളും, മാഫിയാ ഗുണ്ടായിസവും, മത തീവ്രവാദവുമൊക്കെ ഇരുട്ടിന്റെ സന്തതികളാണ്. വെളിച്ചത്തിന്റെ മകളായി ജീവിക്കാനാണ് ദൈവം നമ്മെ സൃഷ്ടിച്ചത്… എന്നാല് സാത്താന്റെ (തിന്മ-ചതി-നുണ-കൊലപാതകം etc.) സന്തതികളായി വളരാനാണ് 90% പേര്ക്കും താല്പര്യം…?
ഒരുകാലത്ത് കൊളളയും, കൊലയും നശീകരണ പ്രവര്ത്തനങ്ങളും രാത്രിയുടെ മറവിലാണ് ചെയ്തിരുന്നത്. എന്നാല് ഇന്ന് പകല്വെളിച്ചത്തില് പരസ്യമായി സംഹാര താണ്ഡവമാടാന് ഇരുട്ടിന്റെ സന്തതികള്ക്ക് മടിയില്ലാ എന്ന വേദനിപ്പിക്കുന്ന യാഥാര്ത്ഥ്യങ്ങളാണ് ദിനംപ്രതി മാധ്യമങ്ങള് നമ്മെ ഓര്മ്മപ്പെടുത്തുന്നത്.
സഭാപ്രസംഗകന് 11/7-Ɔο വാക്യം “വെളിച്ചം സുഖദമാണ്” എന്ന് വ്യക്തമാക്കുകയാണ്. വിശുദ്ധ യോഹന്നാൻ 8/12-Ɔο വാക്യത്തില് യേശു പറയുന്നു “ഞാന് ലോകത്തിന്റെ പ്രകാശമാണ്… എന്നെ അനുഗമിക്കുന്നവന് അന്ധകാരത്തില് നടക്കുന്നില്ല”. അപ്പോള് നമുക്കും പ്രകാശത്തിന്റെ, നന്മയുടെ, നല്ലനാളയുടെ മക്കളായി മാറാം. രഹസ്യത്തില്, ഇരുളിന്റെ മറവില് ചെയ്യുന്ന ദുഷ്ചെയ്തികള് ഇന്നല്ലെങ്കില് നാളെ വെളിച്ചത്ത് വരുമെന്ന സത്യം മറക്കാതിരിക്കാം. വെളിച്ചം ദുഃഖമല്ല, സുഖപ്രദമാണെന്ന് ഉദ്ഘോഷിക്കാന് യേശുവിന്റെ ചൈതന്യം പ്രസരിപ്പിക്കുന്ന നന്മയുടെ നുറുങ്ങ് വെട്ടം തെളിക്കുന്നവരാകാം…!!!
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ പത്തു കുഷ്ഠരോഗികൾ അകലെ നിൽക്കുന്നു. ദൂരെ നിൽക്കാൻ വിധിക്കപ്പെട്ടവർ. ഒരു കാഴ്ചവസ്തുവായിപോലും മുന്നിൽ വരാൻ അനുവാദമില്ലാത്തവർ.…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില് ഈ സിക്കമിന് വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്ചെന്നു വേരുറയ്ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില് 19 മുതല് 21 വരെ നടന്ന ഐസിപിഎ ജനറല് അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന് കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില് നിന്നു കരകയറ്റി പുരോഗതിയുടെ പാതയില് എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില് നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന് കാത്തലിക്ക് പ്രസ്സ് അസോസിയേഷന് (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
This website uses cookies.