Categories: World

വിശുദ്ധ കുർബാന: ഡ്രോണിൽ പറത്തിയതിനെതിരെ പരക്കെ പ്രതിക്ഷേധം

വിശുദ്ധ കുർബാന: ഡ്രോണിൽ പറത്തിയതിനെതിരെ പരക്കെ പ്രതിക്ഷേധം

സ്വന്തം ലേഖകൻ

ബ്രസീൽ: വിശുദ്ധ കുർബാന ഡ്രോണിൽ പറത്തിയതിനെതിരെ പരക്കെ പ്രതിക്ഷേധം ഉയർന്നുവരുന്നു. സോഷ്യൽ മീഡിയകളിലൂടെയാണ് വിശുദ്ധ കുർബാന ഡ്രോണിൽ പറത്തുന്നത് പ്രചരിച്ചത്.

ബ്രസീലിലെ സോറോകാവാ  അതിരൂപതയിലെ നോവുസ് ഓർഡോ ഇടവകയായ സവോ ജെറാൾഡ് മഗേല ദേവാലയത്തിലാണ് ഇത്തരത്തിൽ ദിവ്യകാരുണ്യത്തെ നിന്ദനത്തിന് വിധേയമാക്കിയത്. ദേവാലയത്തിൽ ഇടവക ജനം കൈകൾകൊട്ടി ആർപ്പുവിളിച്ച് ആഹ്ലാദം പങ്കുവയ്ക്കുന്നത് വളരെ വ്യക്തമായി കാണാം.

തിരുവസ്ത്രമണിഞ്ഞു നിന്ന വൈദികൻ അൾത്താരയിൽ ഇരുകൈകളും നീട്ടി സ്വീകരിക്കുന്നതും വളരെ വ്യക്തം. ചുരുക്കത്തിൽ, പരിശുദ്ധ ആരാധനയ്ക്കിടയിൽ നടന്ന വിശുദ്ധ കുർബാനയോടുള്ള അവഹേളനം തന്നെയെന്നതിൽ സംശയമില്ല.

സോഷ്യൽ മീഡിയയിൽ ഈ പ്രവർത്തിയെ “വിശുദ്ധ കുർബാനയോടുള്ള അവഹേളനം”,  “വിശുദ്ധ കുർബാനയെ അപമാനിക്കൽ”,  “വിശുദ്ധ കുർബാനയെ അധിക്ഷേപിക്കൻ” തുടങ്ങിയ പ്രവർത്തികളായാണ് വിലയിരുത്തിയിരിക്കുന്നത്.

പരിശുദ്ധ കുർബാനയെ ഇപ്രകാരം നിന്ദിച്ച് അവഹേളിച്ചതിന് എതിരെ എന്ത് നടപടി ഉണ്ടാകും എന്ന് കാത്തിരിക്കുകയാണ് വിശ്വാസികൾ.

vox_editor

Recent Posts

12 വർഷത്തെ കാത്തിരിപ്പിന് വിരാമം എൽ.എൽ.എം. പ്രവേശനത്തിൽ ലത്തീൻ കത്തോലിക്കാ–ആംഗ്ലോ ഇന്ത്യൻ സമുദായത്തിന് 3 ശതമാനം സംവരണം.

ജോസ് മാർട്ടിൻ കൊച്ചി: നീണ്ട നിയമപോരാട്ടത്തിനും പന്ത്രണ്ട് വർഷത്തെ കാത്തിരിപ്പിനുമൊടുവിൽ ലത്തീൻ കത്തോലിക്കാ–ആംഗ്ലോ ഇന്ത്യൻ സമുദായത്തിന് എൽ.എൽ.എം. (L.L.M.) കോഴ്‌സ്…

3 hours ago

All Saints Day_2026_യേശുവിന്റെ സ്വപ്നം: വിശുദ്ധി (മത്താ 5:1-12)

സകല വിശുദ്ധരുടെ തിരുന്നാൾ യേശുവും നമ്മളെപ്പോലെ സ്വപ്നം കണ്ടിരുന്നു. അവൻ്റെ ഏറ്റവും വലിയ സ്വപ്നം എല്ലാ മനുഷ്യരും സന്തുഷ്ടരായിരിക്കണമെന്നതാണ്. അതായത്,…

5 days ago

പാറേൽ പള്ളിക്ക്‌ ബസിലിക്ക പദവി

ജോസ് മാർട്ടിൻ ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി അതിരൂപതയിലെ പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ പാറേൽ പള്ളിയെ പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ…

6 days ago

30th Sunday_2026_സ്നേഹിക്കുക (മത്താ 22: 34-40)

ആണ്ടുവട്ടത്തിലെ മുപ്പതാം ഞായർ ഒരൊറ്റ ക്രിയയിലാണ് കൽപ്പനകൾ മുഴുവൻ സംഗ്രഹിച്ചിരിക്കുന്നത്; സ്നേഹിക്കുക (Ἀγαπήσεις = Agapēseis). ഭാവിയിലേക്കാണ് അത് വിരൽചൂണ്ടുന്നത്.…

2 weeks ago

തിരികെ കൊടുക്കുക (മത്താ 22: 15-21)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…

3 weeks ago

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

4 weeks ago