Categories: Public Opinion

വിശുദ്ധ കുർബാന അടിമത്വ വിശ്വാസത്തിന്റെ ഭാഗമെന്ന് ലൂസി കളപ്പുരയുടെ കണ്ടെത്തൽ

വിശുദ്ധ കുർബാനയും, നൊവേന ചൊല്ലലും, തിരികത്തിക്കലും ഒക്കെ സഭ അടിച്ചേൽപ്പിക്കുന്ന അടിമത്വ വിശ്വാസത്തിന്റെ ഭാഗം മാത്രം...

ജോസ് മാർട്ടിൻ

വിശുദ്ധ കുർബാനയും, നൊവേന ചൊല്ലലും, തിരികത്തിക്കലും ഒക്കെ സഭ അടിച്ചേൽപ്പിക്കുന്ന അടിമത്വ വിശ്വാസത്തിന്റെ ഭാഗം മാത്രമാണെന്നും; അതാണ് പുണ്യം, അതാണ് പ്രാർത്ഥന, അങ്ങനെയാണ് സ്വർഗം നേടേണ്ടതെന്നൊക്കെ പഠിപ്പിക്കുന്ന സഭക്ക് ഒത്തിരി പോരായിമകൾ ഉണ്ടെന്നും; ആരും അതിനെ എതിർക്കാത്തത് സ്വർഗം നഷ്ട്ടപ്പെടും എന്ന പേടി കൊണ്ട് മാത്രമാണെന്നുമാണ് ലൂസിയുടെ പുതിയ കണ്ടെത്തൽ. ഒരു ക്രൈസ്ഥവവിരുദ്ധ ഓൺലൈൻ പോർട്ടലിന് നൽകിയ അഭിമുഖത്തിലായിരുന്നു ലൂസിയുടെ തുറന്നുപറച്ചിൽ.

വിശ്വാസികളായ ഞങ്ങൾക്ക് പറയാനുള്ളത് ഇത്രമാത്രം; നിങ്ങൾ ഒന്നോ പത്തോ നൂറോ പുസ്തകങ്ങൾ എഴുതിപ്പിച്ചുകൊള്ളൂ/എഴുതികൊള്ളൂ കത്തോലിക്കാ സഭക്കോ, പുരോഹിതർക്കോ, സന്യസ്തർക്കൊ, അൽമായർക്കോ ഒന്നും സംഭവിക്കാൻ പോകുന്നില്ല. പിന്നെ, കുറേ ഞരമ്പ് രോഗികളും, ക്രിസ്ത്യൻ നാമധാരികളായ കുറച്ചു സഭാവിരുദ്ധരും നിങ്ങളുടെ പുസ്തകം വാങ്ങി വായിക്കും അത്രതന്നെ. നിങ്ങളുടെ ന്യൂസ്‌ വാല്യൂ കഴിയുമ്പോൾ പൊക്കികൊണ്ട് നടക്കുന്ന മീഡിയായും, നിങ്ങൾ അകപ്പെട്ടിരിക്കുന്ന തീവ്രവാദി ഗ്രൂപ്പുകളും (നിങ്ങൾ തന്നെ പറയുന്നുണ്ടല്ലോ ഇപ്പോഴാണ് എല്ലാം പറയുവാനുള്ള ചുറ്റുപാട് സൃഷ്‌ടിക്കപ്പെട്ടതെന്ന്) നിങ്ങളെ കൈവിടും എന്ന യഥാർത്ഥ്യം മാറക്കാതിരുന്നാൽ നന്നായിരിക്കും.

ഒരു പക്ഷെ നിങ്ങൾക്ക് തോന്നാം നിങ്ങളുടെ പുസ്തകത്തെ സഭ ഭയക്ക്കുന്നുവെന്നും, അതിനാൽ സഭയാണ് യുവജനങ്ങളെ ഇളക്കിവിടുന്നതെന്നും. അതിനുള്ള ഉത്തരം ഇന്ന് ഫാ.നോബിൾ പാറയ്ക്കൽ നൽകിയ “കൊന്ത ചൊല്ലി പെരക്കകത്തിരിക്കാനുള്ള പ്രസ്ഥാനമല്ല കെ.സി.വൈ.എം.” എന്ന വീഡിയോയിൽ പറഞ്ഞിട്ടുണ്ട്. തങ്ങൾ ആയിരിക്കുന്ന സഭയിലെ സന്യസ്തരെയും, പുരോഹിതരെയും പരസ്യമായി ആക്ഷേപിച്ചാൽ ആരും പറയാതെ തന്നെ പ്രതികരിക്കാനുള്ള ആർജവം സഭയിലെ യുവജനങ്ങൾക്കുണ്ട്, അവരുടെ പ്രതിക്ഷേധം അങ്ങേയറ്റം ജനാധിപത്യപരവും ആയിരിക്കും.

നിങ്ങൾക്ക് നിങ്ങളുടെ അഭിപ്രായങ്ങൾ പറയുവാനും എഴുതാനും ഉള്ള സ്വാതന്ത്ര്യമുണ്ട്. അതേസമയം, ഒരു മതത്തിന്റെ വിശ്വാസത്തെയോ, ആരാധനാ രീതികളെയോ വിമർശിക്കാനോ തെറ്റാണെന്ന് സമർത്ഥിക്കാനോ ഉള്ള അവകാശം നിയമപരമായി നിങ്ങൾക്കില്ല എന്നതും ഓർക്കുക. നിങ്ങൾ ആയിരുന്ന സഭയിലെ ദിവ്യബലിയും പ്രാർത്ഥനകളും വിശ്വാസികളെ അടിമകളാക്കി നിറുത്താനുള്ള തന്ത്രം മാത്രമാണെന്ന് പറയുന്ന നിങ്ങൾ എന്തിന് അടിമത്വത്തിന്റെ പ്രതീകമായ സഭാ വസ്ത്രം ധരിക്കുന്നു? “സ്വയം സിസ്റ്റർ” എന്ന് പറയുന്നു? (ഇന്ന് നൽകിയ അഭിമുഖത്തിൽ സഭാ വസ്ത്രം ധരിച്ചിട്ടില്ല. ഇങ്ങനെയുള്ള വസ്ത്രങ്ങൾ മാത്രം ധരിച്ചുകൊണ്ട് ഇനിയങ്ങോട്ട് നിങ്ങൾ തട്ടിക്കൂട്ടിയിരിക്കുന്ന പരിപാടികളിലും, മാധ്യമങ്ങളിലും വന്നിരിക്കാൻ വെല്ലുവിളിക്കുന്നു).

vox_editor

View Comments

  • I believe it is her opinion and not the teachings of Church. Do you think she has no right to express her opinion regarding Christian ideology. I believe instead of attacking her using rough words, give a proper reply countering her arguments. If you come with offensive words, others will feel that you have no fair reply.

    • being in a convent for more than 32 years... do you think that she is just making her opinion? Do you think that she is a simple lady who knows nthing of Holy Eucharist and importance of other prayers in the Church and in the religious houses?

Recent Posts

ജനജാഗരണം 24  ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പിൽ ഉദ്ഘാടനം ചെയ്യ്തു

ജോസ്‌ മാർട്ടിൻ ആലപ്പുഴ: കെ.ആർ.എൽ.സി. സി. യുടെ നിർദ്ദേശാനുസരണം  "സമനീതിക്കും അവകാശ സംരക്ഷണത്തിനും" എന്ന മുദ്രാവാക്യമായെടുത്ത് കേരളത്തിലെ റോമൻ കത്തോലിക്കാ…

4 days ago

31st Sunday_സ്നേഹം മാത്രം (മർക്കോ. 12:28-34)

ആണ്ടുവട്ടത്തിലെ മുപ്പത്തൊന്നാം ഞായർ "എല്ലാറ്റിലും പ്രധാനമായ കല്‍പന ഏതാണ്‌?" ഒരു നിയമജ്‌ഞന്റേതാണ് ഈ ചോദ്യം. പുനരുത്ഥാനത്തെക്കുറിച്ചുള്ള വിവാദത്തിൽ യേശു നന്നായി…

6 days ago

പതിവ് തെറ്റിച്ചില്ല ആര്‍ച്ച് ബിഷപ്പിന്‍റെ ആദ്യ കുര്‍ബാന അര്‍പ്പണം അല്‍ഫോണ്‍സാമ്മയുടെ കബറിടത്തില്‍

അനില്‍ ജോസഫ് പാല: ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി സ്ഥാനമേറ്റ ശേഷം ബിഷപ്പ് തോമസ് തറയില്‍ ആദ്യമായി ഭരണങ്ങനത്ത് അല്‍ഫോണ്‍സാമ്മയുടെ…

7 days ago

സകലവിശുദ്ധരുടെയും തിരുനാൾ ആഘോഷിക്കാൻ വിശ്വാസികളെ ആഹ്വാനം ചെയ്‌ത് ഫ്രാൻസിസ് പാപ്പാ

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: നമുക്ക് മുന്‍പേ സ്വര്‍ഗ്ഗീയ മഹത്വത്തിലേക്ക് കടന്നുപോയ നമ്മുടെ സഹോദരങ്ങളുടെ ഓര്‍മ്മയാണ് നവംബര്‍ ഒന്നാം തീയതി…

1 week ago

മാര്‍ തോമസ് തറയില്‍ ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ്

സ്വന്തം ലേഖകന്‍ ചങ്ങനാശ്ശേരി : പ്രാര്‍ഥനാ മുഖരിതമായ അന്തരീക്ഷത്തില്‍ ആയിരങ്ങളെ സാക്ഷിയാക്കി ചങ്ങനാശേരി അതിരൂപതയുടെ പുതിയ ആര്‍ച്ച് ബിഷപ്പായി മാര്‍…

1 week ago

ദുബായില്‍ ലാറ്റിന്‍ ഡെ നവംബര്‍ 10 ന്

  സ്വന്തം ലേഖകന്‍ ദുബായ് : ദുബായിലെ കേരള ലാറ്റിന്‍ കാത്തോലിക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ 2024 നവംബര്‍ 10ന് ലാറ്റിന്‍…

1 week ago