അനില് ജോസഫ്
റോം : റോമിലെ വൈദികരെ ഞെട്ടിച്ച് ഫ്രാന്സിസ് പാപ്പയുടെ ഇടവക സന്ദര്ശനം. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് റോമിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു ഇടവകയിലാണ് പാപ്പ ഇന്നലെ സന്ദര്ശനം നടത്തിയത്.
വൈകുന്നേരം 4 മണിക്ക് എത്തിയ പാപ്പ വൈദികരുമായ കൂടികാഴ്ച നടത്തി.
റോം രൂപതയുടെ സഹായ മെത്രാന്
ബിഷപ്പ് ബാള്ഡോ റീന വൈദികര്ക്കൊപ്പം പാപ്പയെ സ്വാഗതം ചെയ്യ്തു.
ഒരു സാഹോദര്യ സംവാദം എന്നാണ് ബിഷപ്പ് റീന പാപ്പയുടെ സന്ദര്ശനത്തെ വിശേഷിപ്പിച്ചത്. പ്രദേശത്തിന്റെ പ്രശ്നങ്ങളെ പരാമര്ശിച്ചുകൊണ്ട് അജപാലന വെല്ലുവിളികളെ സംബന്ധിക്കുന്ന വിഷയങ്ങളാണ് ചര്ച്ച ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. യുവാക്കളുടെ ബുദ്ധിമുട്ടുകളും സാമൂഹിക ബഹിഷ്കരണവും പ്രകടമായ ഒരു മേഖലയാണ് ഈ പ്രദേശവും ഇടവകയും. ,
സന്ദര്ശനത്തെ തുടര്ന്ന് വൈകിട്ട് 6 ഓടെ പാപ്പ സാന്താമാര്ത്തയിലേക്ക് മടങ്ങി.
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില് ഈ സിക്കമിന് വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്ചെന്നു വേരുറയ്ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില് 19 മുതല് 21 വരെ നടന്ന ഐസിപിഎ ജനറല് അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന് കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില് നിന്നു കരകയറ്റി പുരോഗതിയുടെ പാതയില് എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില് നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന് കാത്തലിക്ക് പ്രസ്സ് അസോസിയേഷന് (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…
This website uses cookies.