
സ്വന്തം ലേഖകൻ
വത്തിക്കാൻ സിറ്റി: രണ്ടരമാസത്തിനു ശേഷം പാപ്പായുടെ ആശീർവാദം തേടി വത്തിക്കാനിലെ ചത്വരത്തിൽ വിശ്വാസികളെത്തി. 24-Ɔο തീയതി ഞായറാഴ്ച ഫ്രാൻസിസ് പാപ്പാ തന്റെ പഠനമുറിയിൽ നിന്ന് നടത്തിയ പ്രഭാഷണത്തിലും സ്വർല്ലോകരാജ്ഞീ ആനന്ദിച്ചാലും ത്രികാല പ്രാർഥനയിൽ പങ്കെടുക്കുവാനുമായി നിരവധിപേരെത്തി. എത്തിയവർ സാമൂഹിക അകലം പാലിച്ചും മാസ്ക്ക് ധരിച്ചും ഏറെ ആഹ്ലാദത്തോടെയാണ് സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ സ്ഥാപിച്ചിരുന്ന കൂറ്റന്‍ സ്ക്രീനുകളിലൂടെ പ്രാർത്ഥനകളിൽ പങ്കെടുത്തത്.
വിശുദ്ധ മത്തായി എഴുതിയ സുവിശേഷത്തിൽ നിന്നുള്ള വായനയിലെ ‘ഗലീലിയിലെ മലയിൽ വച്ച് ഉത്ഥിതനായ ക്രിസ്തു തന്റെ ശിഷ്യന്മാർക്ക് ലോകം മുഴുവൻപോയി സുവിശേഷം പ്രഘോഷിക്കുകയും എല്ലാവരെയും സ്നാനപ്പെടുത്തുകയും ചെയ്യുവാനുള്ള ദൗത്യം നല്കുന്ന’ ഭാഗമായിരുന്നു വിചിന്തനം ചെയ്തത്. അപ്പസ്തോലന്മാരെ ഭരമേല്പിച്ച ദൗത്യത്തിന്റെ ഉള്ളടക്കം പ്രഘോഷിക്കുക, സ്നാനപ്പെടുത്തുക, പഠിപ്പിക്കുക, ഗുരുവിന്റെ വഴിയിലൂടെ സഞ്ചരിക്കുക എന്നതായിരുന്നുവെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. സാക്ഷ്യമേകുകയെന്ന ദൗത്യം ഈ രക്ഷയുടെ സന്ദേശത്തിൽ അടങ്ങിയിരിക്കുന്നുവെന്ന് പറഞ്ഞ പാപ്പാ ‘സാക്ഷ്യം കൂടാതെ പ്രഘോഷിക്കുക സാധ്യമല്ലെന്നും, നമ്മുടെ വിശ്വാസം മൂലം ഇന്നത്തെ ശിഷ്യരായ നമ്മളും ഈ ദൗത്യ നിർവ്വഹണത്തിന് വിളിക്കപ്പെട്ടിരിക്കുന്നുവെന്നും ഉദ്‌ബോധിപ്പിച്ചു.
തുടർന്നുള്ള ആശീർവ്വാദം സ്വീകരിക്കുന്നതിനായി കാത്തുനിന്ന വിശ്വാസികളെ പാപ്പാ നിരാശപ്പെടുത്തിയുമില്ല. പ്രാർത്ഥനയ്ക് ശേഷം സാധാരണ ആശീർവാദം നൽകാറുള്ള ജനാലയിലേയ്ക്ക് വന്ന പാപ്പയുടെ കരങ്ങള്‍ വീശിയുള്ള അഭിവാദനത്തെ കരഘോഷത്തോടെയായിരുന്നു വിശ്വാസികള്‍ സ്വീകരിച്ചത്.
ഫ്രാന്‍സിസ് പാപ്പയുടെ ചാക്രികലേഖനമായ ‘ലൗദാത്തോ സി’ (അങ്ങേക്ക് സ്തുതി) യുടെ അഞ്ചാം വാര്‍ഷിക ദിനവും കൂടിയായിരുന്നു ഞായറാഴ്ച.
ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
This website uses cookies.