
ആലപ്പുഴ: ആലപ്പുഴ രൂപതാ വൈദീകൻ ഫാ.റെൻസൺ പൊള്ളയിൽ വാഹനാപകടത്തിൽ മരണമടഞ്ഞു. മെയ് 10-ന് രാവിലെ ഉണ്ടായ ബൈക്ക് അപകടത്തെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ആന്തരീക അവയവങ്ങൾക്ക് ക്ഷതമേറ്റതിനാൽ അച്ചന്റെ നില കൂടുതൽ വഷളാവുകയും ഇന്ന് രാവിലെ (മെയ് 11-ന്) മരണമടയുമായിരുന്നു.
ഭൗതിക ശരീരം ഭവനത്തിലും തുടർന്ന് ഇടവക പള്ളിയായ സേവ്യർ ദേശ് ദേവാലയത്തിലും ഇന്ന് രാത്രി (മെയ് 11, 2022) 9 മണിയോടുകൂടി പൊതുദർശനത്തിനു വയ്ക്കുകയും, തുടർന്ന് ആലപ്പുഴ രൂപതാധ്യക്ഷൻ ഡോ.ജയിംസ് ആനാപറമ്പിൽ പിതാവിന്റെയും വൈദികരുടെയും വിശ്വാസികളുടെയും സാന്നിധ്യത്തിൽ ജാഗരണ പ്രാർത്ഥനാ ശുശ്രൂഷ നടത്തപ്പെടും.
മെയ് 12-ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് മൃതസംസ്കാര ശുശ്രൂഷകൾ ആരംഭിക്കും, തുടർന്ന് സേവ്യർ ദേശ് ദേവാല സിമിത്തേരിയിൽ സംസ്കരിക്കും.
ആലപ്പുഴ രൂപതയിലെ ചെല്ലാനം സേവ്യർ ദേശ് ഇടവക പൊള്ളയിൽ തോമസിന്റെയും (ഉമ്മച്ചന്റെയും) റോസിയുടെയും മൂന്നു മക്കളിൽ രണ്ടാമത്തെ പുത്രനായി 31-05-1981 ജനിച്ച ഫാ.റെൻസൺ 18-04-2009- ൽ ബിഷപ്പ് സ്റ്റീഫൻ അത്തിപ്പൊഴിയിനിന്ന് തിരുപ്പട്ടം സ്വീകരിക്കുകയും സ്റ്റീഫൻ പിതാവിന്റെ സെക്രട്ടറി, രൂപതാ വൈസ് ചാൻസിലർ, ബിഷപ്പ്സ് കൂരിയ നോട്ടറി, കാത്തലിക് ലൈഫ് എഡിറ്റർ, ജീസസ് ഫ്രട്ടേണിറ്റി രൂപതാ ഡയറക്ടർ, ആലപ്പുഴ രൂപതാ മതബോധന കേന്ദ്രം (സുവിശേഷ ഭവൻ) ഡയറക്ടർ ആലപ്പുഴ മോർണിങ് സ്റ്റാർ സ്കൂൾ മാനേജർ, സെന്റ് പീറ്റേഴ്സ് ഇടവക സഹവികാരി തുടങ്ങിയ നിലകളിൽ സേവനം അനുഷ്ട്ടിച്ചിട്ടുണ്ട്.
ബാംഗ്ലൂർ ധർമ്മരാമം വിദ്യാക്ഷേത്രത്തിൽ കാനോൻ നിയമ വിദ്യാർത്ഥിയായ ഫാ.റെൻസൺ അവധിക്ക് നാട്ടിൽ എത്തുകയും മെയ് 5 മുതൽ അഴിക്കൽ സെന്റ് ഫ്രാൻസിസ് സേവ്യർ ദേവാലത്തിൽ താൽകാലിക വികാരിയായി സേവനം അനുഷ്ഠിച്ച് വരികയായിരുന്നു.
ആഗമനകാലം ഒന്നാം ഞായർ ആഗമനകാലം ആരംഭിക്കുന്നു. സമീപിക്കുക, നേരെ നടക്കുക, തിരികെ വരുക എന്നീ ആഹ്വാനങ്ങൾ ദൈവം, സഹജർ, ഹൃദയത്തിന്റെ…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…
ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
This website uses cookies.