
കാഴ്ചയും ഉള്കാഴ്ചയും
ജീവിതത്തിന്റെ വസന്തമാണ് യുവത്വം, സുരഭില സുന്ദരമാണ്.
ദിശാബോധമുളള യുവത്വം ഒരു അനുഗ്രഹമാണ്…
നാളെയുടെ ചരിത്രം രചിക്കാനുളള ധര്മ്മം നിങ്ങള്ക്കാണ്.
യുവത്വം – സ്വപ്നങ്ങളുടെയും – പ്രതീക്ഷകളുടെയും –
പ്രത്യാശാഭരിതമായ ലക്ഷ്യബോധത്തിന്റെയും കാലഘട്ടം.
ഇനിയും പാടാത്ത പാട്ടിന്റെ സംഗീതമാണ് നിങ്ങള്…
ഒരു പുത്തന് സംസ്കാരത്തിന്റെ ശില്പികളാണ് നിങ്ങള്.
ചരിത്രത്തിന്റെ തങ്കതാളുകളില് നിങ്ങളുടെ –
മേല്വിലാസം കാലം കുറിച്ചിടണം.
നിങ്ങളുടെ പാദമുദ്ര ജീവിതത്തിന്റെ സ്നേഹ തീരങ്ങളില്
അടയാളപ്പെടുത്തണം. മൂല്യങ്ങളെ മുറുകെ പിടിക്കണം.
പ്രിയപ്പെട്ട യുവജനങ്ങളെ….
കത്തോലിക്ക യുവജന പ്രസ്ഥാനം (കെ.സി.വൈ.എം.) സഭയുടെ മൂലക്കല്ലായ ക്രിസ്തുവിനോടു ചേര്ത്തുവയ്ക്കുന്ന പ്രസ്ഥാനമാണ്. യുവാവായ യേശുവിന്റെ ചൈതന്യം നിങ്ങളുടെ ചിന്തയില്, വിശ്വാസത്തില്, പ്രവര്ത്തന മണ്ഡലങ്ങളില്, ലക്ഷ്യബോധത്തില്, ഉറച്ച നിലപാടുകളില്, ബോധ്യങ്ങളില്, നീതിബോധത്തില്, പ്രത്യയശാസ്ത്രത്തില്, സദാ ഊര്ജ്ജം പകരണം.
യുവത്വം ഒരു പ്രവാഹമാണ്. ശക്തിയാണ്, ജ്വലിക്കുന്ന വ്യക്തിത്വവും, നേതൃത്വവുമാണ്. കാലത്തിന്റെ അടയാളങ്ങള് സൂക്ഷമതയോടെ വായിച്ചെടുക്കുവാനും വിലയിരുത്തുവാനും നിങ്ങള്ക്കു കഴിയണം.
യുവത്വം ഒഴുക്കിനെതിരെയുളള നീന്തലാണ്… ശ്രമകരമാണ്… അവകാശങ്ങളോടൊപ്പം കടമകളും കര്ത്തവ്യങ്ങളും ജാഗ്രതയോടെ നിറവേറ്റണം. ഓരോ നിമിഷവും ആത്മ വിമര്ശനത്തിന് നിങ്ങള് സ്വയം വിധേയരാകണം. ജീവിതത്തില് സനാതന മൂല്യങ്ങള് കാത്തുസൂക്ഷിക്കണം. യുവാവായ യേശു നിങ്ങളുടെ സഹയാത്രികനാകട്ടെ !!!
ദൈവത്തിന്റെ വചനം നിങ്ങളുടെ പാദങ്ങള്ക്കു പ്രകാശവും പാതയില് വെളിച്ചവും വിതറട്ടെ… പരാജയങ്ങള് വിജയത്തിലേക്കുളള ചവിട്ടുപടികളാക്കാം…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…
ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ.എം.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ.എം.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…
ആഗമനകാലം നാലാം ഞായർ ലൂക്കായുടെ സുവിശേഷത്തിൽ ദൈവദൂതൻ മംഗളവാർത്ത അറിയിക്കുന്നത് മറിയത്തിനോടാണ്. എന്നാൽ മത്തായിയുടെ സുവിശേഷത്തിൽ അത് ജോസഫിനോടാണ്. രണ്ടു…
ജോസ് മാർട്ടിൻ കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ ചാൻസലറായി റവ.ഡോ. ഹെൽവെസ്റ്റ് റൊസാരിയോയെ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നിയമിച്ചു. നിലവിൽ…
ആഗമനകാലം മൂന്നാം ഞായർ സ്നാപകൻ ഒരു പ്രതിസന്ധിയിലാണ്. അവൻ പ്രഘോഷിച്ചത് അന്തിമകാല മിശിഹായെയാണ്. നീതി നടപ്പാക്കുന്ന വിധിയാളനായ രക്ഷകനെ, പക്ഷേ…
ജോസ് മാർട്ടിൻ കൊച്ചി: ഭാരത കത്തോലിക്കാ തിരുസഭയിലെ അതിപുരാതന രൂപതകളിൽ ഒന്നായ കൊച്ചി രൂപതയുടെ 36-ാ മത് മെത്രാനായി മോൺ.ആന്റെണി…
This website uses cookies.