Categories: Kerala

യുവജനങ്ങളെ സാഹസികതയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് കളമശേരിയിൽ ആൽബർട്ടയിൻ മാരിടൈം ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തനം ആരംഭിച്ചു

ഷിപ്പിംഗ് മേഖലയിലെ പുതിയ സാദ്ധ്യതകളാണ് മാരിടൈം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥികൾക്ക് മുൻപിൽ തുറക്കുന്നത്...

സ്വന്തം ലേഖകൻ

കളമശ്ശേരി: യുവജനങ്ങളെ സാഹസികതയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് കളമശേരിയിൽ ആൽബർട്ടയിൻ മാരിടൈം ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തനം ആരംഭിച്ചു. ആൽബർട്ടയിൻ മാരിടൈം ഇൻസ്റ്റിറ്റ്യൂത്തിന്റെ ആശീർവാദവും ഉത്ഘാടനവും വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ നിർവഹിച്ചു. ഹൈബി ഈഡൻ എം.പി., പ്രൊഫ.കെ.വി.തോമസ്, എം.എൽ.എ.മാരായ വി.കെ.ഇബ്രാഹിം കുഞ്ഞു, ടി.ജെ.വിനോദ്, കളമശ്ശേരി മുൻസിപ്പൽ ചെയർപേഴ്സൺ റുഖിയ ജമാൽ, കോളെജ് മാനേജർ ഫാ.ഡെന്നി പെരിങ്ങാട്ട് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

കപ്പലിൽ ലോകം ചുറ്റാൻ ആഗ്രഹമുള്ളവർക്കും സാഹസികത ഇഷ്ടപെടുന്നവർക്കും മർച്ചന്റ് നേവിയിൽ ധാരാളം അവസരങ്ങൾ ഉണ്ടെന്നും, യുവജനങ്ങളെ സാഹസികതയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും ഇൻസ്റ്റിറ്റ്യൂത്തിന്റെ ആശീർവാദവും ഉത്ഘാടനവും നിർവ്വഹിക്കവെ ആർച്ച്ബിഷപ്പ് പറഞ്ഞു.

തുടർന്ന്, നടന്ന പൊതുസമ്മേളനം ഹൈബി ഈഡൻ എം.പി. ഉത്ഘാടനം ചെയ്‌തു. എം.എൽ.എ.മാരായ വി.കെ.ഇബ്രാഹിം കുഞ്ഞു, ടി.ജെ.വിനോദ്, കളമശ്ശേരി മുൻസിപ്പൽ ചെയർപേഴ്സൺ റുഖിയ ജമാൽ, കോളെജ് മാനേജർ ഫാ.ഡെന്നി പെരിങ്ങാട്ട്, അസ്സോസിയേറ്റ് മാനേജർ ഫാ.രാജൻ കിഴവന, മാരിടൈം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ.സൈമൺ കൂമ്പയിൽ, പ്രൊഫ.ജയശീലൻ, പ്രൊഫ.ഡോ.എസ്.ജോസ്, പ്രൊഫ.പോൾ ആൻസൽ തുടങ്ങിയവർ പ്രസംഗിച്ചു.

ഷിപ്പിംഗ് മേഖലയിലെ പുതിയ സാദ്ധ്യതകളാണ് മാരിടൈം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥികൾക്ക് മുൻപിൽ തുറക്കുന്നത്. ഷിപ്പിംഗ് മേഖലയിലെ വിവിധ കോഴ്സുകൾ വിദഗ്ദരായ അധ്യാപകരുടെ നേതൃത്വത്തിൽ ഇവിടെ നടത്തപ്പെടുന്നു.

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക: http://albertsmaritime.com/index.html

vox_editor

Recent Posts

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

6 days ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

3 weeks ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

1 month ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

1 month ago

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

2 months ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

2 months ago