
സ്വന്തം ലേഖകൻ
കൊല്ലം: കൊല്ലം ലത്തീന്‍ രൂപതാ ബിഷപ്പായി മോണ്‍സിഞ്ഞോര്‍ ഡോക്ടര്‍ പോള്‍ ആന്‍റണി മുല്ലശ്ശേലി തിരഞ്ഞെടുക്കപ്പെട്ടു. ബിഷപ് സ്റ്റാന്‍ലി റോമന്‍ വിരമിക്കുന്നതിന്‍റെ ഒഴിവിലാണ് നിയമനം. കൊല്ലം ഇന്‍ഫന്‍റ് ജീസസ് കത്തീഡ്രലിലും വത്തിക്കാനിലും ഒരേ സമയം പ്രഖ്യാപനം നടത്തി.
ഏഷ്യയിലെ ആദ്യരൂപതയായ കൊല്ലത്തിന്‍റെ നാലാമത് തദ്ദേശീയമെത്രാനായാണ് ഡോക്ടര്‍ പോള്‍ ആന്‍റണി മുല്ലശ്ശേരി തിരഞ്ഞെടുക്കപ്പെട്ടത്.
നിലവില്‍ രൂപത വികാരി ജനറല്‍, രൂപത കുടുംബകോടതി അധ്യക്ഷന്‍ എന്നീ നിലകളില്‍ സേവനം അനുഷ്ടിക്കുകയായിരുന്നു. തങ്കശ്ശേരി ഇന്‍ഫന്‍റ് ജീസസ് കത്തീഡ്രലില്‍ നടന്ന ചടങ്ങില്‍ സ്ഥാനമൊഴിയുന്ന ബിഷപ് സ്റ്റാന്‍ലി റോമന്‍ ഔദ്യോഗിക ചിഹ്നങ്ങള്‍ അണിയിച്ചു. മുന്‍ ബിഷപ് ജോസഫ്.ജി ഫെര്‍ണാണ്ടസ്, വൈദികര്‍, സന്ന്യസ്തര്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.
തങ്കശ്ശേരി ഹോളിക്രോസ്, വടക്കുംതല, പടപ്പക്കര ഉള്‍പ്പെടെയുള്ള ഇടവകകളില്‍ വികാരിയായും സെന്‍റ് റാഫേല്‍ സെമിനാരി റെക്ടറായും നിയുക്ത ബിഷപ് സേവനം അനുഷ്ടിച്ചിട്ടുണ്ട്.
റോമിലെ പൊന്തിഫിക്കല്‍ ഊര്‍ബന്‍ സര്‍വകലാശാലയില്‍ നിന്ന് കാനോനിക നിയമത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുള്ള ഡോക്ടര്‍ പോള്‍ മുല്ലശ്ശേരി, കൊല്ലം കാഞ്ഞിരകോട് സ്വദേശിയാണ്.
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപത ചുള്ളിമാനൂര്‍ തിരുഹ്യദയ ഫൊറോന ദൈവാലയാംഗവും ഒ എസ് എച്ച് ജെ (Oblate…
അനില്‍ ജോസഫ് കോതമംഗലം : ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സില്‍ നിന്ന് തെറിച്ചുവീണ കന്യാസ്ത്രീക്ക് ധാരുണാന്ത്യം കോതമംഗലം സെന്‍റ് വിന്‍സന്‍റ്…
അനില്‍ ജോസഫ് നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയിലെ തോട്ടുംപുറം വിശുദ്ധ പോള്‍ ആറാമന്‍ പള്ളിയില്‍ കാണിക്കവഞ്ചികള്‍ തകര്‍ത്ത് മോഷണം. പള്ളിയുടെ…
വത്തിക്കാന്‍ സിറ്റി: വിശുദ്ധ പത്രോസിന്‍റെയും പൗലോസിന്‍റെയും തിരുനാള്‍ ദിനമായ ജൂണ്‍ 29ന് സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന ഭക്തിനിര്‍ഭരമായ…
This website uses cookies.