കാട്ടാക്കട ; കേരളാ ലാറ്റിന്‍കാത്തലിക് അസോസ്സിയേഷന്‍ മേലാരിയോട് യൂണിറ്റിന്റെ നേതൃത്വത്തില്‍ മേലാരിയോട് വിശുദ്ധ മദര്‍ തെരേസാ ദൈവാലയത്തില്‍ ശില്‍പശാല സംഘടിപ്പിച്ചു. ആധുനിക സമൂഹവും നവമാധ്യമങ്ങളും എന്ന വിഷയത്തില്‍ കെ ആര്‍ എല്‍ സി സി മുന്‍ സെക്രട്ടറിയും അധ്യാപകനുമായ തോമസ് കെ സ്റ്റീഫന്‍ ക്ലാസെടുത്തു.നവമാധ്യമങ്ങളിലെ ചതിക്കുഴികള്‍, മാധ്യമങ്ങളെ കുട്ടികളും യുവാക്കളും എങ്ങനെ ഉള്‍ക്കൊളളണം, നവമാധ്യമങ്ങളുടെ നല്ല വശങ്ങള്‍ എന്നിവയെല്ലാം ശില്‍പശാലയില്‍ ചര്‍ച്ചയായി.
ശില്‍പശാലയോടനുബന്ധിച്ച് നടന്ന പൊതു സമ്മേളനം കേരളാ ലാറ്റിന്‍ കാത്തലിക് അസ്സോസിയേഷന്‍ രൂപതാ പ്രസിഡന്റ് അഡ്വ.ഡി.രാജു ഉദ്‌ഘാടനം ചെയ്യ്‌തു. ഇടവക വികാരി ഫാ.എ.ജി ജോര്‍ജ്ജ് അനുഗ്രഹ പ്രഭാഷണം നടത്തി. കെ എല്‍ സി എ യൂണിറ്റ് പ്രസിഡന്റ് കുന്നില്‍ഷാജി അധ്യക്ഷത വഹിച്ച പരിപാടിയില്‍ കെ എല്‍ സി എ രൂപതാ ട്രഷറര്‍ ബി.വിജയകുമാര്‍ , കാട്ടാക്കട മേഖലാ പ്രസിഡന്റ് സലോമോന്‍ വി.ജെ, സംസ്‌ഥാന മാനേജിംഗ് കമ്മറ്റി അംഗം ജോസ് എന്‍ , യൂണിറ്റ് സെക്രട്ടറി ബിജു എന്‍ , വൈസ് പ്രസിഡന്റ് വില്‍ഫ്രഡ്.വൈ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.