സ്വന്തം ലേഖകൻ
റോം: പൊന്തിഫിക്കൽ കൗൺസിൽ ഫോർ ലെജിസ്ലേറ്റീവ് ടെക്സ്റ്റ്സ് സംഘത്തിലേയ്ക്ക് തൃശൂർ അതിരൂപത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് നിയമിതനായി. സഭാനിയമ വ്യാഖ്യാന സംഘത്തിലേയ്ക്ക് പരിശുദ്ധ പിതാവ് ഫ്രാൻസീസ് പാപ്പാ നടത്തിയ ഈ നിയമനത്തിന്റെ കാലാവധി അഞ്ച് വർഷമാണ്. പരിശുദ്ധ പിതാവ് കേരളസഭയ്ക്ക് നൽകിയ വലിയ അംഗീകാരമായാണ് ഈ നിയമനത്തെ കാണുന്നതെന്ന് മാർ ആൻഡ്രൂസ് താഴത്ത് പ്രതികരിച്ചു.
പാപ്പായെ തന്റെ അജപാലന ദൗത്യങ്ങളിൽ സഭാനിയമ വ്യാഖ്യാനത്തിലൂടെ സഹായിക്കുകയാണ് റോമൻ കൂരിയയുടെ ഭാഗമായ പൊന്തിഫിക്കൽ കൗൺസിൽ ഫോർ ലെജിസ്ലേറ്റീവ് ടെക്സ്റ്റ്സിന്റെ ഉത്തരവാദിത്വം. 1917-ൽ ബനഡിക്റ്റ് പതിനഞ്ചാമൻ പാപ്പായാണ് സഭാനിയമ വ്യാഖ്യാനത്തിനായി ഒരു പൊന്തിഫിക്കൽ കമ്മീഷൻ രൂപീകരിച്ചത്. തുടർന്ന്, 1989-ൽ ജോൺ പോൾ രണ്ടാമൻ പാപ്പാ ഈ കമ്മീഷനെ പൊന്തിഫിക്കൽ കൗൺസിൽ പദവിയിലേക്ക് ഉയർത്തുകയായിരുന്നു.
ഇന്ത്യയിലെ അറിയപ്പെടുന്ന പൗര്യസ്ത്യ കാനൻ നിയമവിദഗ്ധനായ മാർ ആൻഡ്രൂസ് താഴത്ത് ഇതിനുമുൻപ് 2008-2013 കാലഘട്ടത്തിലും പൊന്തിഫിക്കൽ കൗൺസിൽ ഫോർ ലെജിസ്ലേറ്റീവ് ടെക്സ്റ്റ്സ് സംഘത്തിലേയ്ക്ക് നിയമിതനായിട്ടുണ്ട്.
പൗര്യസ്ത്യ കാനോൻ നിയമ വിദഗ്ധരെ പ്രതിനിധീകരിച്ചാണ് മാർ ആൻഡ്രൂസ് താഴത്ത് നിയമിതനായിരിക്കുന്നത്. ഇന്ത്യയിൽ നിന്ന് കർദിനാൾ ഓസ്വാൾഡ് ഗ്രെഷ്യസും പൊന്തിഫിക്കൽ കൗൺസിൽ ഫോർ ലെജിസ്ലേറ്റീവ് ടെക്സ്റ്റ്സ് സംഘത്തിൽ അംഗമാണ്.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Click to join Catholiocvox Whatsapp group
നിങ്ങളുടെ സിഗ്നൽ ആപ്പിൽ വാർത്തകൾ ലഭ്യമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് പങ്കുചേരുക https://signal.group/#CjQKICkqW9GKoEDikKsTu0tZ9VxXgh18yfWrRtV0RQ6dC_yVEhAMKirkTjZbVHwCl2YCzWzE
കൂടുതൽ വീഡിയോകൾ കാണുന്നതിന് ഞങ്ങളുടെ ചാനൽ സന്ദർശിക്കുക
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്ത്ഥിക്കാം എന്ന ശീര്ഷകത്തില് ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന് പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
This website uses cookies.