ഇന്നത്തെ സുവിശേഷത്തിൽ യേശു അരുളിച്ചെയ്യുന്നു, “നിങ്ങളുടെ നീതി നിയമജ്ഞരുടെയും ഫരിസേയരുടെയും നീതിയെ അതിശയിക്കുന്നില്ലെങ്കിൽ നിങ്ങൾ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുകയില്ലെന്നു ഞാൻ നിങ്ങളോടു പറയുന്നു” (മത്തായി 5 :20 ). നിയമജ്ഞരുടെയും ഫരിസേയരുടെയും നീതി ബാഹ്യമായ അനുഷ്ഠാനങ്ങളിൽ അധിഷ്ഠിതമായിരുന്നു. ബാഹ്യമായ നീതിയും ശുദ്ധിയും ആയിരുന്നു അവരെ സംബന്ധിച്ച് ദൈവവുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനം. എന്നാൽ ഈ നീതി വ്യവസ്ഥയിലേക്കു ഹൃദയത്തിന്റെ പ്രാധാന്യം കൊണ്ടുവരുന്ന യേശു ആവശ്യപ്പെടുന്നത്, ഫരിസേയരുടെയും നിയമജ്ഞരുടെയും നീതിയെ അതിലംഘിക്കുന്ന നീതിയാണ്. അത് ഹൃദയത്തിന്റെ നീതിയാണ്. ‘ഹൃദയത്തിൽ എന്താണ്’ എന്നാണു ദൈവം നോക്കുന്നത്. അല്ലാതെ ബാഹ്യമായ ആചരണങ്ങളിൽ ഊന്നിനിൽകുന്ന നീതിയല്ല. ഇവിടെയാണ് പഴയ നിയമ നീതിയും സുവിശേഷനീതിയും തമ്മിലുള്ള അന്തരം.
യേശു ആവശ്യപ്പെടുന്ന പുതിയ നീതി ഹൃദയത്തിന്റെ നീതിയാണ്. പഴയ നിയമം, ശാരീരീരികമായ ജീവൻ ഇല്ലാതാക്കുന്നതിനെ നിയമലംഘനമാണ് കണക്കാക്കുമ്പോൾ, യേശു നിയമ ലംഘനമായി കണക്കാക്കുന്നത് സഹോദരനെതിരായി ഒരുവന്റെ ഹൃദയത്തിലുള്ള ചിന്തകളെയും വികാരങ്ങളെയും പോലുമാണ്. സഹോദരനെതിരായുള്ള എന്തും നിയമലംഘനമാണ്.
നോമ്പുകാലത്തിൽ അഭ്യസിക്കേണ്ട ഒരു പുണ്യമാണ്, സഹോദരരോടുള്ള നമ്മുടെ ഔദാര്യമനോഭാവം. മറ്റുള്ളവരോട് കോപിക്കാതെയും, അവരെ പരിഹസിക്കാതെയും, അവർക്കു എന്തെങ്കിലും വിരോധം നമ്മോടുണ്ടെങ്കിൽ അത് അവരുമായി സംസാരിച്ചു പരിഹരിച്ചു മുന്നോട്ടുപോകുവാനുള്ള ഔദാര്യമനസ്കത നമുക്കുണ്ടാകട്ടെ.
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…
This website uses cookies.