
“ദൈവം ഞങ്ങളോട് കൂടെയുണ്ട്” (ഏശയ്യാ 8:10). മനുഷ്യർക്കുള്ള വലിയ സദ്വാർത്തയാണ് ഏശയ്യാ പ്രവാചകനിലൂടെ ദൈവം നമുക്ക് നൽകുന്നത്. മംഗളവാർത്താ തിരുന്നാൾ ദിവസം നമുക്ക് എല്ലാവർക്കും ആശംസിക്കാം. കാരണം ലോകത്തെ മുഴുവൻ രക്ഷിക്കാനുള്ളവന്റെ ശരീരം എന്നേക്കുമായി ഒരിക്കൽ സമർപ്പിക്കപ്പെട്ടതുവഴി നാം വിശുദ്ധീകരിക്കപ്പിരിക്കുന്നു (ഹെബ്രാ. 10:10). വിശുദ്ധീകരിക്കപ്പെടും എന്നല്ല വചനം പഠിപ്പിക്കുന്നത്, നമ്മൾ വിശുദ്ധീകരിക്കപ്പെട്ടുകഴിഞ്ഞു. ആ ദൈവം നമ്മോടുകൂടെയുള്ളതിനാൽ, നമ്മൾ വിശുദ്ധീകരിക്കപ്പെട്ടു കഴിഞ്ഞതിനാൽ നമ്മൾ ഏതുസാഹചര്യങ്ങളിലൂടെ കടന്നുപോയാലും അവിടുത്തെ മുന്നിൽ പറയേണ്ട കാര്യം ഇത്രമാത്രം, “അവിടുത്തെ ഹിതം നിറവേറ്റാൻ ഇതാ ഞാൻ വന്നിരിക്കുന്നു” (ഹെബ്രാ.10:9). കാരണം അവൻ തന്റെ ശരീരം നമുക്കായി സമർപ്പിച്ചാണ് നമുക്ക് ജീവൻ നേടിത്തന്നിരിക്കുന്നത്, അവന്റെ ശരീരത്തിന്റെ അംഗമായി ഉയർത്തിയിരിക്കുന്നത്. അപ്പോഴാണ് നമ്മൾ മംഗളവർത്ത സ്വീകരിക്കുന്നവരും കൊടുക്കുന്നവരുമായി മാറുകയുള്ളൂ. ആദ്യമായി ഈ മംഗളവർത്ത സ്വീകരിച്ച മറിയത്തിന്റെ ജീവിതം ധ്യാന വിഷയമാക്കാം.
ലൂക്കാ. 1:26 മുതലുള്ള വാക്യങ്ങളിൽ മംഗളവർത്ത നൽകുന്ന ഗബ്രിയേൽ ദൂതനെ കാണാം. ഈ വാർത്തയുമായി പോകുന്നത് ഗലീലിയയിൽ നസറത്ത് എന്ന പട്ടണത്തിലേക്കാണ്. നസറത്ത് നിരാശനിറഞ്ഞ ജനതകളുടെ പ്രദേശമായിരുന്നു. വ്യക്തിത്വമില്ലാത്ത ജനത എന്നാണ് അവരെ വിളിച്ചിരുന്നത്. കാരണം ജറുസലേമിലെ ജനങ്ങൾ നിയമത്തെ അനുഷ്ഠിച്ചിരുന്നു ജനനതയായിരുന്നു, ജെറുസലേം ദേവാലയത്തിനരികെ ജീവിക്കാൻ ഭാഗ്യപ്പെട്ടവർ എന്ന് കരുതിയിരുന്നു, അഹങ്കരിച്ചിരുന്നു, നസറത്തിൽ നിന്നും വല്ല നാമയും ഉണ്ടാകുമോയെന്നു പഴമൊഴിപോലെ പറയുമായിരുന്നെത്രെ. എന്നാൽ നിരാശ നിറഞ്ഞ, പാവപ്പെട്ട ആട്ടിടയർ പാർത്തിരുന്ന, വ്യക്തിത്വം പോലുമില്ലായെന്നു കരുതിയിരുന്ന ജനതയ്ക്കു മംഗളവാർത്തയുമായി ദൈവദൂതൻ വരുന്നു.
ദൂതൻ മാറിയത്തോടു പറഞ്ഞവാക്ക് “Chaîre ” എന്നാണ് ഗ്രീക്ക് മൂലം. അതിനർത്ഥം സന്തോഷിക്കുവിൻ എന്നാണ്. നിരാശപ്പെട്ട ജനതതിയ്ക്കു മുന്നിൽ ദൂതന്റെ ദൂത്, സന്തോഷിക്കുവിൻ. കാരണം ഒരു വലിയ നന്മ നസറത്തിൽ നിന്നും ഉണ്ടാകാൻ പോകുന്നു. മറിയം ദൈവകൃപകൾകൊണ്ട് നിറഞ്ഞവളായിരുന്നെങ്കിലും അവൾ അസ്വസ്ഥയായി. കാരണം സന്തോഷവും, ആശ്ചര്യവും ആകാംഷയുമൊക്കെയുണ്ട് അതിൽ. കാരണം നസറത്തിൽ അവളിലൂടെ ലോകരക്ഷകൻ ജനിക്കുവാൻ പോകുന്നു.
നിരാശപ്പെടുന്നർക്ക്, എല്ലാം നഷ്ടപ്പെട്ടവർക്ക്, എളിമ നിറഞ്ഞവർക്ക് ദൈവം സമീപസ്ഥനാണ്. അവിടുന്ന് നല്ല ദൂത് അയക്കുക തന്നെ ചെയ്യും, ദൈവപുത്രൻ അവരിൽ ജനിക്കും, മറിയത്തിൽ പ്രവർത്തിച്ച പരിശുദ്ധാത്മാവ് അവരിൽ വരും. നാം കടന്നുപോകുന്ന ഈ ദുരിതങ്ങളുടെ പുറകിലുള്ള പ്രത്യാശ അതാണ്, മംഗളവർത്ത അതാണ്. സന്തോഷിക്കുവിൻ, കാരണം ദൈവം നമ്മോടുകൂടെയുണ്ട്.
ഈ മംഗളവർത്ത സ്വീകരിക്കാൻ ഒരുങ്ങാം. ക്രിസ്തുമസ്സിനു കൃത്യം 9 മാസം മുമ്പാണ് ഈ മംഗളവാർത്താ തിരുന്നാൾ. ഈ വാർത്താ നമ്മൾ സ്വീകരിച്ചുകഴിഞ്ഞു, ഇനി നമ്മുടെ ദൗത്യം എന്തെന്ന് പരിശുദ്ധ അമ്മയുടെ ജീവിതം നമുക്ക് പറഞ്ഞു തരുന്നു. ഇതാ കർത്താവിന്റെ ദാസി എന്ന് പറഞ്ഞു സന്തോഷത്തോടെ അവിടുത്തെ സന്തോഷം ജീവിതംകൊണ്ട് സ്വീകരിച്ച് നമുക്ക് ആദ്യമായി കുറെ ഓടാനുണ്ട്, രണ്ടാമതായി നമുക്ക് സേവനം ചെയ്യാനുണ്ട്. അങ്ങിനെയാണ് നാം പറഞ്ഞ ഇതാ കർത്താവിന്റെ ദാസി\ദാസൻ എന്ന് പറഞ്ഞത് നമ്മിലൂടെ പൂർത്തിയാകൂ. കാരണം മംഗളവർത്ത സ്വീകരിക്കാൻ ഒരുങ്ങന്നവരൊക്കെ ഈ ഓടാനും സേവനം ചെയ്യാനുമുള്ള വിളിയ്ക്കു ഉത്തരം കൊടുത്തുകഴിഞ്ഞു. ദൈവത്തിനു മറിയത്തെ ആവശ്യമായതുപോലെ ഇന്നും ഈ വാർത്ത മറ്റുള്ളവർക്കു നൽക്കാൻ നമ്മുടെ ജീവിതം ആവശ്യമാണ്. അങ്ങിനെ ഒരുമിച്ച് മംഗളവർത്ത നൽകുന്ന ദൈവദൂതന്മാരായി ദൈവവിളിയ്ക്കു പ്രത്യുത്തരം നൽകുമ്പോൾ ദൈവത്തിന്റെ വിളി സ്വീകരിച്ച അനേകരിലൂടെ ദൈവത്തിന്റെ മുഖം നമ്മിലൂടെ ഈ ലോകത്തിൽ ജനിസിച്ചുകൊണ്ടേയിരിക്കും. കാരണം ദൈവപുത്രൻ ജനിച്ചപ്പോഴും അനേകർക്ക് ഈ വിളിലഭിച്ചു, സക്കറിയയ്ക്കു, എലിസബേത്തിനു, മാറിയത്തിനു, ജോസഫിന്, ആട്ടിടയന്മാർക്കു. ദൈവത്തിന്റെ വാക്കിന് സമ്മതം മൂളിയവരുടെ മദ്ധ്യേ ദൈവം പിറന്നു.
പൗലോസ് അപോസ്തോലൻ പറയുന്നപോലെ, അവിടുത്തെ വിളി സ്വീകരിച്ച നാം വിശുദ്ധീകരിക്കപ്പെട്ടു കഴിഞ്ഞു, മംഗളവർത്ത സ്വീകരിച്ചുകഴിഞ്ഞു. ഇനി, ഇന്ന് മുതൽ ക്രിസ്തുമസ്സിനെ മനസ്സിൽ ലക്ഷ്യമിട്ട് മംഗളവാർത്തയുമായി അപരനിലേക്ക് ഓടാം, മംഗളവാർത്താ അനുദിനം നൽകുന്ന സന്നദ്ധ സേവകരാകാം.
ആണ്ടുവട്ടത്തിലെ മൂന്നാം ഞായർ യോഹന്നാൻ ബന്ധനസ്ഥനായിരിക്കുന്നു. എല്ലാവർക്കുമുള്ള ഒരു സന്ദേശമായിരുന്നു അത്. രാജാവിന് അപ്രിയമായതൊന്നും പ്രസംഗിക്കരുത് എന്ന സന്ദേശം. ഭയത്തിന്റെ…
ആണ്ടുവട്ടത്തിലെ രണ്ടാം ഞായർ "ഇതാ, ദൈവത്തിന്റെ കുഞ്ഞാട്" - തന്റെ അടുത്തേക്ക് വരുന്ന നസ്രായനെ നോക്കി സ്നാപകൻ ശിഷ്യന്മാർക്ക് നൽകുന്ന…
ക്രിസ്തുവിന്റെ ജ്ഞാനസ്നാന തിരുനാൾ 30 വർഷങ്ങൾ കടന്നുപോയി: ബെത്‌ലഹേമിലെ കുഞ്ഞ് ഇപ്പോൾ ഒരു യുവാവാണ്. എവിടെയായിരുന്നു അവൻ ഇത്രയും നാളും?…
പ്രത്യക്ഷവൽക്കരണത്തിരുനാൾ ഇന്ന്, പ്രത്യക്ഷവത്കരണത്തിരുനാൾ, അതായത്, മിശിഹാ ഇസ്രായേലിന്റെ ഒരു സ്വകാര്യ നിധിയല്ല, മറിച്ച് എല്ലാവർക്കും വേണ്ടിയുള്ളതാണെന്നു പ്രഖ്യാപിക്കുന്ന ആഘോഷം. ലൂക്കാ…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…
ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ.എം.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ.എം.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…
This website uses cookies.