Categories: Kerala

ബൈക്ക് ഇടിച്ച് തെറിപ്പിച്ച ഡി.സി.എം.എസ്. മുന്‍ പ്രസിഡന്റ് ദേവദാസ് അന്തരിച്ചു

മൃതസംസ്ക്കാര കർമ്മങ്ങൾ 23 വെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക് കൊപ്പം സെന്റ് സെബാസ്റ്റ്യൻ ദേവാലയത്തിൽ...

അനിൽ ജോസഫ്

നെയ്യാറ്റിന്‍കര: കഴിഞ്ഞ വെളളിയാഴ്ച വൈകിട്ട് നെയ്യാറ്റിന്‍കര എല്‍ഐസി ഓഫീസിന് സമീപം ബൈക്ക് ഇടിച്ച് തെറിപ്പിച്ച് കഴിഞ്ഞ 4 ദിവസമായി ഗുരുതരാവസ്ഥയിലായിരുന്ന ഡി.സി.എം.എസ്. പ്രസിഡന്റ് ദേവദാസ് അന്തരിച്ചു. വെമ്പായം കമ്പിക്കകം, കുതിരിക്കുളമാണ് സ്വദേശം. മൃതസംസ്ക്കാര കർമ്മങ്ങൾ 23 വെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക് കൊപ്പം സെന്റ് സെബാസ്റ്റ്യൻ ദേവാലയത്തിൽ നടക്കും.

ഡിസംബർ 16 വെള്ളിയാഴ്ച്ച ഇടിച്ചിട്ടശേഷം ശേഷം ബൈക്ക് ഓടിക്കുന്നയാള്‍ തിരിഞ്ഞ് നോക്കുന്നുണ്ടായിരുന്നെങ്കിലും വാഹനം നിറുത്താതെ കടന്ന് കളയുകയായിരുന്നു. ഇടിയുടെ അഘാതത്തില്‍ തലയടിച്ച് വീണ ശ്രീ. ദേവദാസിനെ ഉടൻതന്നെ നെയ്യാറ്റിന്‍കയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അടിയന്തിര ശസ്ത്രക്രീയക്ക് ശേഷം ഗുരുതരാവസ്ഥയില്‍ വെന്‍റിലേറ്ററില്‍ തുടരുകയായിരുന്ന ദേവദാസ് ഇന്നലെ വൈകിട്ടോടെയാണ് മരണമടഞ്ഞത്. നെയ്യാറ്റിന്‍കര പോലീസ് കേസെടുത്തു.

കെസിബിസിക്ക് കീഴിലെ ദളിത് ക്രൈസ്തവ മഹാജനസഭയുടെ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ഖജാന്‍ജി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ നിഡ്സ് കമ്മിഷന്‍ സെക്രട്ടറിയും നെയ്യാറ്റിന്‍കര രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ വൈസ് പ്രസിഡന്‍റുമാണ്. കെആര്‍എല്‍സിസിയുടെ സജീവ അംഗവും ചിന്തകനും എഴുത്തുകാരനും നല്ലൊരു സംഘാടകനുമായിരുന്നു ദേവദാസ്.

ഭാര്യ – ഷെര്‍ളി, മക്കള്‍ – ജീന എസ്.ദാസ്, ജിഷ എസ്.ദാസ്, മരുമകന്‍ – പ്രവീണ്‍.

vox_editor

Recent Posts

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

7 days ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

1 week ago

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

4 weeks ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

1 month ago

പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി ലിയോ പതിനാലാമന്‍ പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയിലെത്തി

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…

1 month ago

14th Sunday_2026_തിരസ്കരിക്കപ്പെട്ടവന്റെ പ്രാർത്ഥനയും പ്രത്യാശയും

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…

1 month ago