Categories: Vatican

ബാള്‍ക്കന്‍ നാ‌ടുകളിൽ 2019 -ൽ നടത്തുന്ന അജപാലന സന്ദര്‍ശനത്തിൽ മദര്‍ തെരേസയുടെ ജന്മദേശവും പാപ്പാ സന്ദർശിക്കും

ബാള്‍ക്കന്‍ നാ‌ടുകളിൽ 2019 -ൽ നടത്തുന്ന അജപാലന സന്ദര്‍ശനത്തിൽ മദര്‍ തെരേസയുടെ ജന്മദേശവും പാപ്പാ സന്ദർശിക്കും

ജോയി കരിവേലി

വത്തിക്കാന്‍ സിറ്റി: 2019 മെയ് 5-7 വരെ ഫ്രാന്‍സീസ് പാപ്പാ തെക്കുകിഴക്കെ യൂറോപ്യന്‍ നാടുകളായ ബള്‍ഗേറിയയും മാസിഡോണിയായും സന്ദര്‍ശിക്കും. വത്തിക്കാന്‍ വാര്‍ത്താവിനിമയ കാര്യാലയത്തിന്‍റെ മേധാവി ഗ്രെഗ് ബര്‍ക്ക് ഈ മാസം 13-നാണ് പ്രസ്താവനയിലൂടെ അപ്പസ്തോലിക സന്ദര്‍ശനം വെളിപ്പെടുത്തിയത്.

ഈ അജപാലന സന്ദര്‍ശനത്തിന്‍റെ ആദ്യവേദി ബള്‍ഗേറിയ ആയിരിക്കും. അന്നാടിനുവേണ്ടി മെയ് 5,6 തീയതികള്‍ നീക്കിവെച്ചിരിക്കുന്ന പാപ്പാ ബള്‍ഗേറിയായുടെ തലസ്ഥാനനഗരിയായ സോഫിയയിലും ചരിത്രപ്രാധാന്യമുള്ള ത്രൈസ് പ്രദേശത്തെ റക്കോവ്സ്ക്കി പട്ടത്തിലുമായിരിക്കും സന്ദര്‍ശനം നടത്തുക.

യുഗൊസ്ലാവ്യയില്‍ നിന്ന് വേറിട്ട് രൂപംകൊണ്ട മാസിഡോണിയ റിപ്പബ്ലിക്കില്‍ പാപ്പാ എത്തുക മെയ് 7 നായിരിക്കും. അന്നാടിന്‍റെ തലസ്ഥാനമായ സ്കോപ്യെ ആയിരിക്കും പാപ്പായുടെ പര്യടന വേദി. വിശുദ്ധ മദര്‍ തെരേസയുടെ ജന്മദേശമാണ് ഇത്. സന്ദർശനത്തിൽ വിശുദ്ധയ്ക്കു കൃതജ്ഞതയും ആദരവും അര്‍പ്പിക്കും.

വെറും 21 ലക്ഷം ജനസംഖ്യയുള്ള ചെറിയ ബാള്‍ക്കന്‍ രാജ്യമായ മാസിഡോണിയിലെ സ്കോപ്ജേയില്‍ 1910-ലാണ് കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസ എന്നറിയപ്പെടുന്ന മദര്‍ തെരേസയുടെ ജനനം. ആഗ്നസ് ഗോണ്‍സെ ബോജാക്സ്യു എന്നായിരുന്നു യഥാര്‍ത്ഥ നാമം. തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും കല്‍ക്കത്തയിലെ ചേരിപ്രദേശങ്ങളിലെ പാവങ്ങള്‍ക്കിടയിലാണ് മദര്‍ ചിലവഴിച്ചത്. 1997-ല്‍ കൊല്‍ക്കത്തയില്‍ വെച്ചാണ് മദര്‍ ദൈവസന്നിധിയിലേയ്ക്ക് മടങ്ങിയത്.

vox_editor

Recent Posts

പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി ലിയോ പതിനാലാമന്‍ പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയിലെത്തി

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…

22 hours ago

14th Sunday_2026_തിരസ്കരിക്കപ്പെട്ടവന്റെ പ്രാർത്ഥനയും പ്രത്യാശയും

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…

5 days ago

വത്തിക്കാനിലെ ഡിക്കാസ്റ്ററി സെക്രട്ടറിയായി സിസ്റ്റര്‍ സുജിത സേവ്യര്‍

സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപത ചുള്ളിമാനൂര്‍ തിരുഹ്യദയ ഫൊറോന ദൈവാലയാംഗവും ഒ എസ് എച്ച് ജെ (Oblate…

1 week ago

അപകടത്തില്‍ കന്യാസ്ത്രീക്ക് ദാരുണാന്ത്യം

  അനില്‍ ജോസഫ് കോതമംഗലം : ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സില്‍ നിന്ന് തെറിച്ചുവീണ കന്യാസ്ത്രീക്ക് ധാരുണാന്ത്യം കോതമംഗലം സെന്‍റ് വിന്‍സന്‍റ്…

1 week ago

നെയ്യാറ്റിന്‍കര രൂപതയിലെ തോട്ടുംപുറം പളളിയില്‍ മോഷണം

അനില്‍ ജോസഫ് നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയിലെ തോട്ടുംപുറം വിശുദ്ധ പോള്‍ ആറാമന്‍ പള്ളിയില്‍ കാണിക്കവഞ്ചികള്‍ തകര്‍ത്ത് മോഷണം. പള്ളിയുടെ…

1 week ago

രണ്ട് ഇന്ത്യന്‍ ആര്‍ച്ചുബിഷപ്പുമാര്‍ ലിയോ പതിനാലാമന്‍ പാപ്പയില്‍ നിന്ന് പലിയം സ്വീകരിച്ചു

  വത്തിക്കാന്‍ സിറ്റി: വിശുദ്ധ പത്രോസിന്‍റെയും പൗലോസിന്‍റെയും തിരുനാള്‍ ദിനമായ ജൂണ്‍ 29ന് സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന ഭക്തിനിര്‍ഭരമായ…

1 week ago