Categories: Diocese

ബാലരാമപുരം ഫൊറോന ദേവാലയത്തിലെ വൈദികഭവനം ആശീര്‍വദിച്ചു

ബാലരാമപുരം ഫൊറോന ദേവാലയത്തിലെ വൈദികഭവനം ആശീര്‍വദിച്ചു

അനിൽ ജോസഫ്

ബാലരാമപുരം: നെയ്യാറ്റിൻകര രൂപതയിലെ ബാലരാമപുരം വിശുദ്ധ സെബസ്ത്യനോസ് ഫൊറോന ദേവാലയത്തിന്‍റെ ചിരകാല അഭിലാഷമായ പളളിമേട ആശീര്‍വദിച്ചു. പളളിക്കു സമീപത്തായിതന്നെയാണ് വൈദീകമന്ദിരവും. ഇടവക വികാരി ഫാ.പയസിന്‍റെ ശ്രമഫലമായാണ് വൈദിക ഭവനം ആശീര്‍വദിക്കപ്പെട്ടത്.

ആശീര്‍വാദകര്‍മ്മങ്ങൾക്ക് നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്‍റ് സാമുവല്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. പ്രാര്‍ത്ഥനക്ക് പ്രാധാന്യം നല്‍കുന്ന ജീവിത ക്രമം വിശ്വാസികള്‍ അനുവര്‍ത്തിക്കണമെന്ന് ബിഷപ്പ് സന്ദേശത്തില്‍ പറഞ്ഞു. വൈദീക ഭവനത്തില്‍ എത്തുമ്പോഴും മടങ്ങി പോകുമ്പോഴും ദേവാലയത്തില്‍ കയറി വൈദികര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും ബിഷപ്പ് വിശ്വാസികളെ ഉദ്‌ബോധിപ്പിച്ചു.

നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ്, രൂപത ശുശ്രൂഷ കോ-ഓർഡിനേറ്റര്‍ മോണ്‍.വി.പി.ജോസ്, ബാലരാമപുരം ഫൊറോന വികാരി ഫാ.ഷൈജുദാസ്, ഇടവക വികാരി ഫാ.പയസ്, നേമം ഇടവക വികാരി ഫാ.ബോസ്കോ തുടങ്ങിയവര്‍ പങ്കെടുത്തു. അതുപോലെതന്നെ ഇടവകയിലെ വിശ്വസികളും സന്യസ്തരും ആശീര്‍വാദകര്‍മ്മങ്ങളില്‍ പങ്കെടുത്തു.

തിരുവനന്തപുരം ആർച്ചുബിഷപ്പ് ഡോ.സൂസപാക്യം കല്ലിടല്‍ കര്‍മ്മം നിര്‍വ്വഹിച്ച വൈദികഭവനം 25 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ബിഷപ്പ് ഡോ.വിന്‍സെന്‍റ് സാമുവല്‍ ആശീര്‍വദിച്ചത്.

vox_editor

Recent Posts

തിരികെ കൊടുക്കുക (മത്താ 22: 15-21)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…

3 hours ago

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

1 week ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

2 weeks ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

2 weeks ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago