ജോയി കരിവേലി
വത്തിക്കാൻ സിറ്റി: വത്തിക്കാൻ സിറ്റിയുടെ വികാരി ജനറലായി കർദ്ദിനാൾ മൗറൊ ഗമ്പേത്തിയെ ഫ്രാൻസിസ് പാപ്പാ നിയമിച്ചു. കർദ്ദിനാൾ ആഞ്ചെലൊ കൊമാസ്ത്രിയ്ക്ക് വിരമിക്കൽ സമയമായതിനാൽ സമർപ്പിച്ച രാജിയെ തുടർന്നാണ് ഫെബ്രുവരി 20 ശനിയാഴ്‌ച പുതിയ നിയമന ഉത്തരവ് പാപ്പാ പുറപ്പെടുവിച്ചത്. ഫ്രാൻസിസ്ക്കൻ മൈനർ ഓർഡർ സമൂഹാംഗമാണ് കർദ്ദിനാൾ മൗറൊ ഗമ്പേത്തി, O.F.M.
വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ പ്രധാനപുരോഹിതൻ, ബസിലിക്കയുടെ അറ്റുകുറ്റപ്പണികൾ, സംരക്ഷണം തുടങ്ങിയ ദൗത്യങ്ങൾ വഹിക്കുന്ന സ്ഥാപനമായ “ഫാബ്രിക്ക സാൻക്തി പേത്രി” (Fabrica Sancti Petri) യുടെ അദ്ധ്യക്ഷൻ എന്നീ ചുമതലകളും കൂടി കർദ്ദിനാൾ മൗറൊ ഗമ്പേത്തിയിൽ നിക്ഷിപ്തമായിരിക്കും.
2000 ജനുവരി 8-ന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം 2020 നവമ്പർ 22-ന് ആർച്ചുബിഷപ്പായി അഭിഷിക്തനാകുകയും അതേമാസം 28-ന് ഫ്രാൻസീസ് പാപ്പാ അദ്ദേഹത്തെ കർദ്ദിനാളായി ഉയർത്തുകയും ചെയ്തു. അസ്സീസിയിലെ ഫ്രാൻസിസ്ക്കൻ ആശ്രമത്തിന്റെ ചുമതല വഹിച്ചു വരികയായിരുന്നു 55 വയസുകാരനായ അദ്ദേഹം.
ഇറ്റലിയുടെ വടക്ക് ഭാഗത്തുള്ള എമീലിയ റൊമാഞ്ഞ പ്രവിശ്യയിലെ കാസ്തെൽ സാൻ പീയെത്രൊ തേർമെയിൽ (Castel San Pietro Terme) 1965 ഒക്ടോബർ 27-നായിരുന്നു കർദ്ദിനാൾ മൗറൊ ഗമ്പേത്തിയുടെ ജനനം.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Click to join Catholiocvox Whatsapp group
കാത്തലിക് വോക്‌സിന്റെ സിഗ്നൽ ആപ്പ് ഗ്രൂപ്പിൽ ചേരുവാനായീ ക്ലിക്ക് ചെയ്യുക
കൂടുതൽ വീഡിയോകൾ കാണുന്നതിന് കാത്തലിക് വോക്‌സിന്റെ യുട്യൂബ് ചാനൽ ക്ലിക്ക് ചെയ്യുക
ആണ്ടുവട്ടത്തിലെ ഇരുപത്തിരണ്ടാം ഞായർ ഇന്നത്തെ സുവിശേഷ പശ്ചാത്തലം ഏതോ ഒരു ഫരിസേയ പ്രമാണിയുടെ വീട്ടിലെ വിരുന്നുശാലയാണ്. പ്രമുഖ സ്ഥാനങ്ങൾക്കായി തിരക്കുകൂട്ടുന്ന…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ "കർത്താവേ, രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ?" രക്ഷയാണ് ഇന്ന് ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു വിഷയം. കാരണം, ജ്ഞാനസ്നാനമേറ്റ പലരും…
ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ "ഭൂമിയില് സമാധാനം നല്കാനാണു ഞാന് വന്നിരിക്കുന്നതെന്നു നിങ്ങള് വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാന് നിങ്ങളോടു…
ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ ജനക്കൂട്ടത്തില്നിന്ന് ഒരു നിർണായക ചോദ്യം ഉയരുന്നു: "ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന് എന്റെ സഹോദരനോടു കല്പിക്കണമേ!"…
സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…
This website uses cookies.