ജോയി കരിവേലി
വത്തിക്കാൻ സിറ്റി: ഫ്രാന്‍സീസ് പാപ്പായുടെ പുതിയ അപ്പസ്തോലിക കോണ്സ്റ്റിറ്റൂഷനായ “എപ്പിസ്കൊപ്പാലിസ് കൊമ്മൂണിയൊ” (EPISCOPALIS COMMUNIO) അഥവാ,”മെത്രാന്മാരുടെ കൂട്ടായ്മ” മെത്രാന്മാരുടെ സിനഡിന്റെ ഘടനയെ അധികരിച്ചുള്ള അപ്പസ്തോലിക കോണ്‍സ്റ്റിറ്റ്യൂഷനാണ്.
വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പാ 1965 സെപ്റ്റംബര്‍ 15-ന് രൂപംകൊടുത്ത മെത്രാന്മാരുടെ സിനഡിന്റെ ഘടനയെ അധികരിച്ചുള്ളതാണ് ഈ അപ്പസ്തോലിക കോണ്‍സ്റ്റിറ്റ്യൂഷന്‍.
വത്തിക്കാന്റെ വാര്‍ത്താവിനിമയ കാര്യാലയത്തിലെ പ്രസ്സ് ഓഫീസില്‍, ചൊവ്വാഴ്ച (18/09/18) നടന്ന വാര്‍ത്താസമ്മേളനത്തില്‍ മെത്രാന്മാരുടെ സിനഡിന്റെ പൊതുകാര്യദര്‍ശി കര്‍ദ്ദിനാള്‍ ലൊറേന്‍സൊ ബല്‍ദിസ്സേരി, ഉപകാര്യദര്‍ശി ബിഷപ്പ് ഫാബിയൊ ഫബേനെ, മെത്രാന്മാരുടെ സിനഡില്‍ ഉപദേഷ്ടാവായ പ്രൊഫസര്‍ ദാറിയൊ വിത്താലി തുടങ്ങിയവര്‍ ഈ രേഖയുടെ ഉള്ളടക്കം മാദ്ധ്യമപ്രവര്‍ത്തകര്‍ക്കായി വിശദീകരിച്ചു.
മെത്രാന്മാരുടെ സിനഡിന്റെ പതിനഞ്ചാം സാധാരണ പൊതുയോഗം ഒക്ടോബര്‍ 3 മുതല്‍ 28 വരെ വത്തിക്കാനില്‍ നടക്കാനിരിക്കെയാണ് ഈ അപ്പസ്തോലിക രേഖ പാപ്പാ പുറപ്പടുവിച്ചിരിക്കുന്നത്.
യുവജനങ്ങളെ അധികരിച്ചുള്ള ഈ സിനഡുസമ്മേളനത്തിന്റെ വിചിന്തനപ്രമേയം “യുവജനങ്ങളും വിശ്വാസവും ദൈവവിളി വിവേചിച്ചറിയലും” എന്നതാണ്.
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
This website uses cookies.